- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക്പോയന്റിൽ ടച്ച് ചെയ്താൽ വാട്‌സാപ്പ് ഹാങ്ങ് ആകുമെന്ന മെസ്സേജ് ലഭിച്ചിട്ടുണ്ടോ? ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുള്ള സന്ദേശവും ലഭിച്ചോ? എങ്കിൽ നിങ്ങളുടെ ഫോൺ പോയതുതന്നെ; വാട്സാപ്പിലെ പുതിയ വൈറസിനെ തിരിച്ചറിയാം
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളെയും ഐ ഫോണുകളെയും തകർക്കാൻ ശേഷിയുള്ള പുതിയ വൈറസുകൾ വാട്‌സാപ്പ് സന്ദേശത്തിന്റെ രൂപത്തിൽ പ്രചരിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ടുതരത്തിലാണ് വൈറസ് പ്രചരിക്കുന്നത്. ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുടെ രൂപത്തിലും വാട്‌സാപ്പിനെ ഹാങ്ങാക്കുന്ന ബ്ലാക്ക് പോയന്റിന്റെ രൂപത്തിലുമാണ് സന്ദേശങ്ങളെന്ന് വ്യക്തമായിട്ടുണ്ട്. ഈ രണ്ട് സന്ദേശങ്ങളും നിങ്ങളുടെ ഫോണിനെ തകർക്കാൻ ശേഷിയുള്ളതാണെന്നാണ്് മുന്നറിയിപ്പ്. ഒരു സന്ദേശം ഇങ്ങനെയാണ്: ദിസ് ഈസ് വെരി ഇന്ററസ്റ്റിങ് എന്നു തുടങ്ങുന്ന സന്ദേശത്തിനൊപ്പമാണ് ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുള്ളത്. ഈ സന്ദേശത്തിന്റെ തുടർച്ചയായി 'റീഡ് മോർ' എന്ന ഓപ്ഷനുണ്ട്. റീഡ് മോറിൽ ടച്ച് ചെയ്യുമ്പോൾ ഹാൻഡ്‌സെറ്റ് ഹാങ്ങ് ആകും. മറ്റൊന്ന് ഒരു കറുത്ത പൊട്ടിൽ തൊട്ടാൽ വാട്‌സാപ്പ് ഹാങ്ങാകുമെന്ന സന്ദേശമാണ്. ഇതിൽ തൊട്ടാൽ ഫോൺ ഹാങ്ങാവുകയും ചെയ്യും. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ടെസ്റ്റ് ബോംബാണിവയെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. വളരെയെളുപ്പത്തിൽ പ്രചരിക്കുന്ന ടെസ്റ്റ് ബോംബ
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളെയും ഐ ഫോണുകളെയും തകർക്കാൻ ശേഷിയുള്ള പുതിയ വൈറസുകൾ വാട്‌സാപ്പ് സന്ദേശത്തിന്റെ രൂപത്തിൽ പ്രചരിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ടുതരത്തിലാണ് വൈറസ് പ്രചരിക്കുന്നത്. ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുടെ രൂപത്തിലും വാട്‌സാപ്പിനെ ഹാങ്ങാക്കുന്ന ബ്ലാക്ക് പോയന്റിന്റെ രൂപത്തിലുമാണ് സന്ദേശങ്ങളെന്ന് വ്യക്തമായിട്ടുണ്ട്. ഈ രണ്ട് സന്ദേശങ്ങളും നിങ്ങളുടെ ഫോണിനെ തകർക്കാൻ ശേഷിയുള്ളതാണെന്നാണ്് മുന്നറിയിപ്പ്.
ഒരു സന്ദേശം ഇങ്ങനെയാണ്: ദിസ് ഈസ് വെരി ഇന്ററസ്റ്റിങ് എന്നു തുടങ്ങുന്ന സന്ദേശത്തിനൊപ്പമാണ് ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുള്ളത്. ഈ സന്ദേശത്തിന്റെ തുടർച്ചയായി 'റീഡ് മോർ' എന്ന ഓപ്ഷനുണ്ട്. റീഡ് മോറിൽ ടച്ച് ചെയ്യുമ്പോൾ ഹാൻഡ്‌സെറ്റ് ഹാങ്ങ് ആകും. മറ്റൊന്ന് ഒരു കറുത്ത പൊട്ടിൽ തൊട്ടാൽ വാട്‌സാപ്പ് ഹാങ്ങാകുമെന്ന സന്ദേശമാണ്. ഇതിൽ തൊട്ടാൽ ഫോൺ ഹാങ്ങാവുകയും ചെയ്യും. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ടെസ്റ്റ് ബോംബാണിവയെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
വളരെയെളുപ്പത്തിൽ പ്രചരിക്കുന്ന ടെസ്റ്റ് ബോംബുകളാണിവ. പേസ്റ്റ്ബിൻ സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ആർക്കുവേണമെങ്കിലും കോപ്പി ചെയ്ത് ഫോർവേഡ് ചെയ്യാമെന്നതിനാൽ അനിയന്ത്രിതമായി പ്രചരിക്കുകയും ചെയ്യും. ഇതിന് പിന്നിലൊളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാതെ വാട്‌സാപ്പ് കോണ്ടാക്ടുകൾക്ക് ഈ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുമ്പോൾ അവ വൈറസ് പ്രചരിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ചില ഫോണുകൾ ഈ സ്‌ന്ദേശങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നതോടെ നിശ്ചലമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഈ സന്ദേശങ്ങൾ ഫോണിൽ വന്നാൽ അതപ്പോൾത്തന്നെ ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. അതിനായി ആ സന്ദേശത്തിൽ മാത്രം ടച്ച് ചെയത് ഡിലീറ്റ് ചെയ്യാൻ നിൽക്കാതെ, ആ കോണ്ടാക്ടുമായുള്ള മുഴുവൻ സന്ദേശങ്ങളും ഒരുമിച്ച് ക്ലിയർ ചാറ്റ് പോലുള്ള ഓപ്ഷൻ കൊടുത്ത് ഡിലീറ്റ് ചെയ്യുന്നതാണ് സുരക്ഷിതം. അബദ്ധത്തിൽ ഈ സന്ദേശങ്ങൾ തുറന്നുപോയിട്ടുണ്ടെങ്കിൽ ഫോൺ റീബൂട്ട് ചെയ്ത് സുരക്ഷിതമാക്കുകയും വേണമെന്നും സൈബർ രംഗത്തുള്ളവർ പറയുന്നു.
ഈ രണ്ട് വൈറസുകളെക്കുറിച്ച് വാട്‌സാപ്പ് ഇതുവരെ പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. എന്നാൽ, സമീപഭാവിയിൽത്തന്നെ ഈ വൈറസുകളെക്കുറിച്ചുള്ള പ്രസ്താവന ഇറക്കുകയും അതിനൊപ്പം ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വാട്‌സാപ്പ് സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് സൂചന. ടെസ്റ്റ് ബോംബുകളെക്കുറിച്ച് റെഡിറ്റിലാണ് ആദ്യ മുന്നറിയിപ്പ് വന്നത്.
സാധാരണ നിലയ്ക്ക് വലിയൊരു സന്ദേശത്തിന്റെ ഭാഗമായാണ് റീഡ് മോർ എന്ന ഓപ്ഷൻ വരുന്നത്. എന്നാൽ, ഈ വൈറസിൽ, ദിസ് ഈസ് വെരി ഇന്ററസ്റ്റിങ് എന്നതിനുശേഷം ചിരിച്ചുകൊണ്ട് കരയുന്ന ഇമോജിയും തുടർന്ന് റീഡ് മോർ എന്ന ഓ്പ്ഷനുമാണുള്ളത്. ഇതിനുള്ളിലാണ് അപകടകരമായ കോഡ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. രണ്ടാമത്തേതിൽ ബ്ലാക്ക് ഡോട്ടിനുശേഷമാണ് കോഡുള്ളതെന്നും റെഡിറ്റിൽ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്ത നിയോവിൻ പറയുന്നു.
പതിനായിരക്കണക്കിന് അക്ഷരങ്ങളെ ഒരേസമയം ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് കടത്തിവിട്ട് അവയെ ഹാങ്ങാക്കുകയാണ് രണ്ട് സന്ദേശങ്ങളും ചെയ്യുന്നത്. ഇതുകൊണ്ടാണ് തൊടുമ്പോഴുടൻ വാട്‌സാപ്പ് ഹാങ്ങാകുന്നതും ആപ്പ് റെസ്‌പോണ്ട് ചെയ്യുന്നില്ലെന്ന സന്ദേശം ലഭിക്കുന്നതും. എന്നാൽ, ഇതിൽ കൗതുകം തോന്നി കൂടെക്കൂടെ പരീക്ഷിച്ചാൽ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ തകരാറിലാകുന്ന അവസ്ഥയാകും ഉണ്ടാവുകയെന്നും വിദഗ്ദ്ധർ പറയുന്നു.