- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ പേരിൽ വീഡിയോയും ഇമോജിയുമൊക്കെ മെസ്സഞ്ചറിൽ നിങ്ങളുടെ സുഹൃത്തുക്കൾ അയച്ചാൽപ്പോലും ഓപ്പൺ ചെയ്യരുത്; രണ്ടുദിവസമായി കംപ്യൂട്ടറുകളെ കൊന്നൊടുക്കാൻ വൈറസ് പടരുന്നത് സുഹൃത്തുക്കളുടെ പേരിൽ
ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ഉറസുഹൃത്ത് അയച്ചൊരു വീഡിയോ ക്ലിപ്പിൽ ആരാണ് ക്ലിക്ക് ചെയ്യാതിരിക്കുക? സൈബർ അക്രമികൾ മുതലെടുക്കുന്നതും ഉപഭോക്താവിന്റെ ഈ സൗഹൃദ മനോഭാവത്തെയാണ്. ഫ്രണ്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളുടെ പേരിൽ വീഡിയോ ലിങ്കുകളായും ഇമോജികളായും കംപ്യൂട്ടർ വൈറസ് പടർത്തുകയാണ് അവരുടെ ലക്ഷ്യം. രണ്ടുദിവസമായി ഈ തരത്തിലുള്ള സൈബർ ആക്രമണം ലോകമെമ്പാടും നടക്കുന്നുണ്ട്. ഇതിനെ നേരിടാൻ ഏറ്റവും നല്ല പ്രതിവിധി ആ ലിങ്കുകളിലേക്ക് പോകാതിരിക്കുക എന്നതാണ്. സുഹൃത്തുക്കളുടെ സന്ദേശം കിട്ടിയാൽ, ഒന്നുകിൽ ആ സുഹൃത്തിനെ വിളിച്ച് ഉറപ്പാക്കിയശേഷം മാത്രം തുറക്കുക എല്ലെങ്കിൽ, സന്ദേശം ഡിലീറ്റ് ചെയ്യുക. ഇത്തരം വൈറസ് മെസേഡജുകൾ മനസ്സിലാക്കാനും എളുപ്പമാണ്. നിങ്ങളുടെ മെസഞ്ചറിലേക്ക് സന്ദേശം വരുമ്പോൾ, ആദ്യം നിങ്ങളുടെ പേര്, വീഡിയോ, നടുക്കത്തിന്റെ ഇമോജി പിന്നെ ലിങ്ക് എന്നിങ്ങനെയാണ് ഉണ്ടാവുക. അത്തരമൊരു സന്ദേശം കിട്ടിയാൽ സംശയിക്കേണ്ടതതില്ല. അതിൽത്തൊട്ടാൽ നിങ്ങളുടെ കംപ്യൂട്ടറിന് ആപത്താകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളെ ഒരു വ്യാജ യുട
ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ഉറസുഹൃത്ത് അയച്ചൊരു വീഡിയോ ക്ലിപ്പിൽ ആരാണ് ക്ലിക്ക് ചെയ്യാതിരിക്കുക? സൈബർ അക്രമികൾ മുതലെടുക്കുന്നതും ഉപഭോക്താവിന്റെ ഈ സൗഹൃദ മനോഭാവത്തെയാണ്. ഫ്രണ്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളുടെ പേരിൽ വീഡിയോ ലിങ്കുകളായും ഇമോജികളായും കംപ്യൂട്ടർ വൈറസ് പടർത്തുകയാണ് അവരുടെ ലക്ഷ്യം.
രണ്ടുദിവസമായി ഈ തരത്തിലുള്ള സൈബർ ആക്രമണം ലോകമെമ്പാടും നടക്കുന്നുണ്ട്. ഇതിനെ നേരിടാൻ ഏറ്റവും നല്ല പ്രതിവിധി ആ ലിങ്കുകളിലേക്ക് പോകാതിരിക്കുക എന്നതാണ്. സുഹൃത്തുക്കളുടെ സന്ദേശം കിട്ടിയാൽ, ഒന്നുകിൽ ആ സുഹൃത്തിനെ വിളിച്ച് ഉറപ്പാക്കിയശേഷം മാത്രം തുറക്കുക എല്ലെങ്കിൽ, സന്ദേശം ഡിലീറ്റ് ചെയ്യുക.
ഇത്തരം വൈറസ് മെസേഡജുകൾ മനസ്സിലാക്കാനും എളുപ്പമാണ്. നിങ്ങളുടെ മെസഞ്ചറിലേക്ക് സന്ദേശം വരുമ്പോൾ, ആദ്യം നിങ്ങളുടെ പേര്, വീഡിയോ, നടുക്കത്തിന്റെ ഇമോജി പിന്നെ ലിങ്ക് എന്നിങ്ങനെയാണ് ഉണ്ടാവുക. അത്തരമൊരു സന്ദേശം കിട്ടിയാൽ സംശയിക്കേണ്ടതതില്ല. അതിൽത്തൊട്ടാൽ നിങ്ങളുടെ കംപ്യൂട്ടറിന് ആപത്താകും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളെ ഒരു വ്യാജ യുട്യൂബ് പേജിലേക്കാണ് കൊണ്ടുപോവുക. അവിടെ വീഡിയോ കാണന്നതിന് അഡ്‌വെയർ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശമുണ്ടാകും. ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, വൈറസ് അടങ്ങിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ സിസ്റ്റത്തിൽ കടന്നുകൂടും. ചലതിൽ ഫ്ളാഷ് പ്ലേയർ ഇൻസ്റ്റാൾ ചെയ്യാനുള്ള സന്ദേശമാകും. മറ്റു ചില സന്ദേശങ്ങൾ ഒരു ഗൂഗിൾ ഡോക്യുമെന്റിലേക്കാവും. എന്തുതന്നെയായാലും അത് വൈറസാണെന്ന് കരുതുക. ബ്രൗസറിനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും കംപ്യൂട്ടറുകളിലെ നിർണായക വിവരങ്ങളെയും അത് ബാധിക്കും.