ചെന്നൈ: ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ അമ്മ സുശീല വിശ്വനാഥൻ (79) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന്  ശ്മശാനത്തിൽ.