- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരിൽനിന്നു കോടികൾ തട്ടി നെഞ്ചും വിരിച്ചു നടന്നപ്പോൾ പൊലീസിനു പിടികിട്ടാപ്പുള്ളി; കാശു പോയവർ മുഖ്യമന്ത്രിക്കു പരാതി നൽകിയപ്പോൾ പൊലീസ് ഉണർന്നു; ഒളിവിൽ പോയ വിസ തട്ടിപ്പുകാരനെ രായ്ക്കു രാമാനം പൊക്കി: പത്തനംതിട്ടയിലെ അഷ്‌റഫ് ഖാൻ പിടിയിലായത് ഇങ്ങനെ
പത്തനംതിട്ട: നാട്ടുകാരിൽനിന്ന് കോടികൾ തട്ടിയെടുത്ത പ്രതി നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നപ്പോൾ പൊലീസിന് പിടികിട്ടാപ്പുള്ളിയായിരുന്നു. ഒന്നും രണ്ടുമല്ല, 15 വർഷം. ഇതിനിടെ വിവിധ സർക്കാരുകൾ വന്നു. തട്ടിപ്പിന് ഇരയായവർ മാറി മാറി പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. ഒടുക്കം, മുഖ്യമന്ത്രി പിണറായിക്ക് പരാതി ലഭിച്ചപ്പോൾ പൊലീസ് ഉഷാറായി. രായ്ക്കുരാമാനം പ്രതി അകത്തുമായി. ഇരുപതോളം തട്ടിപ്പുകേസുകളിൽ പ്രതിയായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി, ഹരിപ്പാട് വെട്ടുവേലി ചൂളപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫ് ഖാനെ (45) ആണ് സിഐ എ.എസ്. സുരേഷ്‌കുമാർ, എസ്.ഐ. ഉണ്ണികൃഷ്ണകുറുപ്പ് എന്നിവർ ചേർന്ന് മലപ്പുറം മഞ്ചേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, എറണാകുളം സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുമ്പഴയിൽ എംപി.സി ഏജൻസീസ് നടത്തിവരുമ്പോഴാണ് ആദ്യമായി കേസിൽ പ്രതിയാകുന്നത്. തുടർന്ന് നാടുവിട്ട ഇയാൾ ബംഗളൂരു, നേപ്പാൾ, മൈസൂർ എന്നിവിടങ്ങളിൽ ഒളിച്ചു താമസിച്ചു. പിന്നീട
പത്തനംതിട്ട: നാട്ടുകാരിൽനിന്ന് കോടികൾ തട്ടിയെടുത്ത പ്രതി നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നപ്പോൾ പൊലീസിന് പിടികിട്ടാപ്പുള്ളിയായിരുന്നു. ഒന്നും രണ്ടുമല്ല, 15 വർഷം. ഇതിനിടെ വിവിധ സർക്കാരുകൾ വന്നു. തട്ടിപ്പിന് ഇരയായവർ മാറി മാറി പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. ഒടുക്കം, മുഖ്യമന്ത്രി പിണറായിക്ക് പരാതി ലഭിച്ചപ്പോൾ പൊലീസ് ഉഷാറായി. രായ്ക്കുരാമാനം പ്രതി അകത്തുമായി.
ഇരുപതോളം തട്ടിപ്പുകേസുകളിൽ പ്രതിയായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി, ഹരിപ്പാട് വെട്ടുവേലി ചൂളപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫ് ഖാനെ (45) ആണ് സിഐ എ.എസ്. സുരേഷ്‌കുമാർ, എസ്.ഐ. ഉണ്ണികൃഷ്ണകുറുപ്പ് എന്നിവർ ചേർന്ന് മലപ്പുറം മഞ്ചേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, എറണാകുളം സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുമ്പഴയിൽ എംപി.സി ഏജൻസീസ് നടത്തിവരുമ്പോഴാണ് ആദ്യമായി കേസിൽ പ്രതിയാകുന്നത്.
തുടർന്ന് നാടുവിട്ട ഇയാൾ ബംഗളൂരു, നേപ്പാൾ, മൈസൂർ എന്നിവിടങ്ങളിൽ ഒളിച്ചു താമസിച്ചു. പിന്നീട് നാട്ടിലെത്തി ഹരിപ്പാട്ട് താമസമാക്കി. തട്ടിപ്പിനിരയായവർ ഈ വിവരം വർഷങ്ങൾക്കു മുൻപ് പൊലീസിനെ അറിയിച്ചെങ്കിലും അറസ്റ്റ് ചെയ്യാൻ യാതൊരു നടപടിയും ഉണ്ടായില്ല. ഇവർ പത്രസമ്മേളനം വിളിച്ച് അഷ്‌റഫ് ഖാനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഒളിയിടം പൊലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. അപ്പോഴൊന്നും ഇയാളെ തൊടാൻ പൊലീസ് തയാറായില്ല. മാത്രവുമല്ല, താൻ നിരപരാധിയാണെന്ന് ഇയാൾ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
തട്ടിപ്പിനിരയായ ചിലർ മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയതോടെയാണ് കേസ് പൊടിതട്ടിയെടുത്തത്. ഇതേപ്പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ ചുമതലപ്പെടുത്തി. പൊലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിവരം കിട്ടിയ അഷ്‌റഫ് മഞ്ചേരിയിലെ ടി.കെ.എം ലോഡ്ജിൽ ഒന്നരമാസമായി ഒളിവിൽ കഴിയുകയായിരുന്നു. 2001-03 കാലയളവിൽ നെല്ലിക്കാല കൈമണ്ണിൽ കോശി വർഗീസിന്റെ സ്വത്തുക്കൾ കൈവശപ്പെടുത്തി വ്യാജരേഖ ചമച്ച് പത്തനംതിട്ട യൂണിയൻ ബാങ്കിൽ നിന്ന് 63 ലക്ഷം രൂപയും മുളക്കുഴ കൊഴുവല്ലൂർ ആലുനിൽക്കുന്നതിൽ വീട്ടിൽ ബിന്ദു പ്രസാദിന്റെ വസ്തു വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി ഗോകുലം ചിട്ടിഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഇലന്തൂർ ഐക്കര വീട്ടിൽ നന്ദകുമാരൻ നായരിൽ നിന്ന് ചിട്ടിക്ക് ജാമ്യത്തിനായി പ്രമാണം കൈവശപ്പെടുത്തി 20 ലക്ഷം രൂപയും വെണ്മണി വലിയ പ്ലാവിളയിൽ സതീഷ് കുമാറിനെ സമാന രീതിയിൽ കബളിപ്പിച്ച് 20 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു.
ഇയാൾക്കെതിരേ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോഴാണ് ഒളിവിൽ പോയത്. ഒളിവിൽ കഴിയവേ ചങ്ങനാശേരി, കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി വൻതുക സമ്പാദിച്ചു. 2005-06 കാലയളവിൽ എറണാകുളം നോർത്തിൽ വാട്ടർ സ്‌കൈ എക്‌സ്‌പോർട്ട് എന്ന സ്ഥാപനം നടത്തി മലേഷ്യയിലേക്ക് വിസ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്നരക്കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഇതിന്റെ പേരിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ 14 കേസുകളാണ് നിലവിലുണ്ട്.