- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റിന് ശേഷഷമുള്ള ബ്രിട്ടന് ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ പോസ്റ്റ് സ്റ്റഡി വിസ വീണ്ടും അനുവദിക്കുമോ? ബ്രിട്ടനിൽ പഠിച്ച ശേഷം രണ്ടുകൊല്ലം ജോലി ചെയ്യാനുള്ള വിസ അനുവദിക്കാനുള്ള ചർച്ച സജീവം
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിക്കഴിഞ്ഞാൽ, ബ്രിട്ടന് മികച്ച വ്യാപാര പങ്കാളികളെ കിട്ടിയേ തീരൂ. അധികാരത്തിലേറി അധികം വൈകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യയിലെത്തിയതും അത്തരം ചർച്ചകൾക്ക് തുടക്കമിടാനാണ്. എന്നാലിപ്പോൾ, ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടൻ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ് സ്റ്റഡി വിസയടക്കം ഇന്ത്യയുടെ ആവശ്യങ്ങൾ സാധിച്ചുകിട്ടിയേക്കുമെന്നും സൂചനയുണ്ട്. പഠനം പൂർത്തിയാക്കിയശേഷ രണ്ടുവർഷം കൂടി ബ്രിട്ടനിൽ തുടരാൻ അനുവദിക്കുന്നതാണ് ഈ വിസ സമ്പ്രദായം. ഇത് പുനരാരംഭിക്കാനുള്ള സാധ്യതകൾ സജീവമാണെന്ന് ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണർ യഷ്വർധർ കുമാർ സിൻഹ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന് വിസ ഇളവുകൾ വലിയ സഹായം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുശേഷം രണ്ടുവർഷം ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും അനുവാദമുണ്ടായിരുന്നു. എന്നാലിത് 2012-ൽ പിൻവലിച
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിക്കഴിഞ്ഞാൽ, ബ്രിട്ടന് മികച്ച വ്യാപാര പങ്കാളികളെ കിട്ടിയേ തീരൂ. അധികാരത്തിലേറി അധികം വൈകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യയിലെത്തിയതും അത്തരം ചർച്ചകൾക്ക് തുടക്കമിടാനാണ്. എന്നാലിപ്പോൾ, ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടൻ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് റിപ്പോർട്ട്. പോസ്റ്റ് സ്റ്റഡി വിസയടക്കം ഇന്ത്യയുടെ ആവശ്യങ്ങൾ സാധിച്ചുകിട്ടിയേക്കുമെന്നും സൂചനയുണ്ട്.
പഠനം പൂർത്തിയാക്കിയശേഷ രണ്ടുവർഷം കൂടി ബ്രിട്ടനിൽ തുടരാൻ അനുവദിക്കുന്നതാണ് ഈ വിസ സമ്പ്രദായം. ഇത് പുനരാരംഭിക്കാനുള്ള സാധ്യതകൾ സജീവമാണെന്ന് ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണർ യഷ്വർധർ കുമാർ സിൻഹ പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന് വിസ ഇളവുകൾ വലിയ സഹായം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുശേഷം രണ്ടുവർഷം ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും അനുവാദമുണ്ടായിരുന്നു. എന്നാലിത് 2012-ൽ പിൻവലിച്ചു. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവുവരാൻ ഇതിടയാക്കുകയും ചെയ്തു. എന്നാൽ, ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയെപ്പോലൊരു വ്യാപാര പങ്കാളിയെ കിട്ടുന്നതിന് ബ്രിട്ടൻ വിസ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഹൈക്കമ്മീഷണറുടെ പ്രതീക്ഷ. മാത്രമല്ല, വിദ്യാഭ്യാസരംഗത്തും ഇത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
പോസ്റ്റ് സ്റ്റഡി വിസ പിൻവലിച്ചശേഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് സിൻഹ എടുത്തുകാട്ടി. ആറുവർഷത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവുണ്ടായി. 2010-ൽ 40,000 വിദ്യാർത്ഥികളുണ്ടായിരുന്ന സ്ഥാനത്ത് 2015-ൽ അത് 16,000 ആയി കുറഞ്ഞു. ഇതേ സമയത്ത് മറ്റു രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുകയും ചെയ്തു. ഓസ്‌ട്രേലിയയിലേക്ക് 2010-ൽ 19,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് പോയിരുന്നതെങ്കിൽ 2015-ൽ അത് 40,000 ആയി വർധിച്ചു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണണ്ണം 1,04,000-ൽ#നിന്ന് 1,66,000 ആയി വർധിച്ചു.
പലരും ജോലി പ്രതീക്ഷിച്ചാണ് വിദേശത്തേയ്ക്ക് പോയിരുന്നത്. എന്നാൽ, പഠനം പൂർത്തിയാകുന്നതോടെ തിരിച്ചുപോരണമെന്ന നിബന്ധന കർശനമാക്കിയതോടെ, ബ്രിട്ടൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒട്ടുംതന്നെ ആകർഷകമല്ലാതായി. ബ്രെക്‌സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതോടെ, ഇതിൽ കാതലായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിൻഹ പറഞ്ഞു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാതെ ഇക്കാര്യത്തിൽ ഔദ്യോഗികമായ ചർച്ചകൾ പുരോഗമിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.