ഛണ്ഡീഗണ്ഡ്: സുഹൃത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയതിനാണ് താൻ വിപിൻ ശർമയെ വെടിവെച്ച് കൊന്നതെന്ന് വെളിപ്പെടുത്തി പ്രധാനപ്രതിയായ സരജ് സിങ് സന്ധു, ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് സരജ് സിങ് താന്റെ ഭാഗം വ്യക്തമാക്കി രംഗത്ത് വന്നത്. തന്റെ കൃത്യത്തിന് പിന്നിൽ മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും പ്രതികാര ലക്ഷ്യം മാത്രമാണുള്ളതെന്നും സരജ് വ്യക്തമാക്കുന്നു.

''വിപിൻശർമ്മയെ കൊലപ്പെടുത്തിയത് ഞാൻ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അർഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഢാലോചന നടത്തിയതിന് പുറമേ ആയുധം കൊടുക്കുകയും ചെയ്തത് അയാളാണെന്നതാണ് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്.''

''കൊലപാതകത്തെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും അമൃത്സർ പൊലീസിൽ ജോലി ചെയ്തിരുന്ന തന്റെ കൂട്ടുകാരന്റെ അച്ഛനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം മാത്രമാണ്‌കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും പൊലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും സരജ് വ്യക്തമാക്കുന്നു.തന്റെ ഗ്യാംഗുകൾ ഫോൺ കോളുകൾ ടാപ്പ് ചെയ്യുന്നുള്ളതിനാൽ കേസിനെക്കുറിച്ചും തന്നെക്കുറിച്ചും അനാവശ്യമായി കമന്റു ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

അമൃത് സറിലെ ബട്ടാലാ റോഡിന് സമീപത്തെ ഭരത്നഗറിൽ വെച്ച് പട്ടാപ്പകലാണ് സംഘടനയുടെ അമൃത്സർ ജില്ലാ പ്രസിഡന്റിനെ വെടിവെച്ചു കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സരജിനൊപ്പം ശുഭം സിങ്, ധർമീന്ദർ സിങ് എന്നിവരെയും പൊലീസ് തെരയുന്നുണ്ട്. സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതാരാണ് എന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കൊലപാതകത്തിന് കൂട്ടു നിന്നെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച സരജിന്റെ മാതാവ് സുഖ്രാജ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനേയും മറ്റ് ക്രിമിനലുകളെയും അമൃത്സറിന് സമീപത്തേക്ക് കയറ്റിവിട്ടെന്നാണ് കേസ്. ഇവർക്ക് പിന്നീട് ജാമ്യം നൽകി പുറത്തു വിട്ടു.

സരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൊലീസ് ഇന്റലിജൻസിന് ഫോർവേഡ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് ഗൗരമായി എടുത്തിട്ടില്ലാത്ത പൊലീസ് പ്രതി അറസ്റ്റിലാകും വരെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാവില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം തന്റെ പിതാവിന് ശത്രുക്കളായി ആരുമില്ലെന്നാണ് വിപിൻ ശർമ്മയുടെ മകൻ ജന്നത്ത് ശർമ്മർ പറയുന്നത്.