- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 വയസു മാത്രം പ്രായമുള്ള കൃഷ്ണേന്ദു ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; സൗന്ദര്യവും വാക്ചാതുരിയും ഉപയോഗിച്ച് ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയവഴി; പണം കൈപ്പറ്റിയാലുടൻ കൂട്ടാളിയായ ജിൻസണൊപ്പം മുങ്ങും; തട്ടിപ്പുസംഘം വീണ്ടും പിടിയിലായത് ചുഴലി സ്വദേശിയുടെ പരാതിയിൽ
ഗൾഫിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശികളായ ഇ.എസ്.കൃഷ്ണേന്ദു (21), പി.ജെ. ജിൻസൺ (27) എന്നിവരെയാണ് കാക്കനാട് വെച്ച് ശ്രീകണ്ഠപുരം എസ്.ഐ. ടി.പി.രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീശൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചുഴലി സ്വദേശികളിൽ നിന്ന് 1,74000 രൂപ തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ചുഴലി വെള്ളായിത്തട്ടിലെ മനു സണ്ണി, നിവിൽ മാത്യു, ടിൻസ് ഡൊമിനിക് എന്നിവരിൽ നിന്നാണ് ഇവർ പണം തട്ടിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഷാർജയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് മൂന്ന് പേരിൽ നിന്നുമായി സംഘം 58,000 രൂപ വീതമാണ് വാങ്ങിയത്. മനു സണ്ണി നേരത്തെ ബംഗളുരുവിലെ ജൂവലറിയിൽ ജിൻസന്റെ കൂടെ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു. ഈ ബന്ധം വച്ചാണ് ബാങ്ക് മുഖേന ജിൻസന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഷാർജയിൽ കൃഷ്ണേന്ദു ആരംഭിക്കുന്ന ഡിസൈനിങ് സെന്ററിൽ മാസം 55,000 രൂപ ശമ്പളത്തിൽ ജോലിയെന്നായിരുന്നു വാഗ്ദാനം. വാക്ചാതുര്യവും സൗന്ദര്യവും കൈമുതലാക്കിയ കൃഷ്ണനേന്ദുവായിരു
ഗൾഫിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശികളായ ഇ.എസ്.കൃഷ്ണേന്ദു (21), പി.ജെ. ജിൻസൺ (27) എന്നിവരെയാണ് കാക്കനാട് വെച്ച് ശ്രീകണ്ഠപുരം എസ്.ഐ. ടി.പി.രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീശൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചുഴലി സ്വദേശികളിൽ നിന്ന് 1,74000 രൂപ തട്ടിയ കേസിലായിരുന്നു അറസ്റ്റ്.
ചുഴലി വെള്ളായിത്തട്ടിലെ മനു സണ്ണി, നിവിൽ മാത്യു, ടിൻസ് ഡൊമിനിക് എന്നിവരിൽ നിന്നാണ് ഇവർ പണം തട്ടിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഷാർജയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് മൂന്ന് പേരിൽ നിന്നുമായി സംഘം 58,000 രൂപ വീതമാണ് വാങ്ങിയത്. മനു സണ്ണി നേരത്തെ ബംഗളുരുവിലെ ജൂവലറിയിൽ ജിൻസന്റെ കൂടെ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു. ഈ ബന്ധം വച്ചാണ് ബാങ്ക് മുഖേന ജിൻസന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്.
ഷാർജയിൽ കൃഷ്ണേന്ദു ആരംഭിക്കുന്ന ഡിസൈനിങ് സെന്ററിൽ മാസം 55,000 രൂപ ശമ്പളത്തിൽ ജോലിയെന്നായിരുന്നു വാഗ്ദാനം. വാക്ചാതുര്യവും സൗന്ദര്യവും കൈമുതലാക്കിയ കൃഷ്ണനേന്ദുവായിരുന്നു ഇടപാടുകാരുമായി അവസാനവട്ട കൂടിക്കാഴ്ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാൽ പണം കൈപ്പറ്റിയശേഷം ഇരുവരും മുങ്ങുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം വീസ തട്ടിപ്പ് കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഇവർക്കെതിരെ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ട്രാവൽസ് നടത്തിപ്പുകാരാണെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ആളുകളുമായി ബന്ധം സ്ഥാപിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 ഓളം യുവാക്കളിൽ നിന്ന് ഗൾഫിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയതിന് ഒരു മാസം മുമ്പ് ഇവരെ കൊച്ചിയിൽ വെച്ച് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.