തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5961 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1405 പേരാണ്. 613 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 21534 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 24 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 957, 89, 25
തിരുവനന്തപുരം റൂറൽ - 70, 47, 130
കൊല്ലം സിറ്റി - 3380, 403, 5
കൊല്ലം റൂറൽ - 368, 59, 0
പത്തനംതിട്ട - 94, 91, 2
ആലപ്പുഴ- 28, 3, 0
കോട്ടയം - 132, 135, 99
ഇടുക്കി - 146, 41, 1
എറണാകുളം സിറ്റി - 117, 76, 0
എറണാകുളം റൂറൽ - 272, 80, 233
തൃശൂർ സിറ്റി - 112, 114, 29
തൃശൂർ റൂറൽ - 5, 4, 1
പാലക്കാട് - 30, 40, 8
മലപ്പുറം - 78, 58, 13
കോഴിക്കോട് സിറ്റി - 25, 25, 20
കോഴിക്കോട് റൂറൽ - 66,,77, 4
വയനാട് - 14, 0, 2
കണ്ണൂർ സിറ്റി - 41, 40, 41
കണ്ണൂർ റൂറൽ - 14,10, 0
കാസർഗോഡ് -12, 13, 0