മുഹറഖ് മലയാളി സമാജത്തിന്റെ വിഷു&ഈസ്റ്റർ ആഘോഷം ഈ മാസം 20 നു മുഹറഖ് അൽമാസ് റെസ്റ്റോറന്റ് ഹാളിൽ നടക്കും,മുഹറഖ് ഏരിയയിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മ എന്ന നിലയിൽ രൂപം കൊണ്ട സമാജം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ വിഷു ആയതിനാൽ കേരളീയതനിമയോട് കൂടി തന്നെ വിഭവ സമൃദ്ദമായ സദ്യയോട് കൂടിയ ആഘോഷ പരിപാടികൾക്കാണു രൂപം കൊടുത്തിരിക്കുന്നത്.

ഏപ്രിൽ 20 നു രാവിലെ 10മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾകാണു രൂപം നൽകിയിരിക്കുന്നത്,വിവിധ തരത്തിലുള്ള കലാമൽസരങളും കുട്ടികളും കുടുംബിനികളുമടക്കമുള്ളവരുടെ മറ്റ് കലാ സാംസ്‌കാരിക പരിപാടികളും അരങേറും, മുഹറഖ് പ്രവാസി സമൂഹത്തിലെ കലാകാരന്മാർക്ക് പ്രാധാന്യം നൽകികൊണ്ട് അവരുടെ കലാപരമായ കഴിവുകൾ പ്രോൽസാഹിപ്പിന്നതിനാണു ഊന്നൽ നൽകുന്നത്.

ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹ്രൈൻ പൗര പ്രമുഖർ അടക്കം പ്രവാസലോകത്തെ പ്രമുഖ വെക്തിത്വങൾ പങ്കെടുക്കും.ഇതുമായി സംബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു,വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു, സന്തോഷ് കുഞ്ഞപ്പൻ കൺവീനറായി പ്രോഗ്രാം കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്, സന്തോഷ് കുഞ്ഞപ്പൻ, എന്റർടെയ്‌ന്മെന്റ് സെക്രട്ടറി നന്ദു ആനന്ദ് എന്നിവർ അടങുന്ന കമ്മിറ്റിയാണു പ്രോഗ്രാം നിയന്ത്രിക്കുക. യോഗത്തിൽ സമാജം ട്രഷറർ സുരേഷ് നിലമ്പൂർ നന്ദി പറഞ്ഞു.