- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1242 കേസുകൾ; നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസും 13 അറസ്റ്റും
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 11 കേസുകൾ രജിസ്റ്റർ ചെയ്തു. 13 പേർ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറൽ മൂന്ന്, തൃശൂർ റൂറൽ ഒന്ന്, പാലക്കാട് ഒന്ന്, കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. തൃശൂർ റൂറൽ ആറ്, പാലക്കാട് അഞ്ച്, കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1242 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 447 പേരാണ്. 33 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6765 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 154, 18, 6
തിരുവനന്തപുരം റൂറൽ - 234, 157, 3
കൊല്ലം സിറ്റി - 229, 24, 16
കൊല്ലം റൂറൽ - 426, 0, 0
പത്തനംതിട്ട - 43, 45, 0
ആലപ്പുഴ- 31, 17, 1
കോട്ടയം - 10, 8, 0
ഇടുക്കി - 6, 2, 0
എറണാകുളം സിറ്റി - 0, 0, 0
എറണാകുളം റൂറൽ - 6, 2, 1
തൃശൂർ സിറ്റി - 18, 19, 4
തൃശൂർ റൂറൽ - 13, 21, 0
പാലക്കാട് - 4, 12, 0
മലപ്പുറം - 7, 11, 2
കോഴിക്കോട് സിറ്റി - 3, 5, 0
കോഴിക്കോട് റൂറൽ - 7, 17, 0
വയനാട് - 0, 0, 0
കണ്ണൂർ - 0, 0, 0
കാസർഗോഡ് - 51, 89, 0
മറുനാടന് മലയാളി ബ്യൂറോ