ഫീനിക്‌സ്: വിഷുക്കണിയും കൈനീട്ടവും വിഭവസമൃദ്ധമായസദ്യയുമായി അരിസോണയിലെ മലയാളി സമൂഹംകേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്ഏപ്രില് 15ന് ഞാറാഴ്ച ഇൻഡോ അമേരിക്കൻ കൾച്ചറൽസെന്ററിൽ വച്ച് വിപുലമായ രീതിയിൽ വിഷു ആഘോഷിച്ചു.

സംഘടനയുടെ പ്രസിഡന്റ് ജോലാൽകരുണാകരൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. രാവിലെ പത്തുമണിക്ക് 'ഗീത' യുടെ ആഭിമുഖ്യത്തിൽ നടന്നപരമ്പരാഗത രീതിയിൽ വിഷുക്കണിയൊരുക്കി വിഷുക്കണിദർശനം, വിഷു പൂജ, വിഷു കൈനീട്ടം എന്നിവ ആഘോഷത്തിൽ പങ്കെടുത്തവർക്ക് ഗൃഹാതുരത്വംഉണർത്തുന്ന കാഴ്ചയായി. തുടർന്ന് ദിലീപ് പിള്ള, ചിത്രവൈദിയും സംഘവും വിഷു / ഭക്തിഗാനങ്ങൾ ശ്രുതിമധുരമായി ആലപിച്ചു സദസ്സിനു ഗൃഹാതുരത്വത്തിന്റെഓര്മകളുണർത്തി.

വിഷു ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഉറിയടിഉത്സവം കാണികളെ ആവേശത്തി ലാഴ്‌ത്തി. ശ്രീകൃഷ്ണന്റെ ബാല ലീലകളുടെ ഓർമയുണർത്തുന്നതൈരുകുടം പൊട്ടിക്കുന്ന ഈ ഉത്സവത്തിൽ നിരവധിബാലകന്മാർ പങ്കെടുത്തു. ഉറിയടി ഉത്സവം മഞ്ജുരാജേഷ് ചിട്ടപ്പെടുത്തിയപ്പോൾ ഗിരിജ മേനോൻ, നിഷപിള്ള, ശോഭ കൃഷ്ണകുമാർ, ലേഖ നായർ എന്നിവർനേതൃത്വം നൽകി.ആഘോഷത്തോടനുബന്ധിച്ചു വർണ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വർഷ ദാമോദർഅവതരിപ്പിച്ച മോഹിനിയാട്ടം, മഞ്ജു രാജേഷും സംഘവുംഅവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, അനിതാ പ്രസീദുംസംഘവും അവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങുതകർത്തപ്പോൾ, അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെഓര്മക്കുമുമ്പിൽ ഒരുപിടി പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട്ആ അഭിനയത്രിയുടെ സിനിമകളിലെ പാട്ടുകൾസാമാന്യോയിപ്പിച്ചു ഗായത്രി അരുണും സംഘവുംഅവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് കാണികൾക്ക് വേറിട്ടഅനുഭവമായി .

ശകുന്തള, ആനന്ദ്, ധന്യ വിജയശങ്കർ തുടങ്ങിയർ വിവിധഗാനോപഹാരങ്ങള് അവതരിപ്പിച്ച് പരിപാടി കൂടുതൽമികവേറ്റി. വിവിധ നൃത്ത വിദ്യാലയങ്ങളിലെപ്രതിഭകള്ക്ക് അവരവരുടെ കലാവൈഭവംപ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായി ഈആഘോഷവേള. വൈവിധ്യങ്ങളായാ യ ഒട്ടനവധിപരിപാടികളാൽ സമ്പന്നമായിരുന്നു ഈ വർഷത്തെ വിഷുആഘോഷം.

ഉച്ചക്ക് കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളാൽഇരുപതിലധികം വിഭവങ്ങളോട് കൂടിയ വിഷു സദ്യതൂശനിലയിലാണ് വിളമ്പിയത്. നാവിൻ തുമ്പിൽ നിന്നുംമായാത്ത രുചിയുടെ അനുഭവം 'വിഷു സദ്യ' ഗിരീഷ്ചന്ദ്രൻ (കറി ഗാർഡൻ ), ശ്രീകുമാർ കൈതവന, സുരേഷ്‌കുമാർ, കൃഷ്ണ കുമാർ പിള്ള, സുധീർ കൈതവന,സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘടനയിലെ സജീവ പ്രവർത്തകരുടെ കൂട്ടായ്മയാണ്തയ്യാർ ചെയ്തത്.ഈ വര്ഷത്തെ വിഷു ആഘോഷങ്ങളുടെ സംഘാടകരായിശ്യംരാജ്, രാജേഷ് ഗംഗാധരൻ എന്നിവർ പ്രവർത്തിച്ചപ്പോൾ
കലാപരിപാടികൾ മഞ്ജു രാജേഷ്, സ്വപ്ന സജീവൻ, ദിവ്യഅനുപ് എന്നിവർ ഏകോപിപ്പിച്ചു. അനിരുദ്ധ്‌ഗോപകുമാർ, ദേവി നായർ എന്നിവർ പ്രോഗ്രാമിന്റെഎംസിയായി പ്രവര്ത്തിച്ചു. ശ്യം രാജ് നന്ദി പ്രകാശനംനടത്തി.

വിഷു ആഘോഷങ്ങളിൽ അരിസോണയുടെ വിവിധഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ആ ഘോഷപരിപാടി കളുടെ വിജയകരമായപര്യവസാനത്തിനുവേണ്ടി ജോലാൽ കരുണാകരൻ,ഡോ.പ്രവീൺ ഷേണായ്, ബാബു തിരുവല്ല, സുരേഷ് കുമാര്,ശ്രീകുമാര് കൈതവന, രാജേഷ് ബാബാ, ഡോ.ഹരികുമാർകളീക്കൽ , രാജേഷ് ഗംഗാധരൻ , മനു നായര്, ശ്രീജിത്ത്ശ്രീനിവാസൻ , ഗോപകുമാർ പിള്ള , ശ്രീപ്രസാദ്, ശ്യാംരാജ്, ജിജു അപ്പുകുട്ടന്, രഞ്ജിത്ത് നായർ, സുജിത്കുമാർ, സജീവൻ എന്നിവര് നിസ്തുലമായ സേവനവുംപ്രദാനം ചെയ്തു.