- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില മേഖലകളിൽ സ്ത്രീകൾക്ക് വർക്കിങ് വിസാ നൽകുന്നതിനുള്ള വിലക്കു തുടരുമെന്ന് മന്ത്രാലയം; ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്കും വീട്ടുജോലിക്കാർക്കും വിസ നൽകും
മസ്‌ക്കറ്റ്: ചില മേഖലകളിൽ സ്ത്രീകൾക്ക് വർക്കിങ് വിസാ നൽകുന്നതിനുള്ള വിലക്ക് തുടരുമെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വ്യക്തമാക്കി. ഒമാനിലെ തൊഴിൽ മേഖലയിലുള്ള വർക്ക്‌ഫോഴ്‌സ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക് തുടരുന്നത്. സെൽസ് ഗേൾസ്, ഓഫീസ് ക്ലാർക്ക് പോലെയുള്ള മേഖലകളിലാണ് നിയന്ത്രണം തുടരുന്നത്. അതേസമയം ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾ
മസ്‌ക്കറ്റ്: ചില മേഖലകളിൽ സ്ത്രീകൾക്ക് വർക്കിങ് വിസാ നൽകുന്നതിനുള്ള വിലക്ക് തുടരുമെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വ്യക്തമാക്കി. ഒമാനിലെ തൊഴിൽ മേഖലയിലുള്ള വർക്ക്‌ഫോഴ്‌സ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക് തുടരുന്നത്. സെൽസ് ഗേൾസ്, ഓഫീസ് ക്ലാർക്ക് പോലെയുള്ള മേഖലകളിലാണ് നിയന്ത്രണം തുടരുന്നത്. അതേസമയം ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്കും വീട്ടുജോലിക്കാർക്കും വിസ നൽകുകയും ചെയ്യുമെന്ന് എംഒഎം വക്താവ് വെളിപ്പെടുത്തി.
എന്നാൽ മന്ത്രാലയത്തിന്റെ ഈ തീരുമാനം തൊഴിലുടമകളും തൊഴിലാളികളും ലംഘിക്കുന്നതായി കണ്ടു വരുന്നുണ്ട്. ഒരു പ്രത്യേക ജോലിക്ക് എംപ്ലോയർ വിസ അപേക്ഷ നൽകുകയും എന്നാൽ ഇവരെ മറ്റൊരു ജോലിക്ക് നിയോഗിക്കുന്ന പ്രവണത ഏറെ കാണുന്നുണ്ട്. സ്ത്രീകളെ ഈവിധം ചൂഷണത്തിന് ഇരയാക്കുന്നവരുണ്ട്. ഇത്തരത്തിൽ സ്ത്രീകളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിനും അവർക്കു സംരക്ഷണം നൽകുന്നതിനുമാണ് ഈ നടപടിയെന്നും മന്ത്രാലയം വെളിപ്പെടുത്തി.
സ്ത്രീകൾക്ക് വിസാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് വിലക്കോ ഒരു നിയമത്തിന്റെ ഭാഗമായോ അല്ലെന്നും ആവശ്യത്തിനനുസരിച്ച് ഈ നിയന്ത്രണം എടുത്തുകളയുമെന്നും മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.