- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിലെ എട്ടു വയസ്സുകാരിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ആർഎസ് എസ് നേതാവിന്റെ മകൻ ഒളിവിൽ തന്നെ; എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രനെ രക്ഷിക്കാൻ അവസാനവട്ട ശ്രമവുമായി ബിജെപിക്കാർ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസിനും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവേശമില്ല; നന്ദകുമാറിന്റെ വീടിന് ചുറ്റും പരിവാറുകാരുടെ കാവൽ
കൊച്ചി: നരാധമന്മാരുടെ കൈകളാൽ ക്രൂര ബലാത്സംഗത്തിനിരയായി കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച് പോസ്റ്റിട്ട ആർഎസ്എസ് നേതാവിന്റെ മകൻ ഒളിവിൽ തന്നെ. ആർഎസ്എസ്സിന്റെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ 'കുരുക്ഷേത്ര പ്രകാശൻ'ന്റെ തലവനും നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൺവീനറുമായ ഇ.എൻ നന്ദകുമാറിന്റെ മകൻ വിഷ്ണു നന്ദകുമാറാണ് സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സഹോദരനാണ് നന്ദകുമാർ. അതുകൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികളും സജീവാണ്. വിഷ്ണുവിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സിപിഎം നേതൃത്വവുമായി ബിജെപിയിൽ ചിലർ ഇടപെടൽ നടത്തുന്നുണ്ട്. സിപിഎമ്മിലെ പ്രമുഖരുമായി ബിജെപിയിലെ ചിലർ ആശയ വിനിമയം നടത്തുകയാണ്. എട്ട് വയസ്സുകാരിയെ അപമാനിച്ചതായതു കൊണ്ട് പോക്‌സോ പ്രകാരം കേസെടുക്കണം. അങ്ങനെ വന്നാൽ പ്രതിക്ക് ജയിലിൽ പോകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് ബിജെപി നേതാക്കളുടെ സംരക്ഷണയി
കൊച്ചി: നരാധമന്മാരുടെ കൈകളാൽ ക്രൂര ബലാത്സംഗത്തിനിരയായി കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച് പോസ്റ്റിട്ട ആർഎസ്എസ് നേതാവിന്റെ മകൻ ഒളിവിൽ തന്നെ. ആർഎസ്എസ്സിന്റെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ 'കുരുക്ഷേത്ര പ്രകാശൻ'ന്റെ തലവനും നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൺവീനറുമായ ഇ.എൻ നന്ദകുമാറിന്റെ മകൻ വിഷ്ണു നന്ദകുമാറാണ് സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സഹോദരനാണ് നന്ദകുമാർ. അതുകൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികളും സജീവാണ്.
വിഷ്ണുവിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സിപിഎം നേതൃത്വവുമായി ബിജെപിയിൽ ചിലർ ഇടപെടൽ നടത്തുന്നുണ്ട്. സിപിഎമ്മിലെ പ്രമുഖരുമായി ബിജെപിയിലെ ചിലർ ആശയ വിനിമയം നടത്തുകയാണ്. എട്ട് വയസ്സുകാരിയെ അപമാനിച്ചതായതു കൊണ്ട് പോക്‌സോ പ്രകാരം കേസെടുക്കണം. അങ്ങനെ വന്നാൽ പ്രതിക്ക് ജയിലിൽ പോകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് ബിജെപി നേതാക്കളുടെ സംരക്ഷണയിൽ വിഷ്ണു ഒളിവിൽ കഴിയുന്നത്. കടുത്ത ജനരോഷം ഭയന്നും പൊലീസ് അറസ്റ്റ് പ്രതിരോധിക്കാനുമാണ് ഒളിവിൽ പോയിരിക്കുന്നതെന്നാണ് വിവരം. ഇയളുടെ വീടിന് ആർഎസ്എസ് പ്രവർത്തകരുടെ സംരക്ഷണമൊരുക്കിയിരിക്കുകയാണ് നേതാക്കൾ.
കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരാതിയിലാണ് പനങ്ങാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നാലെ എസ്.ഡി.പി.ഐ, ഡിവൈഎഫ്ഐ, ഐ.എൻ.ടി.യു.സി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ആർഎസ്എസ് ശക്തി കേന്ദ്രമാണ് നെട്ടൂരിലെ ഇയാളുടെ വീട് നിൽക്കുന്ന സ്ഥലം അതിനാൽ തന്നെ പുറത്ത് നിന്നും ഇവിടെ യാതൊരാക്രമണവും നടക്കില്ല. ആക്രമണം ഉണ്ടായാൽ ചെറുക്കാനായി മുഴുവൻ സമയം പ്രവർത്തകരുടെ നിരീക്ഷണം ഇവിടെയുണ്ട്. അതേ സമയം ഇയാൾക്ക് ബിജെപിയുമായി യൊതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
എന്നാൽ ഇയാൾ ആർഎസ്എസ് പ്രവർത്തനാണെന്നും വ്യക്തമാണ്. അച്ഛന്റേയും ചിറ്റപ്പന്റേയും പാമ്പര്യം ഉൾക്കൊണ്ട് ശാഖകളിലും മറ്റും സ്ഥിരമായി വിഷ്ണു പോയിരുന്നു. അതിനിടെ സമൂഹത്തിന് മുന്നിൽ ആർഎസ്. എസിനെ കരിവാരിതേക്കാനാണ് ചെറിയ ഒരു സംഭവം ആളുകൾ ഉയർത്തിക്കാട്ടി വിവാദമാക്കിയതെന്നാണ് പിതാവ് നന്ദകുമാർ പറയുന്നത്. നിരവധി ആളുകൾ ഇത്തരത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും അവർക്കെതിരെ ആരും പ്രതിഷേധമുയർത്താതെ തന്റെ മകന് നേരെ മാത്രം ആക്രമണം അഴിച്ചുവിടുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറയുന്നു. മകൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് പോലും നന്ദകുമാർ പ്രതികരിക്കുന്നില്ല.
എറണാകുളം പാലാരിവട്ടം കെടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന വിഷ്ണു കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് എട്ടുവയസ്സുകാരി ക്രൂരമായ പീഡനങ്ങൾക്കരയായി കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. പെൺകുട്ടി കൊല ചെയ്യപെട്ട ഒരു വാർത്തയുടെ അടിയിൽ 'ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി,അല്ലെങ്കിൽ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനെ' എന്ന കമന്റ് ഇയാൾ രേഖപ്പെടുത്തിയാണ് കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. ഇതോടെയാണ് സോഷ്യൽ മീഡിയ ഇയാൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞു വീശിയത്. ഇയാളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ കയറി പൊങ്കാലയായിരുന്നു മലയാളികൾ.
ഇതിനിടിൽ തന്നെ കൊടാക് മഹേന്ദ്രയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ കൊട്ക്കിന്റെ ഫേയ്‌സ് ബുക്ക് പേജിൽ കയറി റവ്യൂ രേഖപ്പെടുത്താൻ തുടങ്ങി. അസിസ്റ്റന്റ് മാനേജരെ പുറത്താക്കണം എന്ന് ഹാഷ് ടാഗ് ഇട്ട് റേറ്റിങ്ങ് ഒന്ന് നൽകിയാണ് പ്രതിഷേധം തുടർന്നത്. ഇതോടെ റേറ്റിങ്ങിൽ 4.5 ൽ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. കൂടാതെ പേജിലെ പോസ്റ്റുകൾക്ക് കീഴിലായി അസഭ്യ വർഷവും നടത്തി. പിന്നീട് ഇയാൾ ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഫോൺ വിളിച്ചും മലയാളികൾ അരിശം തീർത്തു. ഇതോടെയാണ് ബാങ്ക് അധികൃതർ ഇയാളെ പുറത്താക്കാൻ നിർബന്ധിതരായത്. പാലാരിവട്ടത്തെ മാമംഗലം ബ്രാഞ്ചിൽ നിന്നും സംഭവം ഉണ്ടായതിന് ഒരു ദിവസം മുൻപ് ഡിസ്മിസ്സ് ചെയ്തു എന്നാണ് അധികൃതർ പറഞ്ഞത്.
എന്നാൽ പോസ്റ്റിട്ട ദിവസം തന്നെയാണ് ഇയാളെ പുറത്താക്കിയത് എന്ന് തെളിഞ്ഞിരുന്നു. പാലാരിവട്ടത്തുള്ള മൂന്ന് ബ്രാഞ്ചുകളിൽ ഇയാളെ തിരക്കി നിരവധി ഫോൺകോളുകളാണ് എത്തുന്നത്. വിഷ്ണു നന്ദകുമാർ എന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജും ഭാര്യയുടെ ഫെയ്‌സ് ബുക്ക് പേജും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. വിഷ്ണുവിനെ ന്യായീകരിച്ച ബിജെപിയും ആർ.എസ്.എസും രംഗത്തുണ്ട്. തിരിച്ചറിവില്ലാതെ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയത് മാപ്പു പറഞ്ഞ വിഷ്ണുവിന് പൂർണ്ണ പിൻതുണ നൽകുമെന്നാണ് ഇവർ പറയുന്നത്.
പനങ്ങാട് പൊലീസ് നിരവധി തവണ വീട്ടിലെത്തിയെങ്കിലും വിഷ്ണുവിനെ പറ്റി അറിയില്ല എന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ അടുത്ത് ബന്ധുവീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയാണ്. ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം.