- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശന വിസ പുതുക്കി നൽകരുതെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം വീണ്ടും രംഗത്ത്; കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് 15,000 റിയാൽ പിഴ
റിയാദ്: സന്ദർശന വിസ കാലാവധിക്കു ശേഷം സൗദിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ വിസ നീട്ടിനല്കരുതെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ ഒരു സാഹചര്യത്തിലും നീട്ടില്കരുതെന്ന് ഇത്തരവിൽ വ്യക്തമാക്കി. രാജ്യത്ത് അനധികൃതമായി തങ്ങുന്നവരുടെ സന്ദർശന വിസ പുതുക്കുന്നതിനുള്ള അപേക്ഷകൾ അംഗീകരിക്കരുതെന്ന് പ്രവിശ്യാ ഗവർണറേറ്റുകളോടും കിരീടാവകാശി ആവശ്യപ്പെട്ടു. തൊഴിൽ, ഫാമിലി സന്ദർശന വിസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശന വിസകൾക്കും ഇത് ബാധകമാണ്. സന്ദര്്ശന വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് പാസ്‌പോർട്ട് വകുപ്പ് പറഞ്ഞു. വിസാ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ നാടുകടത്തും. ഇത്തരക്കാർക്ക് 15,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് തടവും പിഴയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
റിയാദ്: സന്ദർശന വിസ കാലാവധിക്കു ശേഷം സൗദിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ വിസ നീട്ടിനല്കരുതെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ ഒരു സാഹചര്യത്തിലും നീട്ടില്കരുതെന്ന് ഇത്തരവിൽ വ്യക്തമാക്കി.
രാജ്യത്ത് അനധികൃതമായി തങ്ങുന്നവരുടെ സന്ദർശന വിസ പുതുക്കുന്നതിനുള്ള അപേക്ഷകൾ അംഗീകരിക്കരുതെന്ന് പ്രവിശ്യാ ഗവർണറേറ്റുകളോടും കിരീടാവകാശി ആവശ്യപ്പെട്ടു. തൊഴിൽ, ഫാമിലി സന്ദർശന വിസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശന വിസകൾക്കും ഇത് ബാധകമാണ്.
സന്ദര്്ശന വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് പാസ്‌പോർട്ട് വകുപ്പ് പറഞ്ഞു. വിസാ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ നാടുകടത്തും. ഇത്തരക്കാർക്ക് 15,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് തടവും പിഴയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പടുത്തുമെന്നും മുന്നറിയിപ്പുണ്ട്.