ന്യൂഡൽഹി:  രോഹിണി ഗുപ്ത കോളനിയിൽ എസ്എൻഡിപി ഡൽഹി യൂണിയൻ ആസ്ഥാനത്തോടു ചേർന്നു നിർമ്മിച്ച ശ്രീനാരായണ ഗുരു ക്ഷേത്രത്തിലെ പ്രഥമ വിഷു ആഘോഷത്തിൽ നൂറു കണക്കിനു ഭക്തർ പങ്കെടുത്തു.

രാവിലെ നാലിനു വിഷുക്കണി ദർശനത്തോടെ ചടങ്ങുകൾ തുടങ്ങി. ഡോ. ലേഖാ റോയി വിഷുദിന സന്ദേശം നൽകി. ഇന്ത്യൻ ഉത്സവങ്ങളിലെ ദൈവസങ്കൽപത്തെ ദൈവദശകം പ്രാർത്ഥനയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി.

യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നടന്നു. ആദ്യഘട്ടത്തിൽ ക്ഷേത്രവും ഒന്നാംനിലയുമാണ് പൂർത്തിയാക്കിയത്. രണ്ടും മൂന്നും നിലകളാണ് രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്നത്. വിഷു സദ്യയും ഉണ്ടായിരുന്നു.