- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറക്കും മുമ്പേ കേരളത്തിലെ നമ്പർ വൺ വിമാനത്താവളം കാണാൻ ആവേശം അണപൊട്ടി; അവധി നാളിൽ ഇരച്ചെത്തിയ സന്ദർശകരുടെ തിരക്കിൽ പെട്ട് വീണുടഞ്ഞത് വിലപിടിച്ച ചില്ലുവാതിലും പുറത്തെ പൂച്ചെട്ടികളും; തിക്കിലും തിരക്കിലും വികൃതമായത് പൂർത്തിയായ അലങ്കാരപ്പണികൾ; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നിർത്തിവച്ചു
കണ്ണൂർ: ഡിജിസിഎയുടെ ലൈസൻസ് കിട്ടിയ കണ്ണൂർ വിമാനത്താവളത്തിൽ കിയാലിന്റെ തീരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടി. സന്ദർശകർ കണക്കില്ലാതെ ഇരച്ചു കയറിയതാണ് വിമാനത്താവളത്തിലെ അലങ്കാരപ്പണികളെ അലങ്കോലമാക്കിയത്. വിമാനത്താവളത്തിനകത്തെ വാതിൽ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകർന്നു. അലങ്കാര പണികൾ പൂർത്തിയാക്കിയ പലതും വികലമായി. ഒരു ലക്ഷം പേരാണ് അവധി ദിനമായ ഇന്ന് വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാർ ദുരിതത്തിലായി. ഇതോടെ തിങ്കളും ചൊവ്വയും സന്ദർശനം നിർത്തി വച്ചിരിക്കയാണ്. ഉദ്ഘാടനം വരെ സന്ദർശനം നിർത്തിവെക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് കിയാൽ എം.ഡി. തുളസീദാസ് അടുത്ത ദിവസം തന്നെ തീരുമാനമെടുക്കും. പതിനായിരം പേരെ വരെ ഒരു ദിവസം നിയന്ത്രിച്ച് കടത്താനാവുമെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേന അധികൃതർ പറയുന്നു. എന്നാൽ ഇന്നെത്തിയത് ഒരു ലക്ഷം പേരാണ്. നിലവിൽ രാജ്യത്തെ ഒരു വിമാനത്താവളത്തിലും ഇത്രയും പേർ ഒരു ദിവസം സന്ദർശിച്ചതാ
കണ്ണൂർ: ഡിജിസിഎയുടെ ലൈസൻസ് കിട്ടിയ കണ്ണൂർ വിമാനത്താവളത്തിൽ കിയാലിന്റെ തീരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടി. സന്ദർശകർ കണക്കില്ലാതെ ഇരച്ചു കയറിയതാണ് വിമാനത്താവളത്തിലെ അലങ്കാരപ്പണികളെ അലങ്കോലമാക്കിയത്. വിമാനത്താവളത്തിനകത്തെ വാതിൽ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകർന്നു. അലങ്കാര പണികൾ പൂർത്തിയാക്കിയ പലതും വികലമായി. ഒരു ലക്ഷം പേരാണ് അവധി ദിനമായ ഇന്ന് വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാർ ദുരിതത്തിലായി.
ഇതോടെ തിങ്കളും ചൊവ്വയും സന്ദർശനം നിർത്തി വച്ചിരിക്കയാണ്. ഉദ്ഘാടനം വരെ സന്ദർശനം നിർത്തിവെക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് കിയാൽ എം.ഡി. തുളസീദാസ് അടുത്ത ദിവസം തന്നെ തീരുമാനമെടുക്കും. പതിനായിരം പേരെ വരെ ഒരു ദിവസം നിയന്ത്രിച്ച് കടത്താനാവുമെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേന അധികൃതർ പറയുന്നു. എന്നാൽ ഇന്നെത്തിയത് ഒരു ലക്ഷം പേരാണ്. നിലവിൽ രാജ്യത്തെ ഒരു വിമാനത്താവളത്തിലും ഇത്രയും പേർ ഒരു ദിവസം സന്ദർശിച്ചതായി അറിവില്ല.
വിമാനത്താവളത്തിനകത്തെ പ്രവർത്തിക്കാത്ത എസ്‌ക്കലേറ്റർ വഴി പതിനായിരക്കണക്കിനാളുകളാണ് കയറി പോയത്. അത് പ്രവർത്തിപ്പിക്കുന്നതിന് പ്രശ്നമാവുമോ എന്ന ആശങ്കയും അധികൃതരെ അലട്ടുന്നുണ്ട്. ഇക്കാരണങ്ങളാൽ തന്നെ എംഡി.യുടെ അറിയിപ്പോടെ പൊതുജന പ്രവേശം നിർത്തിവെക്കാനാണ് സാധ്യത. കർണാടകത്തിലെ കുടകിൽ നിന്നും വയനാട്, കാസർഗോഡ് ജില്ലയിൽ നിന്നുമാണ് സന്ദർശകർ ഏറെയുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് വിമാനത്താവളത്തിലേക്ക് സന്ദർശകർക്ക് അനുവദിച്ച സമയം. എന്നാൽ രാവിലെ 9 ന് മുമ്പ് തന്നെ ജില്ലക്കകത്തും പുറത്തും നിന്നുള്ളവർ എത്തുന്നു. വിമാനത്താവളത്തിനു വേണ്ടി ഭൂമി വിട്ട് കൊടുത്തവരും ഓഹരി ഉടമകളും അവരുടെ ബന്ധുക്കളും സ്‌ക്കൂൾ, കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരാണ് സന്ദർശകരായി എത്തുന്നത്.
മട്ടന്നൂർ നഗരസഭയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും കാൽനടയായും ആളുകളെത്തിയിരുന്നു. സിഐ. എസ്. എഫും കിയാൽ ജീവനക്കാരും ചേർന്നാണ് സന്ദർശകരെ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിന്റെ റൺവേ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശകർക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഡിസംബർ 9 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നുയരുക. അതിന് ഇനി 62 ദിവസങ്ങളാണ് ഉള്ളത്. പ്രവാസികൾക്കൊപ്പം നാട്ടുകാരും വലിയ പ്രതീക്ഷയിലാണ്. ചെലവ് കുറഞ്ഞ യാത്രക്കുള്ള ഉഡാൻ പദ്ധതിയിൽ കണ്ണൂർ വിമാനത്താവളം അർഹമായി എന്നതിനാൽ തങ്ങൾക്ക് രാജ്യത്തിനകത്തെങ്കിലും വിമാനത്തിൽ പറക്കാമെന്ന മോഹമാണ് സഫലീകരിക്കപ്പെടുക. പതിനൊന്ന് വിദേശ വിമാനകമ്പനികൾ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്താൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. എമിറേറ്റസ്, ഇത്തിഹാദ്, എയർ അറേബ്യ, ഖത്തർ എയർവെയ്സ്, ഫ്ളൈ ദുബായ്, ഒമാൻ എയർ, എയർ ഏഷ്യ, തുടങ്ങിയ കമ്പനികളാണ് കേന്ദ്ര സർക്കാറിന്റെ അനുമതിക്കുവേണ്ടി കാത്തിരിക്കുന്നത്.