- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി എന്റെ മകൾ അനുഭവിച്ചതിനുള്ള കൂലി; ഒരു പെൺകുട്ടിക്കും ഈ വിധി വരരുതെന്ന് അമ്മ; പ്രതീക്ഷിച്ച വിധിയെന്ന് അച്ഛൻ; ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല; കേസിലെ വിധിയിൽ കുടുംബത്തിന്റെ പ്രതികരണം
കൊല്ലം:പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ. പ്രതി കിരൺകുമാറിന് പരമാവധി ശിക്ഷകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയായായിരുന്നു പിതാവിന്റെ പ്രതികരണം.നിറകണ്ണുകളോടെയാണ് മാതാപിതാക്കൾ വീട്ടിലും കോടതിയിലുമിരുന്ന് വിധി കേട്ടത്.
മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'മാക്‌സിമം ശിക്ഷ കിട്ടും. ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല. സർക്കാർ കൂടെയുണ്ടെന്ന് സി എം പറഞ്ഞിരുന്നു. ആ ബലം ആണ് ഇന്നും എനിക്കുള്ളത്. നാളത്തെ വിധി എന്ന് പറയുന്നത് സമൂഹത്തിനുള്ള സന്ദേശമാണ്.' അദ്ദേഹം പറഞ്ഞു.വിധി കേൾക്കാൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയിരുന്നു.
വിസ്മയയുടെ അമ്മ വീട്ടിലിരുന്നാണ് വാർത്തയറിഞ്ഞത്. ഒപ്പം നിന്ന എല്ലാവർക്കും അവർ നന്ദി പറഞ്ഞു. 'പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. എന്റെ മോൾക്ക് സംഭവിച്ചതുപോലെ വേറൊരാൾക്കും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന.'- വിസ്മയയുടെ മാതാവ് പറഞ്ഞു. ഇനിയും നിരവധി തെളിവുകൾ പുറത്തുവരാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഈ വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് വിധിയെന്ന് ഡി വൈ എസ് പി പി രാജ്കുമാർ പ്രതികരിച്ചു. വിസ്മയ കേസിൽ 304ബി, 306,498 എ വകുപ്പുകൾ പ്രകാരമാണ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സ്ത്രീധനമരണവും ആത്മഹത്യാപ്രേരണക്കുറ്റവും തെളിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ