- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചണ്ഡീഗഡ് വിമാനത്താവളത്തിൽ വ്യോമസേനാ വിമാനവും എയർ വിസ്താരയുടെ യാത്രാ വിമാനവും നേർക്കുനേർ; യാത്രാവിമാനം പറന്നുയരാൻ തുടങ്ങവേ വ്യോമസേനാ വിമാനം ലാൻഡ് ചെയ്തപ്പോൾ മുൾമുനയിലായി വിമാനത്താവള അധികൃതർ; വൻ ദുരന്തം ഒഴിവാക്കിയത് എയർ ട്രാഫിക് കൺട്രോളറുടെ അവസരോചിത ഇടപെടൽ
ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേർക്കു നേർവന്നത് ആശങ്കയ്ക്കിടയാക്കി. എയർ ട്രാഫിക് കൺട്രോളറുടെ അവസരോചിത ഇടപെടൽകാരണമാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. യാത്രാവിമാനം പറന്നുയരാർ തുടങ്ങവേ വ്യോമസേനയുടെ ചരക്കുവിമാനം അതേ റൺവേയിൽ ലാൻഡ് ചെയ്യുകയായിരുന്നു. സിവിലിയൻ ആവശ്യങ്ങൾക്കും പട്ടാള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്. ഇന്നലെ ഉച്ചയ്ക്ക് 3.20നാണ് എയർ വിസ്താരയുടെ യാത്രാ വിമാനം റൺവേയിൽനിന്ന് പറന്നുയരാനായി എൻജിൻ പ്രവർത്തിച്ചു മുന്നോട്ടെടുക്കാൻ തുടങ്ങിയത്. ഇതേസമയം തന്നെ വ്യോമസേനയുടെ ചരക്കുവിമാനം ഇതേ റൺവേയിൽ ലാൻഡ് ചെയ്തു. 151 യാത്രക്കാർ എയർ വിസ്താര വിമാനത്തിൽ ഉണ്ടായിരുന്നു. വ്യോമസേനാ വിമാനം ഇറങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട എയർട്രാഫിക് കൺട്രോളർ യാത്രാ വിമാനത്തിന്റെ പൈലറ്റിനോട് ടേക് ഓഫ് റദ്ദാക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അഞ്ചു മണിക്കാണ് എയർ വിസ്താര ചണ്ഡിഗഡിൽനിന്നു പുറപ്പെട്ടത്. എയർ ട്ര
ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേർക്കു നേർവന്നത് ആശങ്കയ്ക്കിടയാക്കി. എയർ ട്രാഫിക് കൺട്രോളറുടെ അവസരോചിത ഇടപെടൽകാരണമാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. യാത്രാവിമാനം പറന്നുയരാർ തുടങ്ങവേ വ്യോമസേനയുടെ ചരക്കുവിമാനം അതേ റൺവേയിൽ ലാൻഡ് ചെയ്യുകയായിരുന്നു.
സിവിലിയൻ ആവശ്യങ്ങൾക്കും പട്ടാള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്. ഇന്നലെ ഉച്ചയ്ക്ക് 3.20നാണ് എയർ വിസ്താരയുടെ യാത്രാ വിമാനം റൺവേയിൽനിന്ന് പറന്നുയരാനായി എൻജിൻ പ്രവർത്തിച്ചു മുന്നോട്ടെടുക്കാൻ തുടങ്ങിയത്. ഇതേസമയം തന്നെ വ്യോമസേനയുടെ ചരക്കുവിമാനം ഇതേ റൺവേയിൽ ലാൻഡ് ചെയ്തു.
151 യാത്രക്കാർ എയർ വിസ്താര വിമാനത്തിൽ ഉണ്ടായിരുന്നു. വ്യോമസേനാ വിമാനം ഇറങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട എയർട്രാഫിക് കൺട്രോളർ യാത്രാ വിമാനത്തിന്റെ പൈലറ്റിനോട് ടേക് ഓഫ് റദ്ദാക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അഞ്ചു മണിക്കാണ് എയർ വിസ്താര ചണ്ഡിഗഡിൽനിന്നു പുറപ്പെട്ടത്.
എയർ ട്രാഫിക് കൺട്രോളറിൽനിന്നുള്ള നിർദേശ പ്രകാരമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് എയർ വിസ്താര അധികൃതർ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തിയാണ് എയർ വിസ്താരയുടെ ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് ഇന്ത്യൻ വ്യോമസേനാധികൃതരും പിന്നീട് വാർത്താക്കുറിപ്പിൽ പറഞ്ഞു.