- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 5 കോടി; കോഹ്ലി പിന്നിലാക്കിയത് സിനിമാ-ഫുട്ബോൾ ലോകത്തെ വമ്പന്മാരെ
മുംബൈ: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്ന സെലിബ്രിറ്റികളിൽ മുൻപിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 11.9 കോടി രൂപയൂണ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ക്രിസ്റ്റിയാനോക്ക് ലഭിക്കുന്നത്. ഇവിടെ ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു കായികതാരം മെസി മാത്രമാണ്.
റൊണാൾഡോയ്ക്ക് ശേഷം ഡ്വെയ്ൻ ജോൺസൺ, അരിയാന ഗ്രാൻഡെ, കൈലി ജെന്നർ, സെലീന ഗോമസ് എന്നിവരാണ് ഉയർന്ന റാങ്കിലുള്ളവർ. ക്രിസ്റ്റിയാനോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 308 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ഓരോ സ്പോൺസർ ചെയ്ത പോസ്റ്റിനും ഏകദേശം 1,604,000 യുഎസ് ഡോളർ അല്ലെങ്കിൽ ഏകദേശം 11.9 കോടി രൂപയാണ് സമ്പാദിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ നിന്ന് കൂടുതൽ പണം നേടുന്നവരിൽ ക്രിക്കറ്റിൽ നിന്ന് ഒന്നാമത് വിരാട് കോഹ് ലിയാണ്. ഇൻസ്റ്റഗ്രാമിൽ നിന്ന് കൂടുതൽ പണം വാങ്ങുന്ന ഇന്ത്യക്കാരനും കോഹ് ലിയാണ്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് അഞ്ച് കോടി രൂപയാണ് കോഹ് ലിക്ക് ലഭിക്കുന്നത്. 132 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ക്യാപ്റ്റനുള്ളത്.
ഇൻസ്റ്റഗ്രാമിൽ നിന്ന് കൂടുതൽ പ്രതിഫലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയാണ്. മൂന്ന് കോടി രൂപയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുന്നത്. കോഹ് ലിയുടെ ബ്രാൻഡ് വാല്യുവിലെ വളർച്ചയാണ് ഇവിടേയും ശ്രദ്ധേയമാവുന്നത്.
ലെബ്രോൺ ജെയിംസ്, ഡേവിഡ് ബെക്കാം, റൊണാൾഡിഞ്ഞോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരേക്കാളെല്ലാം മുൻപിലാണ് ഇവിടെ കോഹ് ലി. 3.5 കോടി രൂപയാണ് ലെബ്രോൺ ജെയിംസിന് ഒരു ഇൻസ്റ്റ് പോസ്റ്റിലൂടെ ലഭിക്കുന്നത്. ഡേവിഡ് ബെക്കാമിന് 2.7 കോടി. അമേരിക്കൻ ഗായിക ഡെമി ലൊവറ്റോ റിഹാന, ദുവാ ലിപ, വിൽ സ്മിത്ത് എന്നീ സെലിബ്രിറ്റികളേക്കാളും മുൻപിലുമാണ് കോഹ് ലി ഇവിടെ.
4.99 കോടി രൂപയാണ് ലൊവറ്റോയ്ക്ക് ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ ലഭിക്കുന്നത്. റിഹാനയ്ക്ക് 4.5 കോടി രൂപയും വിൽ സ്മിത്തിന് 2.52 കോടി രൂപയും.




