- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീക്കൺ മാറ്റി വിഐപി സംസ്ക്കാരം ഇല്ലാതാക്കാൻ ശ്രമിച്ച മോദിയെ ഇളഭ്യനാക്കി രാജ്യത്തെ വിഐപികൾ; ബീക്കണു പകരം അലറി വിളിക്കുന്ന സൈറനുമായി പറന്ന് പത്രാസ്കാട്ടി നേതാക്കൾ; നിയമം ലംഘിക്കാത്ത വിഐപി അടയാളം തേടി ഉദ്യോഗസ്ഥർ
ന്യൂഡൽഹി : വിഐപി സംസ്‌കാരം ഒഴിവാക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾക്ക് മറ് മരുന്ന് കണ്ടെത്താനുള്ള നീക്കങ്ങളുമായി സജീവമാണ് നേതാക്കൾ. ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാനുള്ള മോദി സർക്കാറിന്റെ തീരുമാനത്തെ മറികടക്കാനാണ് ആധികാരത്തിലുള്ളവരുടെ ശ്രമങ്ങൾ. ബീക്കൺ ലൈറ്റ് ഒഴിവാക്കിയതോടെ അലവിറിക്കുന്ന സൈറനുമായി പായുകയാണ് ഇപ്പോൾ നേതാക്കൾ. മധ്യപ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ചെവി തുളക്കുന്ന ശബ്ദത്തിലുള്ള സൈറനുകളുമായി പത്രാസ് കാട്ടി നിരത്തിലൂടെ പറക്കുന്നത്. ബീക്കൺ ലൈറ്റുകളെക്കാൾ അസ്വസ്ഥതായാണ് സൈറനുകൾ ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കാത്തതാണ് ഈ നടപടി. കേന്ദ്രസർക്കാറിന്റെ മോട്ടോർ വാഹന നിയമപ്രകാരം സൈറനുകൾ ഉപയോഗിക്കാൻ കഴിയുന്നത് ആംബുലൻസുകൾക്കും സേനാവാഹനങ്ങൾക്കും അടിയന്തര രക്ഷാവാഹനങ്ങൾക്കുമാണ്. ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് പുതിയ വിഐപി സംസ്‌കാരം ഉടലെടുക്കുന്നത്. 5000 രൂപ പിഴയിടാമെന്ന കുറ്റമാണ് ഇത്. ബീക്കൺ ലൈറ്റ് നിരോധിച്ചതോടെ പോയ നിരത്തില
ന്യൂഡൽഹി : വിഐപി സംസ്‌കാരം ഒഴിവാക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾക്ക് മറ് മരുന്ന് കണ്ടെത്താനുള്ള നീക്കങ്ങളുമായി സജീവമാണ് നേതാക്കൾ. ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാനുള്ള മോദി സർക്കാറിന്റെ തീരുമാനത്തെ മറികടക്കാനാണ് ആധികാരത്തിലുള്ളവരുടെ ശ്രമങ്ങൾ. ബീക്കൺ ലൈറ്റ് ഒഴിവാക്കിയതോടെ അലവിറിക്കുന്ന സൈറനുമായി പായുകയാണ് ഇപ്പോൾ നേതാക്കൾ.
മധ്യപ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ചെവി തുളക്കുന്ന ശബ്ദത്തിലുള്ള സൈറനുകളുമായി പത്രാസ് കാട്ടി നിരത്തിലൂടെ പറക്കുന്നത്. ബീക്കൺ ലൈറ്റുകളെക്കാൾ അസ്വസ്ഥതായാണ് സൈറനുകൾ ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കാത്തതാണ് ഈ നടപടി. കേന്ദ്രസർക്കാറിന്റെ മോട്ടോർ വാഹന നിയമപ്രകാരം സൈറനുകൾ ഉപയോഗിക്കാൻ കഴിയുന്നത് ആംബുലൻസുകൾക്കും സേനാവാഹനങ്ങൾക്കും അടിയന്തര രക്ഷാവാഹനങ്ങൾക്കുമാണ്. ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് പുതിയ വിഐപി സംസ്‌കാരം ഉടലെടുക്കുന്നത്. 5000 രൂപ പിഴയിടാമെന്ന കുറ്റമാണ് ഇത്.
ബീക്കൺ ലൈറ്റ് നിരോധിച്ചതോടെ പോയ നിരത്തിലെ വിഐപി പരിരക്ഷ എങ്ങനെ തിരിച്ചു പിടിക്കാമെന്ന ആലോചനയിലാണ് പല അധികാര കേന്ദ്രങ്ങളും. നിയമപ്രകാരം ഇത് എങ്ങനെ നേടാമെന്ന ഉപദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇവർ. മഹാരാഷ്ട്രമന്ത്രി ദീപക് കേസർക്കർ ഡിജിപിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് എഴുതിയിരിക്കുകയാണ്. ഇപ്പോഴത്തെ നിയമ പ്രകാരം തന്റെ വാഹനത്തിന് നിരത്തിൽ വിഐപി ആക്കാനുള്ള പോംവഴിയാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള ഉത്തരംതേടി നടക്കുകയാണ് ഉദ്യോഗസ്ഥർ.
ബീക്കൺലൈറ്റുകളേക്കാൾ ശല്യമാണ് പുതിയ വിഐപി രീതി യാത്രക്കാർക്കുണ്ടാക്കുന്നത്. ബീക്കൺ ലൈറ്റുകൾ മാറ്റാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടായപ്പോൾതന്നെ പല നേതാക്കളും ഇത് പാലിക്കാൻ തയാറായിരുന്നു. എന്നാൽ അധികാരഗർവ്വ് വിടാൻ തയാറല്ലാത്ത ഒരുപറ്റം രാഷ്ട്രീയക്കാരാണ് മോദി സർക്കാറിന്റെ ഈ നല്ല തീരുമാനത്തെ ചോദ്യം ചെയ്യുന്നതും കുറക്കുവഴികൾ കണ്ടെത്തി അതിനെ മറികടക്കാൻ ശ്രമിക്കുന്നതും.