- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഹാനയുടെയും പുജാരയുടെയും ഭാവി തന്റെ കയ്യിൽ അല്ല; മുതിർന്ന താരങ്ങളുടെ മോശം ഫോമിൽ പ്രതികരണവുമായി വിരാട് കോഹ്ലി; അവർ ഇപ്പോഴും ടീമിൽ തുടരുന്നത് മുൻനേട്ടങ്ങളെ പരിഗണിക്കുന്നതുകൊണ്ടെന്നും കോഹ്ലി
കേപ്ടൗൺ: മോശം ഫോം തുടരുന്ന ഇന്ത്യയുടെ ചേതേശ്വർ പുജാരയുടെയും അജിങ്ക്യ രഹാനയുടെയും കാര്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അതു സംബന്ധിച്ച് തീരുമാനിക്കുന്നത് 'തന്റെ പണിയല്ലെ'ന്നാണ് കോഹ്ലി പറഞ്ഞത്. രാജ്യത്തിനായി നാളിതുവരെ ഇരുവരും നൽകിയ സംഭാവനകൾ മാനിച്ചാണ് ടീം അവർക്ക് പിന്തുണ നൽകുന്നതെന്നും കോഹ്ലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും ദയനീയമായി പരാജയപ്പട്ടതോടെ ഇരുവരെയും ഇനിയും ടീം ഇന്ത്യയിൽ തുടരാൻ അനുവദിക്കണമോ എന്ന ചോദ്യം ശക്തമായിരുന്നു. കേപ് ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇരുവരും പരാജയപ്പെട്ടിരുന്നു. കേപ് ടൗൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ പൂജാര 43 റൺസെടുത്തെങ്കിലും രഹാനെ വെറും ഒൻപതു റൺസിനു പുറത്തായിരുന്നു. നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ പൂജാര ഒൻപതു റൺെസടുത്തും രഹാനെ ഒരു റണ്ണെടുത്തും പുറത്തായി.
മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, പൂജാര, രഹാനെ എന്നി കളിക്കാരെ ഞങ്ങൾ പിന്തുണയ്ക്കും. ടെസ്റ്റ് ക്രിക്കറ്റിൽ അവർ ടീമിന് വേണ്ടി നൽകിയ കാര്യങ്ങൾ പരിഗണിച്ചാണ് അത്. പല നിർണായക ഘട്ടങ്ങളിലും അവർ ടീമിനെ രക്ഷിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും നിർണായക കൂട്ടുകെട്ട് കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. പൊരുതാവുന്ന ടോട്ടൽ നമുക്ക് അവിടെ ലഭിച്ചത് അതിലൂടെയാണ്, കോഹ് ലി ചൂണ്ടിക്കാണിക്കുന്നു.
ടീം എന്ന നിലയിൽ ഇത്തരം പ്രകടനങ്ങളാണ് ഞങ്ങൾ നോക്കുന്നത്. സെലക്ടർമാരുടെ മനസിൽ എന്താണെന്നോ അവർ എന്താണ് തീരുമാനിക്കുക എന്നതിലോ എനിക്ക് ഇവിടെ ഇരുന്ന് ഇപ്പോൾ അഭിപ്രായം പറയാനാവില്ല എന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.
സ്പോർട്സ് ഡെസ്ക്