- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേ... മനുഷ്യ സ്നേഹത്തിന്റെ നിറകുടമായ നിന്നെ മാലാഖ എന്നു വിളിക്കട്ടേ; വാഹനാപകടത്തെ തുടർന്ന് കോമയിലായ കാമുകിക്കു വേണ്ടിയുള്ള വിനുവിന്റെ കാത്തിരിപ്പ് രണ്ട് വർഷം പിന്നിട്ടു: റോഡപകടം ലിനിഷയെ ജീവച്ഛവമാക്കിയത് വിനുവിന്റെ സ്നേഹത്തിൽ ദൈവത്തിന് തോന്നിയ അസൂയയോ? ലിനിഷയുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ചുമലിലേറ്റിയ വിനു കാത്തിരിക്കും ഇനിയും എത്ര വർഷം വേണമെങ്കിലും
പറവൂർ: ദൈവം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. നല്ല മനുഷ്യരുടെ സ്‌നേഹം കാണുമ്പോൾ അറിയാതെ ചില അസൂയകൾ കാണിക്കും. ആ അസൂയക്കൊടുവിൽ ജീവിതത്തിൽ വൻ ദുരന്തങ്ങൾ വാരി എറിയും. ആ ദൈവം ഇല്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ലിനിഷ ആയിരുന്നേനെ. വിനുവിന്റെ കൈകൾക്കുള്ളിൽ അവളുടെ ജീവിതം സന്തോഷത്തിന്റെ കൊടുമുടികൾ കയറിയേന. ഒമ്പത് വർഷത്തെ വിശുദ്ധ പ്രണയത്തിനും കട്ട എതിർപ്പിനും ഒടുവിലാണ് ഇരുവരുടേയും സ്‌നേഹത്തിന് മുന്നിൽ വീട്ടുകാർ മുട്ടുമടക്കിയത്. അന്ന് മകൾക്ക് ചേരുന്ന പയ്യനല്ല വിനു എന്ന് പറഞ്ഞ് മടക്കിയയച്ച ലിനിഷയുടെ വീട്ടുകാർക്ക് ഇന്ന് വിനു ദൈവത്തിന്റെ സ്ഥാനത്താണ്. അല്ല ദൈവം തന്നെയാണ്. വിനുവിനെ ആക്ഷേപിച്ച ആ നിമിഷങ്ങളെ കുറിച്ച് ആ അച്ഛനമ്മമാർ ഇന്ന് ഒരു പാട് വേദനിക്കുന്നുണ്ടാവും. തങ്ങളുടെ കുടുംബം പോറ്റാനും കോമയിൽ കിടക്കുന്ന മകളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും നടക്കുന്ന വിനുവെന്ന ചെറുപ്പക്കാരന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തിന് മുന്നിൽ ആരും മുട്ടുമടക്കും. ഒമ്പത് വർഷത്തെ പ്രണയം വിവാഹത്തിലേക്ക്ഒമ്പത് വർഷം നീണ
പറവൂർ: ദൈവം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. നല്ല മനുഷ്യരുടെ സ്‌നേഹം കാണുമ്പോൾ അറിയാതെ ചില അസൂയകൾ കാണിക്കും. ആ അസൂയക്കൊടുവിൽ ജീവിതത്തിൽ വൻ ദുരന്തങ്ങൾ വാരി എറിയും. ആ ദൈവം ഇല്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ലിനിഷ ആയിരുന്നേനെ. വിനുവിന്റെ കൈകൾക്കുള്ളിൽ അവളുടെ ജീവിതം സന്തോഷത്തിന്റെ
കൊടുമുടികൾ കയറിയേന.
ഒമ്പത് വർഷത്തെ വിശുദ്ധ പ്രണയത്തിനും കട്ട എതിർപ്പിനും ഒടുവിലാണ് ഇരുവരുടേയും സ്‌നേഹത്തിന് മുന്നിൽ വീട്ടുകാർ മുട്ടുമടക്കിയത്. അന്ന് മകൾക്ക് ചേരുന്ന പയ്യനല്ല വിനു എന്ന് പറഞ്ഞ് മടക്കിയയച്ച ലിനിഷയുടെ വീട്ടുകാർക്ക് ഇന്ന് വിനു ദൈവത്തിന്റെ സ്ഥാനത്താണ്. അല്ല ദൈവം തന്നെയാണ്. വിനുവിനെ ആക്ഷേപിച്ച ആ നിമിഷങ്ങളെ കുറിച്ച് ആ അച്ഛനമ്മമാർ ഇന്ന് ഒരു പാട് വേദനിക്കുന്നുണ്ടാവും. തങ്ങളുടെ കുടുംബം പോറ്റാനും കോമയിൽ കിടക്കുന്ന മകളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും നടക്കുന്ന വിനുവെന്ന ചെറുപ്പക്കാരന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തിന് മുന്നിൽ ആരും മുട്ടുമടക്കും.
ഒമ്പത് വർഷത്തെ പ്രണയം വിവാഹത്തിലേക്ക്
ഒമ്പത് വർഷം നീണ്ട പ്രണയത്തിലുടനീളം രണ്ട് വീട്ടുകാരുടെയും കട്ട എതിർപ്പ് മാത്രമാണ് മിച്ചമായുണ്ടായിരുന്നത്. വിനു നിനക്ക് ചേർന്ന പയ്യനല്ലെന്ന് ലിനിഷയെ ഓരോ നിമിഷവും വീട്ടുകാർ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. വീട്ടുകാർ എത്ര ശക്തമായി എതിർത്തോ അതിലും ശക്തമായി ഇരുവരുടേയും മനസ്സിൽ പ്രണയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുകയും ചെയ്തു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2015ലാണ് വിനു തന്റെ ചില സുഹൃത്തുക്കളുമായി ലിനിഷയെ കല്ല്യാണം ആലോചിച്ച് അവളുടെ വീട്ടിൽ ചെല്ലുന്നത്. എ്ന്നാൽ മകളുടെ കാമുകനെ വീട്ടുകാർ നിരാശനാക്കി മടക്കി അയക്കുകയും ചെയ്തു. അവനെ മറക്കാൻ മകളെ ഉപദേശിക്കാനും വീട്ടുകാർ മറന്നില്ല. എന്നാൽ മാസങ്ങൾ നീണ്ട മകളുടെ പിടിവാശിക്കു മുന്നിൽ വീട്ടുകാർ മുട്ടുമടക്കി. മകൾക്ക് ഇഷ്ടപ്പെട്ട പയ്യനെ തന്നെ വരനായി നൽകാൻ വീട്ടുകാർ തീരുമാനിക്കുകയും ചെയ്തു.
സന്തോഷം കരച്ചിലായത് റോഡപടകത്തിന്റെ രൂപത്തിൽ
വിവാഹം ഉറപ്പിച്ച സന്തോഷത്തിനാണ് ലിനിഷയും കുടുംബവും വേളാങ്കണ്ണിയിൽ പോയത്. വേളാങ്കണ്ണി മാതാവിനോട് തന്റെ കുടുംബത്തിലെ സന്തോഷ വാർത്ത അറിയിക്കാൻ പോയ കുടുംബത്തെ കാത്തിരുന്നത് ദുരന്തം ആയിരുന്നു. ഡിണ്ടുഗലിൽ വെച്ച് ഉണ്ടായ കാർ അപകടത്തിന്റെ രൂപത്തിൽ വിധി എല്ലാം മാറ്റി മറിച്ചു. ഗുരുതരമായ കാർ അപകടത്തിൽ ലിനിഷയുടെ ജീവിതം കോമയിൽ ആയി. അനങ്ങാതെ ഉള്ള ഒരേ കിടപ്പ്. കോമയിലുള്ള ലിനിഷയുടെ ജീവിതം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ആ അവസ്ഥയിൽ നിന്നും നേരിയ വ്യത്യാസം പോലും ഇതുവരെ ഇല്ല.
കാമുകിയുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് വിനു
അന്ന് മുതൽ മറ്റുള്ളവരുടെ മുന്നിൽ സന്തോഷവാനായി പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് വിനു. 'അവൾക്ക് ഇപ്പോൾ നല്ല മാറ്റമുണ്ട്. ഞാൻ സംസാരിക്കുമ്പോൾ അവൾ കണ്ണുകൾ ചലിപ്പിക്കാൻ ശ്രമിക്കാറുണ്ട്.' മനസ്സിൽ വിങ്ങുന്ന ഒരായിരം സങ്കടക്കടലിന് ഇടയിലും വിനു പറയും. കൂലിപ്പണിക്കാരനായ വിനു ജോലി കഴിഞ്ഞാൽ എന്നും ലിനിഷയുടെ കൂടെ മണിക്കൂറുകൾ ചെലവിട്ട ശേഷമേ ദിവസവും വീട്ടിലേക്ക് മടങ്ങൂ. അപകടത്തിൽ ലിനിഷയുടെ അമ്മയ്ക്ക് ഒരു കാൽ നഷ്ടമായി. പിതാവും അന്നു മുതൽ രോഗിയായി. വിനുവിന്റെ അച്ഛനും അമ്മയും പ്രായമുള്ളവരും ജോലി ചെയ്യാൻ കഴിവില്ലാത്തവരുമാണ്. അതോടെ രണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തവും വിനു സന്തോഷത്തോടെ ഏറ്റെടുത്തു. മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനംു പഠിച്ചു.
'അവളുടെ കുടുംബം എന്റേതുമാണ്. അതുകൊണ്ട് ആ കുടുംബത്തെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്' വിനു പറയുന്നു. 'സന്തോഷത്തോടെയാണ് അത് താൻ ഏറ്റെടുത്തത്. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാനുള്ള പെടാപ്പാടിനിടെ ചികിത്സയ്ക്കുള്ള ചെലവാണ് തന്നെ കുഴപ്പിക്കുന്നതെന്നും വിനു പറയുന്നു. 'ഞാൻ ഒരു നിമിഷത്തേക്ക് തളർന്നു പോയാൽ നിരവധി ജീവനുകളുടെ കാര്യം അപകടത്തിലാകും. വേദനകൾക്കിടയിലും വിനു പറയുന്നു.
ലിനിഷ പകരം വയ്ക്കാനാവാത്ത സ്വത്ത്
രണ്ട് വർഷം പിന്നിട്ടിട്ടും കോമയിൽ നിന്ന് പോലും ഉണരാത്ത ലിനിഷയ്ക്ക് വേണ്ടി ജീവിതം തുലയ്ക്കണോ എന്ന് വിനുവിനോട് ചോദിക്കുന്നവരും നിരവധിയാണ്. മറ്റൊരു വവാഹം കഴിക്കാനും പഴയ കാര്യങ്ങളെല്ലാം മറന്ന് സ്വന്തം ജീവിതം നോക്കി ജീവിക്കാനും വിനുവിനെ ഉപദേശിക്കുന്നവരും നിരവധിയാണ്. എന്നാൽ താനിതിനൊന്നും ചെവികൊടുക്കാറില്ലെന്നും ലിനിഷയ്ക്ക് പകരം മറ്റാരെയും വയ്ക്കാനാവില്ലെന്നും തെല്ലും സങ്കടത്തോടെ വിനു പറയുന്നു.
സഹായ ഹസ്തം നീട്ടി യുവാക്കൾ
ഒരിക്കൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മുതിർന്നവർക്കുള്ള ഡയപ്പറുമായി വരുന്ന വിനുവിനെ ഒരു കൂട്ടം യുവാക്കൾ കണ്ടു. കാര്യം തിരക്കി എങ്കിലും വിനു പറഞ്ഞില്ല. പിന്നീട് അവർ തിരക്കിയപ്പോൾ സ്ഥിരമായി വിനു മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും ഡയപ്പർ വാങ്ങാറുള്ളതായി മനസ്സിലാക്കി. പിന്നീട് ഇവർ തേടിപ്പിടിച്ച് ലിനിഷയുടെ വീട്ടിൽ ചെന്നു. അപ്പോഴാണ് മൂക്കിലൂടെ ട്യൂബുമിട്ട് കിടക്കുന്ന ലിൻഷയെ കാണുന്നത്.
ഒന്നും തിരികെ പറയില്ലെന്നറിഞ്ഞിട്ടും വളരെ സ്‌നേഹത്തോടെ അടുത്തിരുന്ന് നലിനിഷയോട് കുശലം പറയുന്ന വിനുവിനെയാണ് അവർ കണ്ടത്. ഭാര്യ അല്ലാതിരുന്നിട്ടും ലിനിഷയോടുള്ള വിനുവിന്റെ സ്‌നേഹവും ഇവരെ അമ്പരപ്പിച്ചു. തുടർന്ന് ഈ യുവാക്കൾ ചേർന്ന് വിനുവിനെ സഹായിക്കാൻ താരുമാനിക്കുകയും ഏപ്രിൽ 28ന് നടത്തിയ കാമ്പെയിനിലൂടെ ഒരു ലക്ഷം രൂപ വിനുവിന് നൽകുകയും ചെയ്തു. മറ്റുള്ളവർ പിന്തുണയുമായി എത്തിയതോടെ പഴയതു പോലെ തന്നെ ചിരിച്ചു കളിച്ചുമുള്ള തന്റെ ലിനിഷയെ തനിക്ക് തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് വിനു.