കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ പക്ഷാഘാതം, മസ്തിഷ്‌ക്കാഘാത രോഗികൾക്കായി 'കൈനെക്റ്റ്'-ബേസ്ഡ് വെർച്യുൽ റിയാലിറ്റി റിഹാബിലിറ്റേഷൻ സിസ്റ്റം പ്രവർത്തനം തുടങ്ങി.

മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ റിഹാബിലിറ്റേഷൻ ഉപകരണത്തിന്റെ ഉൽഘാടനം നിർവഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ:സുരേന്ദ്രൻ.കെ, അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. രവിശങ്കരൻ, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് അരുൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആധുനിക രീതിയിലുള്ള റിഹാബിലിറ്റേഷൻ ഉപകരണമാണ് കൈനറ്റിക് ബേസ്ഡ് റിഹാബിലിറ്റേഷൻ. ക്യാമറ ഉപയോഗിച്ച് ശരീരത്തിന്റെ ചലനങ്ങളുടെ സിഗ്നലുകളിൽ നിന്നാണ് ഈ മെഷീൻ പ്രവർത്തി ക്കുന്നത്. രോഗിയുടെ ചലനത്തിനനുസരിച്ച് മെഷീൻ ക്രമീകരിക്കുകയും അതുവഴി വളരെ രസകരമായ കളികളിലൂടെ വ്യായാമം ചെയ്യാനും കഴിയുന്നു. വളരെ എളുപ്പത്തിലുള്ളതും ശ്രമകരമായ പല ലെവൽ ഉള്ളതാണ് ഓരോ വ്യായാമ രീതികളും. പ്രധാനമായും പക്ഷാഘാതം, മസ്തിഷ്‌ക്കാഘാതം (അപകടങ്ങൾ മൂലം ഉണ്ടാകുന്നവ) സുഷുമ്‌നാക്ഷതം, മൾട്ടിപ്പിൾ സ്‌ക്ലറോസിസ്, ജിബിഎസ് തുടങ്ങിയ ന്യൂറോളജിക്കൽ അസുഖങ്ങൾക്ക് വളരെ ഫലപ്രദമാണ് ഈ വ്യായാമ ചികിത്സ.