- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കച്ചിതൊടാത്ത സീറ്റിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയോട് പാർട്ടി ചോദിച്ചത് ഒരു കോടി; റാംവിലാസ് പാസ്വാന്റെ പാർട്ടി പ്രതിനിധിയായ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി മനം മടുത്ത് പിന്മാറി
കൊച്ചി : തൃക്കാക്കര സീറ്റ് ലോക് ജനശക്തി പാർട്ടി(എൽജെപി)യിൽ നിന്നു ബിജെപി ഏറ്റെടുക്കും. എൻഡിഎയിൽ സീറ്റിനു സ്ഥാനാർത്ഥിയോടു പണം ആവശ്യപ്പെട്ടെന്ന വിവാദമാണ് ഇതിന് കാരണം. എൻഡിഎ മുന്നണിയിൽ സംസ്ഥാനത്തു എൽജെപിക്കു മൽസരിക്കാൻ അനുവദിച്ച ഏക സീറ്റാണ് തൃക്കാക്കര. യാതൊരു സാധ്യതയുമില്ലാത്ത മണ്ഡലം. കോൺഗ്രസിന്റെ പിടി തോമസും സിപിഎമ്മിന്റെ സെബാസ്റ്റ്യൻ ജോർജും മാത്രമേ ഇവിടെ ചിത്രത്തിലുള്ളൂ. ബിജെപി മുന്നണി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശു പോലും തിരികെ കിട്ടാൻ സാധ്യതയില്ലാത്ത മണ്ഡലം. എന്നിട്ടും അത് പെയ്‌മെന്റായെന്നാണ് ആക്ഷേപം. കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ നയിക്കുന്ന എൽജെപിയുടെ ജില്ലാ പ്രസിഡന്റും തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ വിവേക് കെ. വിജയനിൽ നിന്നു പാർട്ടി സംസ്ഥാന ഭാരവാഹികൾ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. സ്ഥാനാർത്ഥി തന്നെയാണ് ആരോപണമുന്നയിച്ചത്. വിവേക് വിജയനെ എറണാകുളം പ്രസ്‌ക്ലബിലാണു പാർട്ടി ഭാരവാഹികൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതനുസരിച്ചു വിവേക് വിജയൻ പ്രചാരണ രംഗത്തു സജീവമാകുകയും
കൊച്ചി : തൃക്കാക്കര സീറ്റ് ലോക് ജനശക്തി പാർട്ടി(എൽജെപി)യിൽ നിന്നു ബിജെപി ഏറ്റെടുക്കും. എൻഡിഎയിൽ സീറ്റിനു സ്ഥാനാർത്ഥിയോടു പണം ആവശ്യപ്പെട്ടെന്ന വിവാദമാണ് ഇതിന് കാരണം. എൻഡിഎ മുന്നണിയിൽ സംസ്ഥാനത്തു എൽജെപിക്കു മൽസരിക്കാൻ അനുവദിച്ച ഏക സീറ്റാണ് തൃക്കാക്കര. യാതൊരു സാധ്യതയുമില്ലാത്ത മണ്ഡലം. കോൺഗ്രസിന്റെ പിടി തോമസും സിപിഎമ്മിന്റെ സെബാസ്റ്റ്യൻ ജോർജും മാത്രമേ ഇവിടെ ചിത്രത്തിലുള്ളൂ. ബിജെപി മുന്നണി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശു പോലും തിരികെ കിട്ടാൻ സാധ്യതയില്ലാത്ത മണ്ഡലം. എന്നിട്ടും അത് പെയ്‌മെന്റായെന്നാണ് ആക്ഷേപം.
കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ നയിക്കുന്ന എൽജെപിയുടെ ജില്ലാ പ്രസിഡന്റും തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ വിവേക് കെ. വിജയനിൽ നിന്നു പാർട്ടി സംസ്ഥാന ഭാരവാഹികൾ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. സ്ഥാനാർത്ഥി തന്നെയാണ് ആരോപണമുന്നയിച്ചത്. വിവേക് വിജയനെ എറണാകുളം പ്രസ്‌ക്ലബിലാണു പാർട്ടി ഭാരവാഹികൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതനുസരിച്ചു വിവേക് വിജയൻ പ്രചാരണ രംഗത്തു സജീവമാകുകയും ചെയ്തു. ഇന്നലെ ആലുവയിലെ ഹോട്ടലിലേക്കു സംസ്ഥാന ഭാരവാഹികൾ സ്ഥാനാർത്ഥിയെ വിളിച്ചുവരുത്തി. സീറ്റ് നൽകണമെങ്കിൽ അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
റാംവിലാസ് പാസ്വാന്റെ മകൻ ചിരാത് പാസ്വാനെ പ്രചാരണത്തിനു കൊണ്ടുവരുന്നതിനുൾപ്പെടെ ഇതിനകം രണ്ടുലക്ഷം രൂപ പാർട്ടി ഭാരവാഹികൾക്കു നൽകിയതായി വിവേക് വിജയൻ പറഞ്ഞു. അഞ്ചു ലക്ഷം രൂപ നേതാക്കൾക്കു നൽകാൻ തയ്യാറായിരുന്നെങ്കിലും തെരഞ്ഞെടുപ്പു ചെലവുകൾക്കായി അവർ ഒരു കോടി രൂപകൂടി ആവശ്യപ്പെട്ടു. ഇതോടെ വിവേക് പിന്മാറി. സീറ്റ് ബിജെപി ഏറ്റെടുക്കേണ്ട അവസ്ഥയും വന്നു. കഴിഞ്ഞ തവണ മണ്ഡലത്തിൽ മൽസരിച്ച എൻ. സജികുമാർ തന്നെയാവും ബിജെപി സ്ഥാനാർത്ഥിയെന്നറിയുന്നു.
കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസിനൊപ്പമായിരുന്ന വിവേക് കെ. വിജയൻ നാലു മാസം മുൻപാണു എൽജെപിയിൽ എത്തിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.