- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മീഷണർ മാറിയാലും നിസാം വിഐപി തന്നെ; ആരുമറിയാതെ വിവാദ വ്യവസായിയെ കോടതിയിൽ ഹാജരാക്കി പൊലീസ്; വേണ്ടപ്പെട്ടവരുമായി കൊലയാളിക്ക് സംസാരിക്കാനും അവസരമൊരുക്കി
തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനോടുള്ള പൊലീസിന്റെ പ്രത്യേക താൽപ്പര്യത്തിന് ഇപ്പോഴും കുറവില്ല. തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പത്തനംതിട്ടയിലേക്ക് മാറിയിട്ടും നിസാമിന് ഇപ്പോഴും വി.ഐ.പി. പരിചരണം. മറ്റൊരു കേസിൽ നിഷാമിനെ കോടതിയിൽ ഹാജരാക്കിയത് അതീവ രഹസ്യമായി. കോടതി നടപ
തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനോടുള്ള പൊലീസിന്റെ പ്രത്യേക താൽപ്പര്യത്തിന് ഇപ്പോഴും കുറവില്ല. തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പത്തനംതിട്ടയിലേക്ക് മാറിയിട്ടും നിസാമിന് ഇപ്പോഴും വി.ഐ.പി. പരിചരണം.
മറ്റൊരു കേസിൽ നിഷാമിനെ കോടതിയിൽ ഹാജരാക്കിയത് അതീവ രഹസ്യമായി. കോടതി നടപടി ആരംഭിക്കുന്നതിനു മുമ്പ് രഹസ്യമായി ഓഫീസ് മുറിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വേണ്ടപ്പെട്ടവരുമായി സംസാരിക്കാനും നിസാമിനു പൊലീസ് സൗകര്യമൊരുക്കിയെന്നാണ് സൂചന. അമിതപലിശയ്ക്കായി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നിസാമിനെ ഇന്നലെ തൃശൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ചേറൂർ സ്വദേശി ചിറ്റിലപ്പിള്ളി ബിയോൺ ജോസാണ് പരാതിക്കാരൻ. നിസാമും ബിയോണും സുഹൃത്തുക്കളായിരുന്ന സമയത്ത് നിസാമിൽ നിന്ന് ബിയോൺ ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു . ഇതിൽ 1,20,000 രൂപയോളം തിരിച്ച് നൽകിയിട്ടും 55,000 രൂപ കൂടി നൽകണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും ബിയോണിനെ നിസാം ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സെന്റ് തോമസ് കോളേജ് റോഡിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ബിയോൺ.
സെന്റ് തോമസ് കോളജ് റോഡിൽ സ്വകാര്യസ്ഥാപനം നടത്തുന്ന ബിയോൺ ടെലിഫോൺ സംഭാഷണത്തിന്റെ സിഡി കോടതിയിൽ ഹാജരാക്കി. ഏഴു പൊലീസുകാരുടെ അകമ്പടിയോടെയാണു നിസാമിനെ കോടതിയിൽ ഹാജരാക്കിയത്. മാദ്ധ്യമപ്രവർത്തകർ എത്തുമ്പോഴേക്കും കോടതി പരിസരത്തുനിന്നു നിസാമിനെ പൊലീസ് കൊണ്ടുപോയിരുന്നു. കോടതിയിൽ പ്രതികളെ ഹാജരാക്കുമ്പോൾ സാധാരണഗതിയിൽ ഓഫീസ് മുറിയിൽ ഇരുത്താറില്ല. വേണ്ടപ്പെട്ടവരുമായി ചർച്ചയ്ക്ക് സാഹചര്യമൊരുക്കാനാണ് ഇതെന്നാണ് ആക്ഷേപം.
എന്നാൽ നിസാമിനെ ഓഫീസ് മുറിയിൽ ഇരുത്തിയതു പ്രതിയെ തിരിച്ചറിഞ്ഞാൽ ആളുകളുടെ പ്രതികരണം മോശമായേക്കുമെന്നതിനാലെന്നാണു പൊലീസിന്റെ വിശദീകരണം.