- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയാളുടെ ഭാര്യയെ വിളിച്ച് സംസാരിക്കുന്ന തരത്തിലുള്ള ആളല്ല താൻ; എനിക്ക് എന്റെ ഭാര്യയുണ്ട്; മരുമകന് നൽകിയത് ഫോർ രജിസ്ട്രഷൻ പുത്തൻ കാർ തന്നെയെന്നും ത്രിവിക്രമൻപിള്ള; മകൾ പണം ചോദിച്ചില്ലെന്ന് അവർ എങ്ങനെ പറയുമെന്ന് ചോദിച്ച് വിസ്മയയുടെ അമ്മയും; വേദനയ്ക്കിടയിലും ഇവർ കിരണിന്റെ അച്ഛനും അമ്മയ്ക്കും നൽകുന്നത് ചുട്ട മറുപടി
കൊല്ലം: എനിക്ക് സംസാരിക്കേണ്ടത് എന്റെ മകളോടാണ്. അല്ലാതെ അവളുടെ ഭർത്താവിന്റെ അച്ഛനോടും അമ്മയോടും അല്ല. അവരോട് സംസാരിക്കേണ്ട ആവശ്യം തനിക്കെന്താണെന്നും വിസ്മയയുടെ പിതാവ്.അയാളുടെ ഭാര്യയോട് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. അവർ എങ്ങിനെ കഴിയുന്നു എങ്ങിനെ ജീവിക്കുന്നുവെന്നോന്നും എനിക്കറിയേണ്ട കാര്യമില്ലലോ. അയാളുടെ ഭാര്യയെ വിളിച്ച് സംസാരിക്കുന്ന തരത്തിൽ ഒരുത്തനല്ല ഞാൻ എനിക്ക് എന്റെ ഭാര്യയുണ്ടെന്നും വിസ്മയയുടെ പിതാവ് മറുനാടനോട് പ്രതികരിച്ചു.
കിരണിന് നൽകിയത് പുതിയ വണ്ടി തന്നെയാണ്. ലേലത്തിൽ പിടിച്ചതെന്നൊക്കെയുള്ള ആരോപണം പച്ചക്കള്ളമാണ്. ഫോർ രജിസ്ട്രേഷൻ വണ്ടിയാണ് അവന് നൽകിയത്. അതിന്റെ എല്ലാ രേഖകളും ഉണ്ട്. ആർക്കുവേണമെങ്കിലും പരിശോധിക്കാം.വണ്ടിയുടെ കാര്യത്തിൽ ആർക്കുവേണമെങ്കിലും പരിശോധന നടത്താം.പിന്നെ എന്റെ മകൻ ആ വണ്ടി എടുത്തുകൊണ്ടു കർണ്ണാടകയിൽ പോയി ഇടിച്ചുവെന്നും ശരിയാക്കി കൊണ്ട് ഇട്ടിരിക്കുവാണ് എന്നൊക്കെയുമുള്ള ആരോപണങ്ങളും ഒക്കെ കെട്ടിച്ചമച്ചതാണ്.അങ്ങിനെ ഒരു അപകടം പറ്റിയിട്ടുണ്ടെങ്കിൽ എങ്ങിനെയാണ് പെട്ടെന്ന് അവന് കർണ്ണാടകയിൽ നിന്നും മടങ്ങിപ്പോരാൻ പറ്റുക.അവന് അവന്റെ തന്നെ വണ്ടിയുണ്ട്. പിന്നെന്തിനാണ് ഈ വണ്ടി. കഷ്ടമാണ് ഇ പറയുന്നതൊക്കെ. ഇതൊക്കെ കേട്ടൽ ചില്ലപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോകുമെന്നും അച്ഛൻ പറയുന്നു.
മകൾ ഫോൺ ഉപയോഗിക്കുന്നതിനെപ്പറ്റി പറഞ്ഞാൽ.. അവൾ മെഡിക്കലിന് പഠിക്കുന്ന കുട്ടിയാണ്. അവൾക്ക് പഠനത്തിനാവശ്യമായ കാര്യങ്ങൾക്ക് അവൾക്ക് ഫോൺ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടാകും.അല്ലാതെ മറ്റൊരു പുരുഷനോട് സംസാരിച്ചതൊന്നുമല്ല അവൾ. അങ്ങിനെയാണെങ്കിൽ അവർക്കത് നോക്കാമായിരുന്നല്ലോ.ഞാൻ വിദേശത്തായിരുന്നതിനാൽ തന്നെ എട്ടാം ക്ലാസ് മുതൽ എന്റെ മകൾ ഫോൺ ഉപയോഗിക്കുന്നുണ്ട്.എന്നാലിന്നുവരെ അവളത് തെറ്റായി ഉപയോഗിച്ചിട്ടില്ല.
അവരുടെ വെഡ്ഡിങ്ങ് ആനിവേഴ്സറി ദിനത്തിൽ ഇവിടുന്നാരും അങ്ങോട്ട് ചെന്നില്ലെന്ന് പറയുന്നവർ ഒരു കാര്യം ഓർക്കണം എന്റെ മകന്റെ കല്ല്യാണത്തിന് അവരുടെയും അവരുടെ ബന്ധുക്കളുടെയും വീട്ടിൽ ഞാൻ പോയി കല്ല്യാണം ക്ഷണിച്ചിരുന്നു.ഒരാളുപോലും കല്ല്യാണത്തിന് വന്നില്ല. അവരുടെ ബന്ധുവിനോട് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് വിവാഹത്തിന് പോകണ്ടന്ന് കിരണിന്റെ വീട്ടുകാർ പറഞ്ഞു അതാ വരാത്തതെന്നാണ്.ഇപ്പോൽ വേണമെങ്കിലും നിങ്ങൾക്ക് അവരെ വിളിച്ച് ഞാൻ പറയുന്നത് സത്യമാണോ എന്ന് നോക്കാം.അപ്പോൾ അങ്ങിനെയുള്ള ഒരു വീട്ടിലേക്ക് ഞാൻ എങ്ങിനെ പോകാനാണെന്നും ത്രിവിക്രമൻ നായർ ചോദിക്കുന്നു.
ജനുവരിയിലെ മർദ്ദനത്തിന് മുൻപ് കിരൺ മകളെ മർദ്ദിച്ചതായി അറിവില്ലെന്നും അദ്ദേഹം പറയുന്നു.പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇ സംഭവം ആദ്യമായി ഞങ്ങൾ അറിയുന്നത്. കിരണിന്റെ അളിയനും ഇ വണ്ടിക്കച്ചോടവുമൊക്കെയായി നടക്കുന്ന ഒരാളാണ്. ഇനി അവർ രണ്ടും ചേർന്ന് ഈ വണ്ടിയുമായി വല്ല ഇടപാടും ആലോചിച്ചിരുന്നോ എന്നറിയില്ല.എന്നാൽ കിരണിന്റെ പെങ്ങൾ അങ്ങിനെയല്ല.അ കുട്ടി നല്ല സപ്പോർട്ടായിരുന്നു. കിരൺ ഇങ്ങനെ അല്ലായിരുന്നു അച്ഛ ഇപ്പോൾ എന്താ ഇങ്ങനെ മാറിയതെന്ന് അറിയില്ലെന്നും അ കുട്ടി പറഞ്ഞിരുന്നു.പക്ഷെ അമ്മ അങ്ങിനെ അല്ല.മകൻ എന്താണോ ചെയ്യുന്നത് അതിനൊക്കെ അവർ സപ്പോർട്ട് ചെയ്യും. അച്ഛന് ആ വീട്ടിൽ ഒരു വോയിസും ഇല്ലെന്നും വിസ്മയയുടെ പിതാവ് ആരോപിക്കുന്നു.
കിരണിനെ ഇവിടെക്കൊണ്ട് നിർത്തിയിട്ട് എനിക്കെന്ത് ഉപയോഗം.അതൊക്ക ഇപ്പോൾ പറയുന്നത് ആരോപണങ്ങളാണ്. വിവാഹ സമയത്ത് കിരണിനെപ്പറ്റി അന്വേഷിച്ചിരുന്നു.പക്ഷെ അവനെപ്പറ്റി അവിടെ ആർക്കും അറിയില്ലായിരുന്നു. ഇവൻ പഠിച്ചതൊക്കെയും മറ്റ് ജില്ലകളിലൊക്കെയായിരുന്നു. അന്ന് ഇവർക്ക് ആ വീടൊന്നും ഇല്ല. വിവാഹശേഷമാണ് ഈ വീടൊക്കെ വച്ചത്.വക്കീലുമായി സംസാരിച്ച് കൂടുതൽ കേസുകളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോള് എന്നോട് പൈസ ചോദിച്ചോ ഇല്ലയോ എന്ന് പറയേണ്ടത്. അവരല്ല.. എന്റെ മകൾ ചോദിച്ചത് എന്നോടാണെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇന്നലെ പണം ഇട്ടുകൊടുക്കാനാണ് പറഞ്ഞത്. ഇനി ഞാൻ ആർക്കാണ് പണം ഇട്ടുകൊടുക്കേണ്ടതെന്നും അമ്മ ചോദിക്കുന്നു.അവൻ മർദ്ദിക്കുന്നത് ഒക്കെ പറയുമ്പോൾ തിരിച്ചുവരാൻ ഞാൻ പറയാറുണ്ട്.ഞാൻ പരമാവധി നിൽക്കാം ശ്രമിക്കാം അമ്മ.. ഞാൻ വന്നാൽ അച്ഛന് നാണക്കേടാവില്ലെ എന്നാ അവൾ പറയാറ്.
അച്ഛനും അമ്മയും മകളെ ഉപദ്രവിക്കുന്ന കാര്യം ഞങ്ങളോട് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അവളുടെ കൂട്ടുകാരികൾ പറഞ്ഞാണ് അമ്മ ഉപദ്രവിച്ചിരുന്ന കാര്യം ഞങ്ങൾ അറിയുന്നത്. മദ്യപാനത്തേക്കാൾ പാക്ക് കിരൺ ഉപയോഗിക്കുന്നതായാണ് മകൾ പറയാറ്.അത് രാത്രിയാലും വേണം എന്നു പറഞ്ഞിട്ടുണ്ടെന്നും അമ്മ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.