- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പാർട്ടികളുടെ പ്രേരണ കൊണ്ടല്ല; നാമനിർദേശപ്പത്രിക തള്ളിയത് സത്യത്തിനും നീതിക്കും നിരക്കാത്തത്; രാഷ്ട്രീയത്തിലേയ്ക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും; നടൻ വിശാലിന്റെ കത്ത് പുറത്ത്
ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ മുഹൂർത്തങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ആർകെ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നടൻ വിശാൽ ഒരുങ്ങിയിരുന്നു. എന്നാൽ, നാടകീയമായി തന്നെ ആ നീക്കം അവസാനിച്ചു. വിശാലിന്റെ നാമനിർദേശ പത്രിക തരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വിഷയത്തിൽ വിശാലിന്റെ കത്ത് പുറത്തു വന്നിരിക്കുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പാർട്ടികളുടെ പ്രേരണ കൊണ്ടല്ലെന്ന് താരം കത്തിൽ പറയുന്നുണ്ട്. തമിഴ് ജനതയെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. നാമനിർദേശപ്പത്രിക തള്ളി സംഭവം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാൽ കത്തിൽ പറയുന്നു. ആർകെ നഗറിലെ ജനങ്ങളോട് നന്ദി മാത്രമേയുള്ളു. തനിക്കൊപ്പം നിന്ന ഒരോർത്തരോടും പേരു പറഞ്ഞാണ് താരം കത്തിലൂടെ നന്ദി അറിയിച്ചത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനെക്കാൾ പ്രധാന്യം കൊടുക്കേണ്ടത് ഓഖി ചുഴലിക്കാറ്റിൽ കന്യാകുമാരിയിൽ നിന്ന് കാണാതായ മത്സ്യ
ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ മുഹൂർത്തങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ആർകെ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നടൻ വിശാൽ ഒരുങ്ങിയിരുന്നു. എന്നാൽ, നാടകീയമായി തന്നെ ആ നീക്കം അവസാനിച്ചു.
വിശാലിന്റെ നാമനിർദേശ പത്രിക തരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വിഷയത്തിൽ വിശാലിന്റെ കത്ത് പുറത്തു വന്നിരിക്കുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പാർട്ടികളുടെ പ്രേരണ കൊണ്ടല്ലെന്ന് താരം കത്തിൽ പറയുന്നുണ്ട്. തമിഴ് ജനതയെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. നാമനിർദേശപ്പത്രിക തള്ളി സംഭവം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാൽ കത്തിൽ പറയുന്നു. ആർകെ നഗറിലെ ജനങ്ങളോട് നന്ദി മാത്രമേയുള്ളു. തനിക്കൊപ്പം നിന്ന ഒരോർത്തരോടും പേരു പറഞ്ഞാണ് താരം കത്തിലൂടെ നന്ദി അറിയിച്ചത്.
ആർകെ നഗർ ഉപതിരഞ്ഞെടുപ്പിനെക്കാൾ പ്രധാന്യം കൊടുക്കേണ്ടത് ഓഖി ചുഴലിക്കാറ്റിൽ കന്യാകുമാരിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനാണെന്ന് വിശാൽ പറയുന്നു. സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതും ഇതിനാണ്. മത്സ്യത്തൊഴിലാളികളെ വീടുകളിൽ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നും താരം കത്തിൽ പറയുന്നുണ്ട്.രാഷ്ട്രീയത്തിലേയ്ക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും വിശാൽ പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. വിശാലിനെ പിന്തുണച്ചവരുടെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വിശാലിന്റെ നാമനിർദേശപത്രിക തള്ളിയത്.