- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയയുടേത് ആത്മഹത്യയാണ്, താൻ നിരപരാധിയെന്ന് കോടതിയിൽ ആവർത്തിച്ചു കിരൺ കുമാർ; അച്ഛന് സുഖമില്ല, ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം; വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യം, വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂട്ടറും; ശിക്ഷാവിധി ഉടൻ
കൊല്ലം: താൻ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരൺ കുമാർ കോടതിയിൽ. വിസ്മയയുടേത് ആത്മഹത്യയാണ്. താൻ നിരപരാധിയാണെന്നും കിരൺ കോടതിയിൽ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരൺ കോടതിയിൽ ഇങ്ങനെ പറഞ്ഞത്. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മർദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരൺ കോടതിയിൽ പറഞ്ഞു.
അതേസമയം കിരൺ കുമാറിന്റെ വാദങ്ങളോ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.സർക്കാർ ഉദ്യോഗസ്ഥനാണ് പ്രതിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
2019 മെയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം വിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാൽ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. കേസ് അന്വേഷണത്തിനും വിചാരണക്കും ശേഷം ഭർതൃ ഗ്യഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഭർത്താവ് കിരൺകുമാർ മാത്രമാണെ ന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണമായും അംഗീകരിച്ചു കൊണ്ടാണ് ഇന്നലെ കോടതി കിറ്റക്കാരനാണെന്ന് കണ്ടെത്തിയതും.
വിസ്മയുടേത് സ്ത്രീധന പീഡനമരണ മാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു.. 102 സാക്ഷി മൊഴി കളും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയായ 306 അം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണെത്താൻ കാരണമായി. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി കോടതിയിൽ ഉൾപ്പെടെ മുഴങ്ങിക്കേട്ട ശബ്ദരേഖ കോടതിയിൽ വിധിക്ക് നിർണായകമായി. വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. അമ്മ ഉൾപ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. സ്ത്രീധനവും സമ്മാനമായി നൽകിയ കാറും തന്റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
ജൂൺ 21ന് പുലർച്ചെയാണ് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തനെ തുടർന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാൻ വിശാലമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജാരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവയും പ്രോസിക്യൂഷന്റെ തെളിവുകളായി ഹാജരാക്കി.