- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടു നോക്കാതെ മുഴുക്കുടിയനും ധൂർത്തനുമായ അളിയനെ യുവാവ് ഡ്രമ്മിൽ നിറച്ച വെള്ളത്തിൽ മുക്കിക്കൊന്നു; ഡെന്നീസിനെ ജൂഡ്‌സൺ വകവരുത്തിയത് സഹോദരിയുടെ കണ്ണീർ കണ്ട് ഹൃദയം തകർന്നപ്പോൾ: വൈപ്പിൻകരയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ..
കൊച്ചി: മദ്യപിക്കാത്ത സൽസ്വഭാവിയായ ചെറുപ്പക്കാരൻ.. അങ്ങനെയാണ് വൈപ്പിൻകരക്കാർക്ക് ജൂഡ്‌സണെ പരിചയം. ഭാര്യയുടെയും മക്കളുടെയും കാര്യം നോക്കി കുടുംബസ്ഥനായി ജീവിതം നടിക്കുന്നയാൾ. എന്നാൽ അങ്ങനെയൊരാളാണ് കൊലപാതക കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ നാടിന് മുഴുവൻ ഞെട്ടൽ. സഹോദരിയുടെ കണ്ണീർ കണ്ട് ഡെന്നീസ് എന്ന അളിയനെ ജൂഡ്‌സൺ കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയാണ് അദ്ദേഹം കൊലപാതകം നടത്തിയത്. വെള്ളം നിറച്ച ഡ്രമ്മിൽ ഡെന്നീസിനെ ജൂഡ്‌സൺ മുക്കിക്കൊല്ലുകയായിരുന്നു. വീടു നോക്കാതെ മുഴുക്കുടിയനും ധൂർത്തനുമായി നടന്ന അളിയൻ സഹോദരിക്ക് തോരാക്കണ്ണീർ സമ്മാനിച്ചപ്പോഴാണ് ജൂഡ്‌സൺ കടുംകൈ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഡെന്നീസ് വധക്കേസിലെ പ്രതി പറവൂർ കോട്ടുവള്ളി സ്വദേശി ജൂഡ്‌സണെ (45) ഞാറയ്ക്കൽ പൊലീസ് നായരമ്പലത്തുനിന്ന് പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായത്. ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഞാറയ്ക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹ
കൊച്ചി: മദ്യപിക്കാത്ത സൽസ്വഭാവിയായ ചെറുപ്പക്കാരൻ.. അങ്ങനെയാണ് വൈപ്പിൻകരക്കാർക്ക് ജൂഡ്‌സണെ പരിചയം. ഭാര്യയുടെയും മക്കളുടെയും കാര്യം നോക്കി കുടുംബസ്ഥനായി ജീവിതം നടിക്കുന്നയാൾ. എന്നാൽ അങ്ങനെയൊരാളാണ് കൊലപാതക കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ നാടിന് മുഴുവൻ ഞെട്ടൽ. സഹോദരിയുടെ കണ്ണീർ കണ്ട് ഡെന്നീസ് എന്ന അളിയനെ ജൂഡ്‌സൺ കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയാണ് അദ്ദേഹം കൊലപാതകം നടത്തിയത്. വെള്ളം നിറച്ച ഡ്രമ്മിൽ ഡെന്നീസിനെ ജൂഡ്‌സൺ മുക്കിക്കൊല്ലുകയായിരുന്നു. വീടു നോക്കാതെ മുഴുക്കുടിയനും ധൂർത്തനുമായി നടന്ന അളിയൻ സഹോദരിക്ക് തോരാക്കണ്ണീർ സമ്മാനിച്ചപ്പോഴാണ് ജൂഡ്‌സൺ കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഡെന്നീസ് വധക്കേസിലെ പ്രതി പറവൂർ കോട്ടുവള്ളി സ്വദേശി ജൂഡ്‌സണെ (45) ഞാറയ്ക്കൽ പൊലീസ് നായരമ്പലത്തുനിന്ന് പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായത്. ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഞാറയ്ക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കൊലപാതകത്തിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
ആശാരിപ്പണിക്കാരനാണ് ഡെന്നീസ്. പണിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരികെയെത്തുന്നത് മാസങ്ങൾ കഴിഞ്ഞാവും. ഏറെനാൾ കഴിഞ്ഞ് എത്തിയാലും നയാപൈസ വീട്ടിൽ കൊടുക്കില്ല. വീട്ടിലെത്തിയാൽ പിന്നെ ഇയാൾ കടുത്ത മദ്യപാനിയുമാണ്. കുടുംബത്തെ നോക്കുകയുമില്ല. ഇങ്ങനെ സ്ഥിരമായി പ്രശ്‌നക്കാരനായ ഇയാളുടെ നടപടിയും സഹോദരിയുടെ കണ്ണീരും കണ്ട് മനം മടുത്താണ് ജൂഡ്‌സൺ കൊല നടത്തിയത്. മൂന്ന് പെൺമക്കളുള്ള ഡെന്നീസ് കുടുംബം നോക്കാത്ത ധൂർത്തനായി ജീവിക്കുന്നതിലെ ദേഷ്യമാണ് ഭാര്യാ സഹോദരനായ ജൂഡ്‌സണെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പാതിരാത്രിയാണ് പ്രതി ഡെന്നീസിനെ ഡ്രമ്മിൽ മുക്കി കൊല്ലുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: പതിവുപോലെ മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഡെന്നീസിനെ കാണാൻ എത്തിയ ജൂഡ്‌സൺ ഒന്നും രണ്ടും പറഞ്ഞ് കൊമ്പുകോർത്തു. വഴക്ക് മൂർഛിച്ചതോടെ ഡെന്നീസ് ജൂഡ്‌സനെ അസഭ്യങ്ങൾ പറയാൻ തുടങ്ങി. തുടർന്ന് ഡെന്നീസ് വീണ്ടും അടൂരിലേക്ക് പോയി. ഇതിനിടയിലാണ് ഡെന്നീസിന്റെ മകൾ പനിബാധിച്ച് ആശുപത്രിലാകുന്നത്. മകൾ ആശുപത്രിയിലാണെന്ന വിവരം അറിയിച്ച് ജൂഡ്‌സൻ ഡെന്നീസിനോട് നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെ ഡെന്നീസ് വീട്ടിലെത്തി. മകൾ ആശുപത്രിലായതിനാൽ ഡെന്നീസിന്റെ വീട്ടിൽ ജൂഡ്‌സൺ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡെന്നീസ് വന്നതോടെ ജൂഡ്‌സൺ പുറത്തേക്ക് പോയി.
പിന്നീട് മദ്യവുമായാണ് മടങ്ങി വന്നത്. മദ്യരപിക്കുന്ന ആളല്ല ജൂഡ്‌സൺ. എന്നിട്ടും ബീവറേജസ് കോർപ്പറേഷനിൽ നിന്ന് ക്യൂനിന്ന് മദ്യം വാങ്ങി അളിയനെ മദ്യം കഴിക്കാൻ ക്ഷണിച്ചു. അളിയന് മദ്യം ഒഴിച്ച് നൽകി. മദ്യം തലയ്ക്ക് പിടിച്ചെന്ന് ഉറപ്പായതോടെ ജൂഡ്‌സൺ വീടിനു പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. ആരുമില്ലെന്ന് മനസിലായതോടെ അകത്ത് കടന്ന് ഡെന്നീസിനെ പൊക്കിയെടുത്ത് പ്ലാസ്റ്റിക്ക് ഡ്രമ്മിന് അടുത്തുകൊണ്ടുവന്നിരുത്തി. അവിടെനിന്ന് ഡെന്നീസിനെ എടുത്ത് തലകീഴായ് ഡ്രമ്മിലേക്ക് ഇടുകയായിരുന്നു. ഡ്രമ്മിൽ കിടന്ന് ഡെന്നീസ് പിടഞ്ഞെങ്കിലും പ്രതി അതെല്ലാം കണ്ടുനിന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ മടങ്ങിയത്. പുലർച്ചെ മകളുടെ ഭർത്താവാണ് ഡെന്നീസ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വീടിന് പുറത്ത് സ്റ്റെയർ കേസിനടുത്ത് ഇരിക്കുന്ന ഡ്രമ്മിലാണ് ഡെന്നീസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രമ്മിന് സമീപത്ത് നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. ഡ്രമ്മിലേക്ക് ഇയാൾ സ്വയം വീണതല്ലെന്നും ആരോ മനപ്പൂർവ്വം തലകുത്തനെ എടുത്തിട്ടതാണെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ്. മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയതിനെ തുടർന്നാണ് അന്ന് വീട്ടിലുണ്ടായിരുന്ന ജൂഡ്‌സനെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പരസ്പര ബന്ധമില്ലാത്ത മറുപടികൾ വന്നതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഡെന്നീസ് മദ്യലഹരിയിൽ ടെറസിൽ നിന്ന് അടി തെറ്റി ഡ്രമ്മിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കുകയായിരുന്നു ജൂഡ്‌സണിന്റെ ലക്ഷ്യം. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് നെടുങ്ങാട് നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഡെന്നീസ് വീട് നോക്കാതെ ധൂർത്തനായി നടക്കുന്നതിനാൽ സഹോദരിയുടെ മക്കളും ഏറെ ബുദ്ധിമുട്ടിലാണെന്ന് ജൂഡ്‌സണിന് അറിമായിരുന്നു. അതിനാൽ സഹോദരിയുടേയും കുട്ടികളുടേയും കാര്യം ജൂഡ്‌സൺ ആയിരുന്നു നോക്കിയിരുന്നത്. ഡെന്നീസിന്റെ മൂന്ന് മക്കളിൽ രണ്ട് പേരുടെ കല്യാണം ജൂഡ്‌സനും സഹോദരങ്ങളും ചേർന്നാണ് നടത്തിയത്. മക്കളുടെ കല്യാണക്കാര്യത്തിൽപ്പോലും ഡെന്നീസ് അത്ര ഗൗരവം കാണിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഡെന്നീസിന്റെ വീട്ടുകാർക്കും ജൂഡ്‌സനെ വല്യകാര്യമായിരുന്നു. ഇളയ മകളുടെ പഠിത്തത്തിനായും ജൂഡ്‌സൻ അകമഴിഞ്ഞ് സഹായിച്ചിരുന്നു. സ്വന്തം ചേച്ചിയും മക്കളും അനുഭവിക്കുന്ന ദുരിതം സഹിക്കാനാവാതെയാണ് ജൂഡ്‌സൺ ഡെന്നീസിനെ വകവരുത്തിയത്. കൽപ്പണിക്കാരനാണ് ജൂഡ്‌സൺ. ജൂഡ്‌സന് ഭാര്യയും ഒരു മകനുമുണ്ട്.