തൃശൂർ: മയക്കുമരുന്നുകേസിലെ പ്രധാനപ്രതിയും വിദേശത്തേക്കു കടന്നതോടെ കേസിന്റെ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയിലായി. കൊക്കെയ്ൻ കേസിലെ പ്രതിയും സിനിമാ സംവിധായികയുമായ ബ്ലസിയുടെ കാമുകനായ വിവേകാണ് വിദേശത്തേക്കുകടന്നതായി പൊലീസ് പറയുന്നത്. വലപ്പാട് സ്വദേശിയായ വിവേക് യമനിലേക്കാണ് പോയിട്ടുള്ളതെന്ന വിവരമാണ് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നത്. ഇയാൾക്കെതിരെ തൃശൂർ പേരാമംഗലം സ്റ്റേഷനിൽ ഒരുരുകൊലപാതകക്കേസും നിലനിൽക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനത്തിലെത്തിയിട്ടില്ല. നടപടിക്രമങ്ങളായി വരുമ്പോളേക്കും മയക്കുമരുന്ന് കേസ് വിസ്മൃതിയിലാകുമോ എന്നാണു സംശയം.

മണ്ണുത്തി സ്വദേശിയായ ജെയ്‌സൺ എന്ന യുവാവിനെ ബാംഗ്ലൂരിൽ വച്ച് ബിയർബോട്ടിൽ പൊട്ടിച്ച് കുകുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. പിന്നീട് ഇയാളുടെ മൃതദേഹം വിവേകും കൂട്ടരും ചേർന്ന് തമിഴ്‌നാട് അതിർത്തിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. ജെയ്‌സണെ കാണാതായതോടെ ഇയാളുടെ ബന്ധുക്കളാണ് തൃശൂർ പേരാമംഗലം പൊലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ ഇത് വെറുമൊരുരു 'മാൻ മിസിങ്' കേസ് മാത്രമായാണ് പൊലീസ് പരിഗണിച്ചത് എന്നാൽ വലപ്പാട് ദശമിയോടനുബന്ധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകനായ അൻസിൽ കൊല്ലപ്പെട്ട കേസിൽ പിടിയിലായ ബിജെപി പ്രവർത്തകൻ സലീഷ് നടത്തിയ കുറ്റസമ്മതത്തിനിടെയായിരുന്നുരുജെയ്‌സൺ കൊലക്കേസും ചുരുളഴിഞ്ഞത്.

ജെയ്‌സൺ കൊല്ലപ്പെടുന്നത് വിവേകുമായുള്ള വഴക്കിനെതുടർന്നാണെന്നും ആ സമയം താനും ഒപ്പമുണ്ടായിരുന്നെന്നും സലീഷ് വലപ്പാട് പൊലീസിനോട് പറഞ്ഞു. എന്നാൽ അതുവരെ നാട്ടിലുണ്ടായിരുന്ന വിവേക് പിടിക്കപ്പെടും എന്ന ഘട്ടത്തിലെത്തിയപ്പോൾ മുങ്ങുകയായിരുന്നു. തൽക്കാൽ സംവിധാനത്തിൽ തരപ്പെടുത്തിയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ യെമനിലേക്കു കടന്നതെന്നു പൊലീസ് പറയുന്നു. 24 വയസ്സ് മാത്രം പ്രായമുള്ള വിവേക് വലപ്പാട്ടെ അറിയപ്പെടുന്ന ബിജെപി പ്രവർത്തകനും ഒരു ക്രിമിനൽ കേസിലെ പ്രതിയുമാണെന്നാണ് പൊലീസ് ഇയാളെക്കുറിച്ച് നൽകുന്ന വിവരം. ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 308 പ്രകാരം വധശ്രമത്തിനും ഇയാൾക്കെതിരെ കേസ് ഉണ്ട്.

നാട്ടിൽ സ്ഥിരം ക്രിമിനലായ വിവേകിനെ കഴിഞ്ഞദിവസം പിടിയിലായ മയക്കുമരുന്ന് കേസ് പ്രതി സായ് നൈനേഷാണ് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത്. വിവേകിന്റെ ചെറിയച്ഛന്റെ മകൻ കൂടിയാണ് നൈനേഷ് എന്നു പൊലീസ് പറയുന്നു. ബാംഗ്ലൂരിൽ എത്തിയതിനെ തുടർന്നാണ് മയക്കുമരുന്ന് ഉപയോഗത്തിലേക്കും, പിന്നീട് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള കൊക്കെയ്ൻ- ഹെറോയിൻ വിൽപനയിലേക്കും ഇരുവരും കടന്നത്. ഈ മയക്കുമരുന്ന് കച്ചവടം തന്നെയാണ് പിന്നീട് സിനിമാ സംവിധായിക ബ്ലസിയുമായുള്ള അടുപ്പത്തിലേക്കും വിവേകിനെ കൊണ്ടുചെന്നെത്തിച്ചത്. ബ്ലസിയുമായുള്ള ബന്ധം പിന്നീട് സിനിമാരംഗത്തുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിൽ വരെയെത്തി.

ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇവർ ഗോവയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. ബാംഗ്ലൂരിലെ ഫ്‌ളാറ്റിൽ എത്തിച്ചശേഷം കൃത്യമായി വീതിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തുകയാണത്രേ പതിവ്. വിവേകിനോടൊപ്പം ഒരുരുതവണ ബ്ലസി വന്ന് മൂന്നുദിവസത്തോളം വലപ്പാട് തങ്ങിയിരുന്നു. സിനിമാരംഗത്തെ പ്രമുഖരുമായെല്ലാം വിവേകിനും നല്ല ബന്ധമുണ്ടായിരുന്നു.രുന്നുബാംഗ്ലൂരിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന സായ് നൈനേഷിനും വിവേകിനും മയക്കുമരുന്ന് വിതരണത്തിലേക്ക് കടക്കാൻ കോടിക്കണക്കിനുരൂപ എവിടെ നിന്നുകിട്ടി എന്നതുസംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റിൽ വച്ച് പിടിയിലായ ബ്ലസിയും സംഘവും വിവേകിനെക്കുറിച്ച് പൊലീസിനോട് പറഞ്ഞില്ലെന്നതും രസകരമാണ്.

വിവേക് സ്ഥലം വിട്ടതിൽ പൊലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. തൽക്കാൽ പാസ്‌പോർട്ട് കൈയിൽ കിട്ടിയ ശേഷം ആഴ്ചകൾ കഴിഞ്ഞാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുണ്ടായതും പൊലീസ് നടപടി ആരംഭിച്ചതും. ഈ സമയം കൊണ്ടാണ് ഇയാൾ നാടുവിട്ടതെന്ന വിവരമാണ് ലഭ്യമായിട്ടുള്ളത്. യെമനിൽ ഉണ്ടെന്നു പറയപ്പെടുന്ന ഇയാൾ അവിടെനിന്ന് മറ്റെവിടേക്കെങ്കിലും കടന്നോ എന്നറിയാൻ ഇന്റർപോളിന്റെ സഹായം തേടേണ്ടിവരും. ഇതിനെല്ലാം എന്തായാലും കാലതാമസമെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൊലക്കേസിൽ പിടികിട്ടാപ്പുള്ളി കൂടിയായ പ്രധാനപ്രതി വിദേശത്തേക്ക് കടന്നതോടെ മയക്കുമരുന്ന് കേസിൽ വൻതിമിംഗലങ്ങളെ വലയിലാക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കത്തിന് വൻതിരിച്ചടിയാണുണ്ടായിരിക്കുന്നത്. എ.ഐ.വൈ.എഫ് പ്രവർത്തകൻ അൻസിലിന്റെ കൊലപാതകത്തിലും വിവേകിന്റെ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.