- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിന്റെയും അംബാനിയുടേയും ആസ്റ്റൺ മാർട്ടിൻ.. സൽമാന്റേയും ബച്ചന്റേയും ലക്സസ്... അഭിഷേകിന്റെ ബെന്റ്‌ലി... വെട്ടിപ്പിന് പിടിയിലായത് ചില്ലറക്കാരുടെ വാഹനങ്ങളല്ല
ഏതൊരു വാഹനപ്രേമിയുടേയും ഹൃദയം തകർക്കുന്ന കാഴ്ചയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിൻസ് ഡൽഹി ഓഫീസിനു മുന്നിൽ കാണുന്നത്. കോടിക്കണക്കിന് വിലയുള്ള കാറുകളും സൂപ്പർ ബൈക്കുകളും പൊടിപിടിച്ച്, തുരുമ്പടിച്ച്...ഒന്നുതൊടാൻ പോലും കൊതിക്കുന്ന ഇത്തരം ലക്ഷ്വറി കാറുകൾ ഇന്ത്യയിലെ തന്നെ സൂപ്പർ സ്റ്റാറുകളുടേയും വിവിഐപികളുടേതുമാണ്. വിവിധ സാമ്പത്
ഏതൊരു വാഹനപ്രേമിയുടേയും ഹൃദയം തകർക്കുന്ന കാഴ്ചയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിൻസ് ഡൽഹി ഓഫീസിനു മുന്നിൽ കാണുന്നത്. കോടിക്കണക്കിന് വിലയുള്ള കാറുകളും സൂപ്പർ ബൈക്കുകളും പൊടിപിടിച്ച്, തുരുമ്പടിച്ച്...ഒന്നുതൊടാൻ പോലും കൊതിക്കുന്ന ഇത്തരം ലക്ഷ്വറി കാറുകൾ ഇന്ത്യയിലെ തന്നെ സൂപ്പർ സ്റ്റാറുകളുടേയും വിവിഐപികളുടേതുമാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇരുപതോളം വരുന്ന ഈ സൂപ്പർ ലക്ഷ്വറി കാറുകൾ ഡിആർഐ ഓഫീസ് അങ്കണത്തിൽ പൊടിപിടിച്ചു കിടക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടേയും വ്യവസായി മുകേഷ് അംബാനിയുടേയും ആസ്റ്റൺ മാർട്ടിൻ, ബോളിവുഡ് സൂപ്പർ സ്റ്റാറുകളായ അമിതാഭ് ബച്ചന്റേയും സൽമാൻ ഖാന്റേയും ലെക്‌സസ്, അഭിഷേക് ബച്ചന്റെയും രാഷ്ട്രീയ പ്രമുഖൻ അമർ സിംഗിന്റേയും ബെന്റ്‌ലി തുടങ്ങിയവയാണ് ഡൽഹി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിയിലായ ലക്ഷ്വറി കാറുകൾ. രണ്ടു മുതൽ മൂന്നു വർഷമായി ഈ കാറുകൾ ഡിആർഐ അങ്കണത്തിൽ കിടക്കാൻ തുടങ്ങിയിട്ട്. വിവിധ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ഇവ ഡിആർഐ ജപ്തി ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാറുകൾ മാത്രമല്ല, വിലയേറിയ സൂപ്പർ ബൈക്കുകളും ഇത്തരത്തിൽ ജപ്തി ചെയ്തവയിൽ പെടുന്നു.
ഒരു കോടി രൂപ മുതൽ നാലു കോടി രൂപ വരെ വില വരുന്ന കാറുകളും 13 ലക്ഷം രൂപ വിലയുള്ള യമഹ ആർ 6ഉം ആണ് ഇത്തരത്തിൽ ഡിആർഐ അങ്കണത്തിലെത്തുന്ന വാഹനപ്രേമികളെ ആകർഷിക്കുന്നത്. അതേസമയം ഇത്തരം ആഡംബര കാറുകൾ ഇങ്ങനെ ഓഫീസ് അങ്കണത്തിൽ കിടക്കുന്നത് ഡിആർഐയ്ക്കു തന്നെ തലവേദനയായിരിക്കുകയാണ്. ജപ്തി ചെയ്തവയായതിനാൽ ഇതു സംരക്ഷിക്കേണ്ട ചുമതലയും ഡിആർഐയ്ക്കു തന്നെ. ഡിആർഐ ഓഫീസിൽ പല ആവശ്യങ്ങൾക്കായി എത്തുന്നവർ ഈ ആഡംബര കാറുകൾ സന്ദർശിക്കുകയും വാഹനപ്രേമികൾക്ക് ഇതൊരു കാഴ്ചവിരുന്നായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഏറെ പേർ ദിവസവും സന്ദർശിക്കാൻ എത്തുന്നതിനാൽ വാഹനങ്ങളുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്.
പുത്തൻ കാറുകളായിരുന്നു ഇവയെങ്കിലും ഇപ്പോൾ ഇവയുടെ അവസ്ഥ ഏറെ മോശമായിക്കഴിഞ്ഞു. ഇവ സംബന്ധിച്ചുള്ള കേസുകൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാനും സാധിക്കുന്നില്ല. നിയമനടപടികൾ പൂർത്തിയാക്കി ഉടമകൾക്ക് ഇതു തിരിച്ചു കിട്ടണമെങ്കിൽ രണ്ടു മുതൽ നാലു വർഷം വരെ വേണ്ടി വരുമെന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നത്. ഡിആർഐ ഓഫീസ് വളപ്പിൽ ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായതിനാൽ ഇവയുടെ വിലയുടെ അമ്പതു ശതമാനത്തോളം ഇടിവു സംഭവിച്ചുകഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു. ഉടമകൾക്ക് ഇതു തിരിച്ചു കിട്ടിയാലും ഏറെ പണം ചെലവാക്കിയാൽ മാത്രമേ ഉപയോഗ യോഗ്യമാകുന്ന അവസ്ഥയിൽ എത്തുകയുള്ളൂ.