- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാർ മാത്രമാകും; പരിശോധന ഒക്ടോബർ വരെ ; മൊബൈൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കി രണ്ട് മാസം പിന്നിടുമ്പോൾ 1500 സ്ഥാപനങ്ങൾ പൂട്ടി; നോട്ടീസ് ലഭിച്ചത് 700 ഓളം കടകൾക്ക്
റിയാദ്: രാജ്യത്തെ മൊബൈൽ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാകും. സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാരെ മാത്രമാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പരിശോധന ഒക്ടോബർ വരെ തുടരുമെന്നും ്അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വദേശിവത്കരണം വന്ന് രണ്ട് മാസം പിന്നിടാറായപ്പോൾ സൗദി ജീവനക്കാരെ നിയമിക്കാത്ത 1500 മൊബൈൽ കടകൾ അധികൃതർ അടച്ചു പൂട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 700 കടകൾക്ക് നോട്ടീസ് നൽകി. വിവിധ നഗരങ്ങളിൽ ജൂൺ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഓരോ കടകളിലും ജോലി ചെയ്യുന്ന ജീവനക്കാരിൽ പകുതി സൗദികളായിരിക്കണ മെന്നാണ് നിയമം. ഇത് പാലിക്കാത്തതിനെ തുടർന്നാണ് കടകൾ അടച്ചു പൂട്ടിയത്. റമദാൻ ഒന്നു മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടങ്ങിയത്. മൊത്തം 2702 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടത്തെിയത്. ഇതിൽ 1993 കടകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിയുടെ പരിഗണനക്കു വിട്ടു. ദമ്മാം, ഖോബ
റിയാദ്: രാജ്യത്തെ മൊബൈൽ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാകും. സെപ്റ്റംബറോടെ മുഴുവൻ കടകളിലും സൗദി ജീവനക്കാരെ മാത്രമാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പരിശോധന ഒക്ടോബർ വരെ തുടരുമെന്നും ്അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വദേശിവത്കരണം വന്ന് രണ്ട് മാസം പിന്നിടാറായപ്പോൾ സൗദി ജീവനക്കാരെ നിയമിക്കാത്ത 1500 മൊബൈൽ കടകൾ അധികൃതർ അടച്ചു പൂട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 700 കടകൾക്ക് നോട്ടീസ് നൽകി. വിവിധ നഗരങ്ങളിൽ ജൂൺ മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.
ഓരോ കടകളിലും ജോലി ചെയ്യുന്ന ജീവനക്കാരിൽ പകുതി സൗദികളായിരിക്കണ മെന്നാണ് നിയമം. ഇത് പാലിക്കാത്തതിനെ തുടർന്നാണ് കടകൾ അടച്ചു പൂട്ടിയത്. റമദാൻ ഒന്നു മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടങ്ങിയത്. മൊത്തം 2702 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടത്തെിയത്. ഇതിൽ 1993 കടകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിയുടെ പരിഗണനക്കു വിട്ടു.
ദമ്മാം, ഖോബാർ, ജുബൈൽ, ഹുഫൂഫ്, ഹഫറുൽ ബാതിൻ, അബ്‌ഖൈഖ്, നാരിയ തുടങ്ങിയ നഗരങ്ങൾ ഉൾക്കൊള്ളുന്ന കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കടകൾ അടച്ചു പൂട്ടിയത്. 765 കടകൾക്കാണ് ഈ പ്രദേശങ്ങളിൽ താഴൂ വീണത്. ഏറ്റവും കുറച്ചു സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് നജ്‌റാനിലാണ്. 14 കടകൾ മാത്രമാണ് നജ്‌റാൻ പ്രവിശ്യയിൽ അടച്ചു പൂട്ടിയത്. അസീർ പ്രവിശ്യയിൽ 494 സ്ഥാപനങ്ങളാണ് അധികൃതർ അടപ്പിച്ചത്.
മൊത്തം 709 കടകൾക്ക് താക്കീത് നൽകിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി വകുപ്പ്, നഗര, ഗ്രാമ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവ സംയുക്ത മായാണ് പരിശോധന നടത്തുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരത്തെുന്നത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പലരും കടകളടച്ചിടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഷട്ടറുകൾക്ക് മുകളിലാണ് നോട്ടീസ് പതിക്കുന്നത്. നോട്ടീസ് പതിച്ച് ദിവസങ്ങൾക്കുള്ളിൽ സൗദി ജീവനക്കാരെ നിയമിച്ചില്‌ളെങ്കിൽ അടച്ചു പൂട്ടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
18574 കടകളിലാണ് ഇതുവരെ ഉദ്യോഗസ്ഥരത്തെിയത്. കിഴക്കൻ പ്രവിശ്യയിൽ 4828 പരിശോധനകൾ നടന്നു. റിയാദിൽ 2278 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരത്തെി. മക്ക, മദീന, ഹാഇൽ, വടക്കൻ അതിർത്തി, ഖസീം, തബൂക്ക്, അൽബാഹ, അൽജൗഫ്, ജീസാൻ തുടങ്ങി എല്ലാ പ്രവിശ്യകളിലും പരിശോധന നടക്കുന്നുണ്ട്. സൗദി ജീവനക്കാരില്ലാത്ത മൊബൈൽ കടകൾ ശ്രദ്ധയിൽപെട്ടാൽ rasd.ma3an.gov.sa എന്ന വെബ്‌സൈറ്റിലോ 19911 എന്ന
ടോൾ ഫ്രീ നമ്പറിലോ വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചു.