- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ഛർദ്ദിക്കുന്നതിനിടെ കാൽവഴുതി വീണതാണോ എന്ന് സംശയം; കശപിശയ്ക്കിടെ തള്ളിയിടാനുള്ള സാധ്യതയും തള്ളുന്നില്ല; ഗസ്റ്റ് ഹൗസിലെ വെള്ളമില്ലാത്ത സ്വമ്മിങ്പൂളിലെ വിഷ്ണുവിന്റെ മരണത്തിൽ ദുരുഹത ഏറെ
കോതമംഗലം: സ്വകാര്യ വ്യക്തി വാടകയ്‌ക്കെടുത്ത് നടത്തിവരുന്ന കോതമംഗലം അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ വെള്ളമില്ലാത്ത സ്വമ്മിങ്പൂളിൽ അവശനിലിൽ കണ്ടെത്തിയ യുവാവ് മരണടഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തം. കോഴിപ്പിള്ളി പിടവൂർ അറയ്ക്കൽ ശശിയുടെ മകൻ വിഷ്ണു(27)വാണ് മരണമടഞ്ഞത്.പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദ്ദേഹത്തിൽ പ്രത്യക്ഷത്തിലുണ്ടായിരുന്ന പരിക്ക്. വീഴ്ചയിലുണ്ടായ ആന്തരീക രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പർട്ടിലെ സൂചന. വീഴ്ച താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നായിരിക്കാമെന്നാണ് പൊലീസ് അനുമാനം. ഛർദ്ദിക്കുന്നതിനിടെ കാൽവഴുതി വീണതാണോ കൂടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമായി ഉണ്ടായ കശപിശയെത്തുടർന്ന് നിലംപതിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പൊലീസിന്റെ നീക്കം. കൂടെ താമസിച്ചിരുന്നവരിൽ നിന്നും ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലന്ന് പൊലീസ് അറിയിച്ചു.വിഷ്ണു ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറ
കോതമംഗലം: സ്വകാര്യ വ്യക്തി വാടകയ്‌ക്കെടുത്ത് നടത്തിവരുന്ന കോതമംഗലം അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ വെള്ളമില്ലാത്ത സ്വമ്മിങ്പൂളിൽ അവശനിലിൽ കണ്ടെത്തിയ യുവാവ് മരണടഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തം.
കോഴിപ്പിള്ളി പിടവൂർ അറയ്ക്കൽ ശശിയുടെ മകൻ വിഷ്ണു(27)വാണ് മരണമടഞ്ഞത്.പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദ്ദേഹത്തിൽ പ്രത്യക്ഷത്തിലുണ്ടായിരുന്ന പരിക്ക്. വീഴ്ചയിലുണ്ടായ ആന്തരീക രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പർട്ടിലെ സൂചന. വീഴ്ച താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നായിരിക്കാമെന്നാണ് പൊലീസ് അനുമാനം. ഛർദ്ദിക്കുന്നതിനിടെ കാൽവഴുതി വീണതാണോ കൂടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമായി ഉണ്ടായ കശപിശയെത്തുടർന്ന് നിലംപതിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പൊലീസിന്റെ നീക്കം.
കൂടെ താമസിച്ചിരുന്നവരിൽ നിന്നും ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലന്ന് പൊലീസ് അറിയിച്ചു.വിഷ്ണു ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിന്റെ കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്.മരണത്തിന് തൊട്ടുമുമ്പുണ്ടായ സംഭാഷണങ്ങളാണ് പ്രധാനമായും പരിശോധിയിക്കുക. മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ താമസിയാതെ അപകടം നടന്ന സ്വിമ്മിങ്പൂളിൽ പരിശോധനയ്‌ക്കെത്തുന്നുണ്ടെന്ന് കോതമംഗലം എസ് ഐ ബേസിൽ തോമസ് അറിയിച്ചു.വീഴ്ചയുടെ ആഘാതത്തിൽ തന്നെയാണോ ആന്തരീക ക്ഷതം ഉണ്ടായതെന്ന് ഉറപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പൊലീസ് സർജ്ജന്റെ സ്വമ്മിങ്പൂൾ പരിശോധിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
തട്ടേക്കാട് സ്വദേശിയായ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനൈത്തിയവർക്കൊപ്പമാണ് വിഷ്ണു ഗസ്റ്റ് ഹൗസിൽ എത്തിയത്.വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. വിഷ്ണു തങ്ങൾക്കൊപ്പം ഒപ്പം മദ്യപിരുന്നെന്നും പിന്നീട് പുലർച്ചെ 1.30 തോടെ സ്വിമ്മിങ്പൂളിൽ അവശനിലയിൽ കണ്ടെത്തിയെന്നും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് മരണപ്പെട്ടു എന്നുമാണ് കൂടെയുണ്ടായിരുന്നവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്. തൊടുപുഴയിൽ നടക്കുന്ന വിവാഹത്തിന്റെ സൽക്കാരം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്.വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുമെത്തിയവർക്കായി ഇവിടെ ഉണ്ടായിരുന്ന എട്ടുമുറികളും വരന്റെ വീട്ടുകാർ വാടകയ്‌ക്കെടുത്തിരുന്നു.
ഗസ്റ്റ് ഹൗസിൽ നിന്നും നാല് കിലോമീറ്ററോളം അകലെയാണ് വീഷ്ണുവിന്റെ വീട്.സുഹൃത്തുക്കളുമൊപ്പം കൂടുന്നതിനാണ് ഇന്നലെ വിഷ്ണു വീട്ടിൽ പോകാതെ രാത്രി ഇവിടെ തങ്ങിയതെന്നാണ് സൂചന.പുലർച്ചെ മുകൾ നിലയിലെ മുറിയിൽ നിന്നും പുറത്തിറങ്ങിയവരിൽ ഒരാളാണ് വിഷ്ണു സ്വിമ്മിങ് പൂളിൽ കിടക്കുന്നത് ആദ്യം കണ്ടെതെന്നാണ് പുറത്തായ വിവരം.വിഷ്ണുവിനൊപ്പമുണ്ടായിരുന്ന യുവാക്കളിൽ നിന്നും ഗസ്റ്റ് ഹൗസ് ജീവനക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.
വിഷ്ണു മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഗസ്റ്റ് ഹൗസ്സിലെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘം ഇവിടെ ഭിത്തിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു.ഇതോടെ മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു.