ഡൽഹി: രാജ്യത്തെ സ്വകാര്യ വിമാന കമ്പനികളും പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ കുറച്ച് കാലമായി ആവശ്യപ്പെടുന്നതായിരുന്നു ഇക്കാര്യം. നേരത്തെ ലോക്‌സഭാംഗങ്ങളായ രവിന്ദ്ര ഗെയ്ഗ്‌വാദ് ,ദിവാകർ റെഡ്ഡി എന്നിവർ സ്വകാര്യ എയർലൈൻ ജീവന്കകാരോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു.എയർ ഇന്ത്യയിലേതിന് സമാനമായി നേരത്തെ സ്വകാര്യ വിമാന കമ്പനികളും വിഐപി ട്രീറ്റ്‌മെന്റ് ഒഴിവാക്കിയിരുന്നു.

സ്വകാര്യ വത്കരണത്തിന്റെ ഭാഗമായി പുതിയ നയം ആലോചിക്കുകയാണ് ഇപ്പോൾ വ്യോമയാന അധികൃതർ. രാഷ്ട്രീയക്കാർക്കും വിഐപികൾക്കും പ്രത്യേക പരിഗണന നൽകണമെന്ന് വ്യോമയാന മന്ത്രാലയം സ്വകാര്യ വിമാന കമ്പനികൾക്ക് കത്തയച്ച് കഴിഞ്ഞു. ജൂൺ 30ന് ഇത് സംബന്ധിച്ച ചർച്ച നടത്തും വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും ചർച്ചയ്ക്ക് നേതൃത്വം വഹിക്കുക.എന്നാൽ വിഐപി സംസ്‌കാരത്തിന് മാത്രമല്ലെന്നും ജനപര്രതിനിധികൾക്ക് സൗകര്യമൊരുക്കുന്നതിനാണ് യോഗമെന്നാണ് മന്ത്ാലയം നൽകുന്ന വിശദീകരണം.

എന്നാൽ വിമാന യാത്ര ചെയ്യുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് രാഷ്ട്രീയക്കാർ വലിയ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. സ്വകാര്യ വിമാനങ്ങളിലും തങ്ങൾക്ക് മുന്നിലെ വരികളിൽ സീറ്റും, സൗജന്യമായോ സബ്‌സിഡി നിരക്കിലും ഭക്ഷണം നൽകണമെന്നുമൊക്കെയാണ് ആവശ്യങ്ങൾ. വിമാനത്താഴളത്തിലെത്തിയാൽ തങ്ങൾക്ക് പെട്ടെന്ന പുറത്ത് പോകാനായിട്ടാണ് ഇവർ മുൻ സീറ്റുകൾ ആവശ്യപ്പെടുന്നു.