- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രവർത്തനം ഉടൻ പൂട്ടിക്കുമെന്ന് നടൻ വിശാൽ; സൈറ്റിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിയെന്നും എവിടെ നിന്നാണെന്ന് അറിയാമെന്നും നടൻ
വ്യാജ സീഡികൾക്കെതിരെ ശക്തമായ നടപടിയുമായ രംഗത്തിറങ്ങിയ നടൻ വിശാൽ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റും പൂട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സിനിമളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് സൈറ്റിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിയെന്നാണ് തമിഴ് നടൻ വിശാൽ വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ തുപ്പറിവാലന്റെ പ്രചരണ പരിപാടികൾക്കിടെയാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ്മാസം രണ്ടാം വാരത്തിൽ ഞാൻ വലിയൊരു പ്രഖ്യാപനം നടത്തുമെന്നും അവൻ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാമെന്നും നടൻ വ്യക്തമാക്കി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായത്തെ, ക്യാൻസർ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകൾ. സിനിമകൾ ചോർത്തി ഇന്റർനെറ്റിൽ പ്രചരിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവെന്ന് വിശാൽ നേരത്
വ്യാജ സീഡികൾക്കെതിരെ ശക്തമായ നടപടിയുമായ രംഗത്തിറങ്ങിയ നടൻ വിശാൽ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റും പൂട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സിനിമളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് സൈറ്റിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിയെന്നാണ് തമിഴ് നടൻ വിശാൽ വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ തുപ്പറിവാലന്റെ പ്രചരണ പരിപാടികൾക്കിടെയാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ്മാസം രണ്ടാം വാരത്തിൽ ഞാൻ വലിയൊരു പ്രഖ്യാപനം നടത്തുമെന്നും അവൻ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാമെന്നും നടൻ വ്യക്തമാക്കി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ വ്യവസായത്തെ, ക്യാൻസർ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകൾ. സിനിമകൾ ചോർത്തി ഇന്റർനെറ്റിൽ പ്രചരിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവെന്ന് വിശാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തുപ്പരിവാളനിൽ ഞാൻ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാർത്ഥ ജീവിതത്തിൽ അന്വേഷിച്ചപ്പോൾ അത് കൂടുതൽ സഹായകവുമായി.വിശാൽ പറഞ്ഞു.
തമിഴ് സിനിമയിലെ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. ഇതിന് പുറമെ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റായി വമ്പിച്ച ഭൂരിപക്ഷത്തിൽ മാസങ്ങൾക്ക് മുമ്പാണ് വിശാൽ തിരഞ്ഞെടുക്കപ്പെട്ടത്.