- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയുടെ രാജ്യസ്നേഹം ചോദ്യം ചെയ്ത പ്രസ്താവന തള്ളി ബിജെപി കേന്ദ്ര നേതൃത്വം; സ്വന്തമായി നൽകുന്ന നിർവചനങ്ങളിലൂടെ പാർട്ടിയുടെ പ്രതിഛായ തകർക്കാൻ പന്നാലാൽ എംഎൽഎ ശ്രമിക്കുന്നതായി നേതൃത്വം
ന്യൂഡൽഹി: ഇറ്റലിയിൽ വെച്ച് വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെയും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്ത ബിജെപി എംഎൽഎയെ തള്ളിപ്പറഞ്ഞ് ബിജെപി ദേശീയ നേതൃത്വം. ബിജെപി ദേശീയ നേതാവ് എസ് പ്രകാശാണ് ഇരുവർക്കുമെതിരെ രംഗത്തെത്തിയ ബിജെപി എംഎൽഎ പന്നാലാലിനെ വിമർശിച്ച് രംഗത്തെത്തിയത്. വിരാട് കോലിയുടെയും അനുഷ്‌കയുടെയും രാജ്യസ്നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാൽ ഷാകിയയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തമായി നൽകുന്ന നിർവചനങ്ങളിലൂടെ പാർട്ടിയുടെ പ്രതിഛായ തകർക്കാൻ പന്നാലാൽ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ വിവാഹം നടത്തണമെന്നത് വ്യക്തി സ്വാതന്ത്രമാണ് അത് ചോദ്യം ചെയ്യാൻ പന്നാലാലിന് അവകാശമില്ല. പന്നാലാൽ പറഞ്ഞത് അദ്ദേഹത്തിന് മനസിലായ കാര്യമാണ്. അത് പാർട്ടിയുടെ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു. വീരാട് കോലിയുടെയും അനുഷ്‌ക ശർമയുടെയും വിവാഹം ഇറ്റലിയിൽ വെച്ച് നടത്തിയതിനെയാണ് പനാലാൽ ഷാകിയ വിമർശിച്ചത്. ദേശസ്നേഹമുണ്ടായിരുന്നെങ്കിൽ വീര
ന്യൂഡൽഹി: ഇറ്റലിയിൽ വെച്ച് വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെയും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്ത ബിജെപി എംഎൽഎയെ തള്ളിപ്പറഞ്ഞ് ബിജെപി ദേശീയ നേതൃത്വം. ബിജെപി ദേശീയ നേതാവ് എസ് പ്രകാശാണ് ഇരുവർക്കുമെതിരെ രംഗത്തെത്തിയ ബിജെപി എംഎൽഎ പന്നാലാലിനെ വിമർശിച്ച് രംഗത്തെത്തിയത്.
വിരാട് കോലിയുടെയും അനുഷ്‌കയുടെയും രാജ്യസ്നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാൽ ഷാകിയയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തമായി നൽകുന്ന നിർവചനങ്ങളിലൂടെ പാർട്ടിയുടെ പ്രതിഛായ തകർക്കാൻ പന്നാലാൽ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ വിവാഹം നടത്തണമെന്നത് വ്യക്തി സ്വാതന്ത്രമാണ് അത് ചോദ്യം ചെയ്യാൻ പന്നാലാലിന് അവകാശമില്ല. പന്നാലാൽ പറഞ്ഞത് അദ്ദേഹത്തിന് മനസിലായ കാര്യമാണ്. അത് പാർട്ടിയുടെ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു.
വീരാട് കോലിയുടെയും അനുഷ്‌ക ശർമയുടെയും വിവാഹം ഇറ്റലിയിൽ വെച്ച് നടത്തിയതിനെയാണ് പനാലാൽ ഷാകിയ വിമർശിച്ചത്. ദേശസ്നേഹമുണ്ടായിരുന്നെങ്കിൽ വീരാടും അനുഷ്‌കയും ഇന്ത്യയിൽ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു പന്നാലാലിന്റെ വിമർശനം.
രാമന്റെയും കൃഷ്ണന്റെയും വിക്രമാദിത്യന്റെയും യുദിഷ്ടിരന്റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാൽ, കോലിക്ക് മാത്രം വിവാഹം കഴിക്കാൻ ഒരു പുറം രാജ്യത്തെ ആശ്രയിക്കണം എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.