- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയുടെ മറവിൽ ഗൾഫിലെത്തി അനാശാസ്യം നടത്തുന്നവരിൽ നിരവധി മലയാളികളും; സുരക്ഷിതയാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യൻ വിമാനത്താവളങ്ങൾ; പലരുടെയും പ്രതിദിന സമ്പാദ്യം 3,000 ദിർഹം വരെ
കൊച്ചി: സന്ദർശക വിസയുടെ മറവിൽ ഗൾഫിലെത്തി അനാശാസ്യം നടത്തുന്നവരുടെ എണ്ണം പെരുകുന്നു. കനത്ത സുരക്ഷാ ഭീഷണിക്ക് പോലും ഇടവച്ചാണ് ഇത്തരക്കാരുടെ എണ്ണം പെരുകുന്നത്. സന്ദർശക വിസയിൽ ഗൾഫിലെത്തി ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി വനിതകളാണുള്ളതെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരം ഇടപാടുകാരെ ഗൾഫിലെത്തിക്കാൻ നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. കേരളത്തിൽ നിന്നുള്ള വിമാനത്താവളങ്ങളാണ് അധികവും ഇതിനായി ഉപയോഗിക്കുന്നത്. കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ ഇത്തരം ഇടപാടുകാർ സ്വൈര്യ വിലാസം നടത്തുന്നതായാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്. പൈസ കൊടുത്താൽ യാത്രയ്ക്ക് തടസ്സമില്ലാതാക്കാൻ പാകത്തിൽ ഉദ്യോഗസ്ഥ തലത്തിലും ഇവർക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. അതേസമയം ജോലി അന്വേഷിക്കാനെന്ന പേരിൽ സന്ദർശക വിസയിലൂടെ ഗൾഫിലെത്തിയുള്ള അന
കൊച്ചി: സന്ദർശക വിസയുടെ മറവിൽ ഗൾഫിലെത്തി അനാശാസ്യം നടത്തുന്നവരുടെ എണ്ണം പെരുകുന്നു. കനത്ത സുരക്ഷാ ഭീഷണിക്ക് പോലും ഇടവച്ചാണ് ഇത്തരക്കാരുടെ എണ്ണം പെരുകുന്നത്. സന്ദർശക വിസയിൽ ഗൾഫിലെത്തി ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി വനിതകളാണുള്ളതെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരം ഇടപാടുകാരെ ഗൾഫിലെത്തിക്കാൻ നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.
തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. കേരളത്തിൽ നിന്നുള്ള വിമാനത്താവളങ്ങളാണ് അധികവും ഇതിനായി ഉപയോഗിക്കുന്നത്. കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ ഇത്തരം ഇടപാടുകാർ സ്വൈര്യ വിലാസം നടത്തുന്നതായാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്. പൈസ കൊടുത്താൽ യാത്രയ്ക്ക് തടസ്സമില്ലാതാക്കാൻ പാകത്തിൽ ഉദ്യോഗസ്ഥ തലത്തിലും ഇവർക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്.
അതേസമയം ജോലി അന്വേഷിക്കാനെന്ന പേരിൽ സന്ദർശക വിസയിലൂടെ ഗൾഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നത് കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്കശക്തമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ചൂഷണം ചെയ്ത് തീവ്രവാദ രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികൾ രക്ഷപ്പെട്ടേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രാജ്യത്തെ കൊടുംകുറ്റവാളികളിൽ ചിലരെങ്കിലും ഇതിന്റെ മറവിൽ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും പുതിയ 'ചവിട്ടിക്കടത്ത്' സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ട് ഇന്റലിജൻസ് ഏജൻസികൾ ഉന്നതതലത്തിലേക്ക് കൈമാറിയതായാണ് വിവരം.
കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനാശാസ്യത്തിനായി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗൾഫിലേക്ക് കടക്കുന്നവർ ഒരു മാസമോ രണ്ട് മാസമോ ആണ് ഇവിടെ തങ്ങറ്. തിരികെ വരുമ്പോൾ ഈ കാലയളവിനുള്ളിൽ ഇവർ നല്ലൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ടാകും. ഇങ്ങനെ കിട്ടുന്ന പണം തന്നെയാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകർഷിക്കുന്നത്.
പ്രതിദിന ഇടപാടുകളിലൂടെ 1,500 മുതൽ 3,000 ദിർഹം വരെ (25,000 മുതൽ 50,000 രൂപ വരെ) നേടാൻ ഒരാൾക്ക് സാധിക്കും. ഇതിൽ പകുതി സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന ഏജൻസികൾക്കാണ്. ഗൾഫിൽ നിരവധി മലയാളികൾ ഇത്തരം ഏജന്റുമാരായി പ്രവർത്തിക്കുന്നുമുണ്ട്. ഇവരിൽ പലർക്കും അവിടങ്ങളിലെ ഉയർന്ന പൊലീസുദ്യോഗസ്ഥരുമായും മറ്റും മികച്ച ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ എന്തെങ്കിലും വിധത്തിലുള്ള കുഴപ്പങ്ങളിൽ പെട്ടാൽ വേഗത്തിൽ ഊരാനുമാകും. പലപ്പോഴും പിടിക്കപ്പെട്ട് ജയിലിലായവരെ പുറത്തിറക്കി നാട്ടിലെത്തിക്കാൻ ഏജന്റുമാർക്ക് കഴിഞ്ഞിട്ടുമുണ്ട്.
എന്നാൽ, നിശ്ചിത കാലയളവ് പൂർത്തിയായിട്ടും സ്വതന്ത്ര ഇടപാടുകളുമായി മുന്നോട്ടുപോയ ഒരു വനിതയുടെ രസകരമായ കഥയും അന്വേഷകർക്ക് കിട്ടിയിട്ടുണ്ട്. സന്ദർശക വിസയുടെ കാലാവധിയായ ഒരു മാസം കഴിഞ്ഞ് ഒരാഴ്ച കൂടി ഇവർ അവിടെ തുടർന്നു. മുന്നറിയിപ്പും കരാറും ലംഘിച്ചതിനാൽ ഏജന്റ് ഇവരോട് തെറ്റി. കാലാവധി മറികടന്നത് പിഴയടച്ച് രക്ഷപ്പെടാമെന്ന ഉപദേശവും ഇവർക്ക് ചിലർ നൽകി. എന്നാൽ ഒരാഴ്ച കഴിഞ്ഞ് മടങ്ങാനെത്തിയപ്പോൾ അധികൃതർ തടങ്കലിലാക്കി.
ഇത്തരം ജയിലുകളിൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലാത്തതിനാൽ ഇവർ സഹായത്തിനായി ഏജന്റിനെ വിളിച്ചു. എന്നാൽ അവർ കൈയൊഴിഞ്ഞു. ഇതിനെത്തുടർന്ന് മറ്റൊരു ഏജന്റിന്റെ സഹായത്തോടെ ഇവർ ജയിൽ മോചിതയായി നാട്ടിലെത്തി. വീണ്ടും ഇടപാടിനായി വിദേശത്തെത്തിയപ്പോഴാണ് പഴയ ഏജന്റു പോലും വിവരമറിയുന്നത്. ഇത്തരത്തിൽ ചില സംഘങ്ങൾക്ക് ഏതു തലത്തിലും സ്വാധീനം ചെലുത്താൻ കഴിയുമെന്ന സ്ഥിതി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അന്വേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.