- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിച്ചത് എഞ്ചിനിയറിങ്; കൊതിച്ചത് വിദേശ ജോലിയും; നേരംമ്പോക്കിന് നാലര മിനുട്ട് ദൈർഘ്യമുള്ള ഡബ്ബ് സ്മാഷ് പോസ്റ്റ് ചെയ്തപ്പോൾ തേടിയെത്തിയത് സിനിമയും; ഹോളിവുഡ് നടി ഏലീനയുടെ നായകനാകാൻ കാസർഗോഡുകാരൻ യാത്ര തുടങ്ങി; വിഷ്ണു നമ്പ്യാർ നമസ്തേ ഇന്ത്യയിലെ നായകനായത് ഇങ്ങനെ
കാസർഗോഡ്: ' നമസ്തേ ഇന്ത്യ ' യിൽ നായകനാകാൻ കാസർഗോഡ് വിദ്യാ നഗർ സ്വദേശി വിഷ്ണു നമ്പ്യാർ ഡൽഹിക്ക് തിരിച്ചു. അഭിനയിക്കുന്ന ആദ്യത്തെ രണ്ട് സിനിമയിലും നായകവേഷം ലഭിച്ചുവെന്ന അപൂർവ്വ സൗഭാഗ്യവും വിഷ്ണുവിന് സ്വന്തം. രണ്ടാമത്തെ സിനിമയായ നമസ്തേ ഇന്ത്യയിൽ ഹോളിവുഡ് നടി എലീനക്കൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകത വേറേയും. എഞ്ചിനീയറാകാൻ പഠിച്ച ശേഷം വിദേശ ജോലിക്ക് കാത്തിരിക്കവേയാണ് വിഷ്ണുവിന് സിനിമയിൽ നറുക്ക് വീണത്.സ്‌ക്കൂൾ -കോളേജ് തലത്തിൽ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചെങ്കിലും അതിലൊന്നും നായക സ്ഥാനത്തേക്ക് വിഷ്ണു പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ സിനിമയിൽ ചുവടു വെച്ചതു തന്നെ നായക പദവിയിലേക്കാണ്. അതുകൊണ്ടു തന്നെ ക്യാമറക്ക് മുന്നിലെത്തുമ്പോൾ വിഷ്ണുവിന് സന്തോഷം പതിന്മടങ്ങാകുന്നു. ഒരു നേരംമ്പോക്കിന് നാലര മിനുട്ട് ദൈർഘ്യമുള്ള ഡബ്ബ് സ്മാഷ് വീഡിയോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിഷ്ണു നമ്പ്യാർക്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനായത്. നാലര മിനുട്ടിലെ ദൃശ്യങ്ങൾ തന്നെ ഒരു അഭിനയ പ്രതിഭയെ ഉയർത്തിക്കാട്ടുകയായിരുന്നു.
കാസർഗോഡ്: ' നമസ്തേ ഇന്ത്യ ' യിൽ നായകനാകാൻ കാസർഗോഡ് വിദ്യാ നഗർ സ്വദേശി വിഷ്ണു നമ്പ്യാർ ഡൽഹിക്ക് തിരിച്ചു. അഭിനയിക്കുന്ന ആദ്യത്തെ രണ്ട് സിനിമയിലും നായകവേഷം ലഭിച്ചുവെന്ന അപൂർവ്വ സൗഭാഗ്യവും വിഷ്ണുവിന് സ്വന്തം. രണ്ടാമത്തെ സിനിമയായ നമസ്തേ ഇന്ത്യയിൽ ഹോളിവുഡ് നടി എലീനക്കൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകത വേറേയും.
എഞ്ചിനീയറാകാൻ പഠിച്ച ശേഷം വിദേശ ജോലിക്ക് കാത്തിരിക്കവേയാണ് വിഷ്ണുവിന് സിനിമയിൽ നറുക്ക് വീണത്.സ്‌ക്കൂൾ -കോളേജ് തലത്തിൽ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചെങ്കിലും അതിലൊന്നും നായക സ്ഥാനത്തേക്ക് വിഷ്ണു പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ സിനിമയിൽ ചുവടു വെച്ചതു തന്നെ നായക പദവിയിലേക്കാണ്. അതുകൊണ്ടു തന്നെ ക്യാമറക്ക് മുന്നിലെത്തുമ്പോൾ വിഷ്ണുവിന് സന്തോഷം പതിന്മടങ്ങാകുന്നു.
ഒരു നേരംമ്പോക്കിന് നാലര മിനുട്ട് ദൈർഘ്യമുള്ള ഡബ്ബ് സ്മാഷ് വീഡിയോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിഷ്ണു നമ്പ്യാർക്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനായത്. നാലര മിനുട്ടിലെ ദൃശ്യങ്ങൾ തന്നെ ഒരു അഭിനയ പ്രതിഭയെ ഉയർത്തിക്കാട്ടുകയായിരുന്നു. വീഡിയോയിൽ നിവിൻ പോളിയുടേയും മോഹൻലാലിന്റേയും സലിം കുമാറിന്റേയും ഡയലോഗുകൾക്കൊപ്പം വിഷ്ണു അവതരിപ്പിച്ച ഷോട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ വിഷ്ണു നായകനിലേക്ക് അടുക്കുകയായിരുന്നു. ഗാനരംഗങ്ങൾ ഡബ്ബ് ചെയ്ത് കാഴ്ച വെച്ച അഭിനയം വിഷ്ണുവിൽ ഒരു ലക്ഷണമൊത്ത നടനെ തിരിച്ചറിയുകയായിരുന്നു. അങ്ങിനെ അത് ഒരു വഴിത്തിരിവായിരുന്നു. ' ഞാനും പ്രേമിച്ചു ' എന്ന സിനിമയിൽ നായകനായി കുപ്പായം ലഭിച്ചു. സംവിധായകൻ രാജീവ് വർഗ്ഗീസ് വിഷ്ണുവിനെ ഈ വീഡിയോ വഴി കണ്ടെത്തുകയായിരുന്നു. അമർ എന്ന പേരിൽ വേഷമിട്ടാണ് തുടക്കം. ഡിസംബർ മാസം ഈ സിനിമ തീയ്യേറ്ററുകളിൽ എത്തും.
മംഗള എക്സ്പ്രസ്സിൽ കഴിഞ്ഞ രാത്രി കണ്ണൂർ വിട്ട വിഷ്ണു ഇങ്ങിനെ പറഞ്ഞു. അടുത്ത മാസം ആദ്യം ആരംഭിക്കുന്ന നമസ്തേ ഇന്ത്യയുടെ ലൊക്കേഷൻ പരിചയപ്പെടാനും ചിത്രീകരണത്തിന്റെ മുന്നോടിയായുള്ള ക്രമീകരണത്തിനുമാണ് ഇപ്പോൾ ഡൽഹിക്ക് പോകുന്നത്. പ്രണയവും സംഗീതവും ഇടകലർന്ന ചിത്രമാണ് നമസ്തേ ഇന്ത്യ. രോഹിത് എന്ന പേരിൽ സംഗീതജ്ഞന്റെ വേഷമാണ് നായകനടനായ തനിക്കുള്ളതെന്ന് വിഷ്ണു മറുനാടൻ മലയാളിയോട് പറഞ്ഞു. ചിത്രത്തിൽ വിഷ്ണുവിന്റെ പ്രണയ ജോഡിയായി എത്തുന്നത് ഇംഗ്ലീഷ് നടി എലീനയാണ്. ഷാജി കൈലാസിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അജയ് രവികുമാറിന്റെ ആദ്യ സിനിമയാണ് നമസ്തേ ഇന്ത്യ.
അറബിക്ക്കടൽ മുതൽ ഹിമാലയം വരെ ഇന്ത്യയിലൂടേയുള്ള ഒരു ദീർഘയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കേരളം,കർണ്ണാടകം, ആഗ്ര, ഡൽഹി, പഞ്ചാബ്, ഹമാചൽ പ്രദേശ്, എന്നിലവിടങ്ങളിലാണ് നമസ്തേ ഇന്ത്യയുടെ ചിത്രീകരണം. ഈ വർഷം ഒടുവിൽ തന്നെ ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കാസർഗോട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.വി. പ്രഭാകരന്റേയും കെ.പി. വത്സലയുടേയും ഏക മകനാണ് വിഷ്ണു. വിഷ്ണുവിലൂടെ കാസർഗോഡും മലയാള ചലച്ചിത്രത്തിൽ നായകപദവിലേക്ക് എത്തിയിരിക്കയാണ്.