കുവൈറ്റ് സിറ്റി: രാജ്യത്ത് ജോലിക്കായി വരുന്നവരുടെ വൈദ്യപരിശോധന നടത്താൻ ഇന്ത്യയിൽ ഉടൻ ഓഫിസ് തുറക്കുമെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിന് നേതൃത്വം നൽകുന്ന പബ്‌ളിക് സർവീസ് കമ്പനി എം.ഡിയുടെ സിഇഒയായ ബദർ അൽഇൻസിയാണ് ഇക്കാര്യ മറിയിച്ചത്. ഇതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽ നോട്ടത്തിൽ നടന്നു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ കുവൈറ്റ് സർക്കാർ ഈജിപ്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിദേശരാജ്യങ്ങളിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അക്രെഡിറ്റേഷൻ നൽകിയ സ്വകാര്യ ആശുപത്രികളിൽ നിന്നു വൈദ്യപരിശോധന പൂർത്തിയാക്കിയാണ് വീസ സ്റ്റാംപ് ചെയ്തു നല്കുന്നത്. അതിനുശേഷം ഇഖാമ (താമസാനുമതിരേഖ) ലഭിക്കാനായി കുവൈറ്റിൽ എത്തി വീണ്ടും വൈദ്യപരിശോധന നടത്തണം.

വൈദ്യപരിശോധനയ്ക്ക് ഈജിപ്തിൽ ഏർപ്പെടുത്തിയ സംവിധാനം വിജയകരമായതിനാലാണ് സർക്കാർ ഇത് മറ്റ് രാജ്യങ്ങളിൽ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈജിപ്തിൽ സംവിധാനം നിലവിൽ വന്നശേഷം വീസാ നടപടികൾ അഞ്ചുദിവസംകൊണ്ടു പൂർത്തീകരിക്കുന്നു ണ്ടെന്ന് അദ്ദേഹം പറഞ്ഞു..

ഈജിപ്തിൽ പൗരന്മാർക്ക് ഒരു തിരിച്ചറിയൽ കാർഡും നമ്പരുമുണ്ട്. അതേസമയം, ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും അത്തരത്തിൽ ഒരു ദേശീയ തിരിച്ചറിയൽ കാർഡ് നിലവിലില്ല. തിരിച്ചറിയലിനായി പല രേഖകളാണ് ഉപയോഗിക്കുന്നത്