- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു കൈപ്പറ്റിയത് നാല് ലക്ഷം രൂപ; കോട്ടയം സ്വദേശിക്കെതിരെ കേസെടുത്തു
ആലക്കോട്: ഇറ്റലിയിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം വിശ്വാസ വഞ്ചന കാണിച്ചതായി പരാതി. ഭാര്യക്ക് ഇറ്റലിയിൽ നഴ്സിങ് ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ചുവെന്ന ആലക്കോട്തിമിരി പച്ചാണി സ്വദേശി സോണി അബ്രഹാമിന്റെ പരാതിലാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 2020 ഫെബ്രവരി 2 ന് ആണ് പെരുമ്പടവിലെ ബാങ്ക് മുഖാന്തിരം പരാതിക്കാരൻ ഫോൺ വഴി പരിചയപ്പെട്ട കോട്ടയം പാലാവള്ളിച്ചിറ സ്വദേശി പനക്കപറമ്പിൽ ഹൗസിൽ പി.സി.തോമസിന് ബാങ്ക് അക്കൗണ്ട് വഴി 4 ലക്ഷം രൂപ വിസക്ക് വേണ്ടി നൽകിയത്.
പിന്നീട് വിസയോ പണമോ നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെരിങ്ങോം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേ സമയം അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ പലരെയും കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുരിക്കാശേരിയി സമാനമായ രീതിയിൽ തട്ടിപ്പു നടത്തിലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇടുക്കി ജയിലിൽ റിമാന്റിൽ കഴിയുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ