- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയിലെത്തുന്ന വിദേശികൾ തിരിച്ചുപോയില്ലെങ്കിൽ ഇനി സ്പോൺസർ കുറ്റക്കാരൻ; അനധികൃത താമസക്കാർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സന്ദർശക വിസയിലത്തെുന്ന വിദേശികൾ കാലാവധി കഴിഞ്ഞ് തിരിച്ചുപോയില്ലെങ്കിൽ സ്‌പോൺസറെ കുറ്റക്കാരനാക്കി നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യവകുപ്പ് മുന്നറിയിപ്പ് നല്കി. രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാരെ പിടികൂടുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സന്ദർശക വിസാ കാല
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സന്ദർശക വിസയിലത്തെുന്ന വിദേശികൾ കാലാവധി കഴിഞ്ഞ് തിരിച്ചുപോയില്ലെങ്കിൽ സ്‌പോൺസറെ കുറ്റക്കാരനാക്കി നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യവകുപ്പ് മുന്നറിയിപ്പ് നല്കി. രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാരെ പിടികൂടുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സന്ദർശക വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്ത നിരവധി പേർ കുവൈത്തിൽ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും സ്‌പോൺസർഷിപ്പിൽ കുടുംബ സന്ദർശക വിസയിൽ എത്തുന്നവരാണ് അനധികൃത താമസം തുടരുന്നത്.
അടുത്തിടെ യമനിൽനിന്ന് സന്ദർശക വിസയിലത്തെിയ 65പേർ കാലാവധി കഴിഞ്ഞും തിരിച്ചുപോയില്‌ളെന്നാണ് എമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നത്.ഏതെങ്കിലും രാജ്യത്തെ പ്രശ്‌നങ്ങളുടെ പേരിൽ കുവൈത്തിലത്തെി ഇവിടത്തെ നിയമം ലംഘിക്കാൻ വിദേശികളെ അനുവദിക്കില്ലെന്നാണ് ആഭ്യന്തര താമസകാര്യ വിഭാഗത്തിന്റെ നിലപാട്. പിഴ ഈടാക്കൽ, ഫയലുകൾ മരവിപ്പിക്കൽ തുടങ്ങിയ നടപടികളാകും സ്വീകരിക്കുക തലാൽ അൽമറാഫി പറഞ്ഞു.