ന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഹോങ്കോംഗിലേക്കും തായ്ലന്റിലേക്കും കൂടുതലായി ടൂറ് പോകുന്ന സീസണാണിത്. അതായത് ഈ സീസണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രണ്ട് ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളാണിവ. എന്നാൽ ഈ അവസരത്തിൽ ഇന്ത്യക്കാരെക്കുറിച്ച് ഇരു സ്ഥലങ്ങളും രണ്ട് വ്യത്യസ്തമായ ചിന്തകളും നിലപാടുകളുമാണ് കൈക്കൊണ്ടിരിക്കുന്നത്. അതായത് ക്രിസ്മസിന് ഇന്ത്യൻ സന്ദർശകരെ പ്രതീക്ഷിച്ച് വിസാ ഫീസ് ഒഴിവാക്കുകയോ അല്ലെങ്കിൽ പാതിയായി വെട്ടിക്കുറച്ചിരിക്കുകയോ ആണ് തായ്ലന്റ്. എന്നാൽ ഇന്ത്യക്കാർക്കുള്ള വിസാ ഓൺ അറൈവൽ റദ്ദ് ചെയ്യുകയാണ് ഹോങ്കോംഗ് ചെയ്തിരിക്കുന്നത്.

മൂന്ന് മാസത്തേക്കാണ് തായ്ലൻഡ് ഇന്ത്യക്കാർക്കുളഅള വിസ ഫീസിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഹോങ്കോംഗാകട്ടെ ഇവിടേക്ക് സന്ദർശനം നടത്താനുദ്ദേശിക്കുന്ന ഇന്ത്യക്കാർ മുൻകൂട്ടി സമ്മതം വാങ്ങണമെന്ന നിബന്ധന വയ്ക്കുകയും ഇന്ത്യക്കാർക്കുള്ള വിസ -ഓൺ. അറൈവൽ സൗകര്യം റദ്ദാക്കിയിരിക്കുകയുമാണ്. ഈ വർഷം ഡിസംബർ ഒന്ന് മുതൽ 2017 ഫെബ്രുവരി 28 വരെ തായ്ലൻഡ് ടെംപററി വിസ ഫീ എക്സംപ്ഷൻ സ്‌കീമും ടെംപററി വിസ ഓൺ അറൈവൽ ഫീ റിഡക്ഷൻ സ്‌കീമും ലോഞ്ച് ചെയ്തിട്ടുണ്ടെന്നാണ് ദി റോയൽ തായ് കോൺസുലേറ്റ് ജനറൽ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ സിംഗിൾ എൻട്രിക്കുള്ള ടൂറിസ്റ്റ് വിസക്ക്ക് അപേക്ഷിക്കുന്നവരെ ഇത് പ്രകാരം വിസ ഫീസിൽ നിന്നും ഒഴിവാക്കുന്നതാണ്.

ഈ സമയത്ത് വിസ ഓൺ അറൈവൽ ഫീസ് 2000 തായ് ബാഹ്റ്റിൽ നിന്നും 1000 തായ് ബാഹ്റ്റായി വെട്ടിക്കുറയ്ക്കുമെന്നും തായ്ലൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നിയോഗികപ്പെട്ട ഇമിഗ്രേഷൻ ചെക്ക്പോയിന്റുകളിൽ വിസ ഓൺ അറൈവലിനായി അപേക്ഷിക്കാൻ അർഹതയുള്ളവർക്കാണീ സൗകര്യം ലഭ്യമാകുന്നത്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഒരു തായ് ബാഹ്റ്റിന് 1.9 രൂപ എന്ന എക്സേഞ്ച് നിരക്ക് കണക്കാക്കുമ്പോൾ ഇന്ത്യൻ സന്ദർശകർ വിഒഎക്കായി ഏതാണ്ട്2000 രൂപയായിരിക്കും അടക്കേണ്ടി വരുന്നത്. ഇതിനൊപ്പം വിഎഫ്എസ് ചാർജായി 335 രൂപ കൂടി നൽകേണ്ടി വരും. ഇതിലൂടെ ഇന്ത്യയിൽ നിന്നും കൂടുതൽ സന്ദർശകർ തായ്ലൻഡിലെത്തുമെന്നാണ് തായ് അധികാരികൾ പ്രതീക്ഷിക്കുന്നത്. 1000, 500 നോട്ടുകൾ നിരോധിച്ചതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ കുറഞ്ഞുവെന്നാണ് ട്രാവൽസുകൾ വെളിപ്പെടുത്തുന്നത്.

ഇതിനിടെ ഇന്ത്യക്കാർക്കുള്ള 14 ദിവസത്തെ വിസ ഓൺ അറൈവലാണ് ഹോംങ്കോംഗ് റദ്ദാക്കിയിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് അടുത്ത വർഷം ജനുവരി 23 മുതൽ ഹോങ്കോംഗിലേക്ക് വരുന്ന ഇന്ത്യക്കാർ അവരുടെ 14 ദിവസത്തെ വിസ ഫ്രീ സന്ദർശനം ആസ്വദിക്കുന്നതിനായി ഓൺലൈൻ പ്രീ അറൈവൽ രജിസ്ട്രേഷൻ നടത്തണമെന്നാണ് ഹോങ്കോംഗ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കുള്ള പ്രീ അറൈവൽ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ഡിസംബർ 19ന് ലോഞ്ച് ചെയ്തിരുുന്നു.ഇതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ ചെയ്താൽ ഫലം അപ്പോൾ തന്നെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ തെളിയുമെന്നാണ് ഹോംങ്കോംഗ് ഇൻഫർമേഷൻ സർവീസസ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. എന്നാൽഇന്ത്യൻ ഡിപ്ലോമാറ്റിക് പാസ്പോർട്ട് അല്ലെങ്കിൽ ഒഫീഷ്യൽ പാസ്പോർട്ട് അല്ലെങ്കിൽ ഹോങ്കോംഗ് ട്രാവൽ പാസർ എന്നിവരെ ഈ പുതിയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇ-ചാനൽ സർവീസ് ഉപയോഗിച്ച് സ്ഥിരം സന്ദർശകരായി എൻ റോൾ ചെയ്ത ഇന്ത്യക്കാരെയും പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. വിഒഎ ചില ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് സൂചനയുണ്ട്.