- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ജീവിതവും സിനിമാ ജീവിതവും തകർത്തത് ഐശ്വര്യാ റായ്; ആഷിനെ എന്നിൽ നിന്ന് അകറ്റിയത് സൽമാന്റെ ഭീഷണി: ഐശ്വര്യയെ കുത്തി നോവിച്ച് വിവേക് ഒബ്റോയ് വീണ്ടും
ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഐശ്വര്യാ റായ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. നീലക്കണ്ണുകളുമായി ലോകം കീഴടക്കിയ ഈ താരസുന്ദരി പ്രശസ്തിക്കൊപ്പം ഗോസിപ്പുകളിലും ഇടം നേടിയിരുന്നു. സൽമാൻ ഖാനും വിവേക് ഒബ്രോയുമായുള്ള പ്രണയമായിരുന്നു ആഷിന്റെ ജീവിതത്തിനെ ഏറെ വിവാദമാക്കിയത്. എല്ലാ വിവിദാങ്ങളോടും വിടപറഞ്ഞ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ഐശ്വര്യ റായ് കുടുംബ ജീവിതത്തിലേക്ക് മറഞ്ഞു. ബോളിവുഡിൽ നിന്നും താര സുന്ദരി പിൻവലിഞ്ഞത് ആരാധകർക്ക് ചില്ലറ വിഷമം അല്ല ഉണ്ടാക്കിയത്. സിനിമ വിട്ട് വർഷങ്ങളായിട്ടും മറ്റൊരു നടിക്കും കിട്ടാത്തത്ര വാർത്താ പ്രാധാന്യമാണ് ആഷിന് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. വിവാഹത്തോടെ വിവാദകാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരിൽ ഇടയ്ക്കൊക്കെ പഴി കേൾക്കേണ്ടി വരാറുണ്ട്. സൽമാൻ ഖാൻ, വിവേക് ഒബ്റോയി എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ഇപ്പോഴും പഞ്ഞമില്ല. ഇപ്പോഴിതാ വിവേക് ഒബ്റോയി വീണ്ടും ഐശ്വര്യയെ കുത്തിനോവിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതം തന്നെ തകർ
ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഐശ്വര്യാ റായ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. നീലക്കണ്ണുകളുമായി ലോകം കീഴടക്കിയ ഈ താരസുന്ദരി പ്രശസ്തിക്കൊപ്പം ഗോസിപ്പുകളിലും ഇടം നേടിയിരുന്നു. സൽമാൻ ഖാനും വിവേക് ഒബ്രോയുമായുള്ള പ്രണയമായിരുന്നു ആഷിന്റെ ജീവിതത്തിനെ ഏറെ വിവാദമാക്കിയത്.
എല്ലാ വിവിദാങ്ങളോടും വിടപറഞ്ഞ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ഐശ്വര്യ റായ് കുടുംബ ജീവിതത്തിലേക്ക് മറഞ്ഞു. ബോളിവുഡിൽ നിന്നും താര സുന്ദരി പിൻവലിഞ്ഞത് ആരാധകർക്ക് ചില്ലറ വിഷമം അല്ല ഉണ്ടാക്കിയത്. സിനിമ വിട്ട് വർഷങ്ങളായിട്ടും മറ്റൊരു നടിക്കും കിട്ടാത്തത്ര വാർത്താ പ്രാധാന്യമാണ് ആഷിന് എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്.
വിവാഹത്തോടെ വിവാദകാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരിൽ ഇടയ്ക്കൊക്കെ പഴി കേൾക്കേണ്ടി വരാറുണ്ട്. സൽമാൻ ഖാൻ, വിവേക് ഒബ്റോയി എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ഇപ്പോഴും പഞ്ഞമില്ല.
ഇപ്പോഴിതാ വിവേക് ഒബ്റോയി വീണ്ടും ഐശ്വര്യയെ കുത്തിനോവിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതം തന്നെ തകർത്തത് ഐശ്വര്യാ റായ് ആണെന്നാണ് വിവേകിന്റെ വെളിപ്പെടുത്തൽ. ഐശ്വര്യ കാരണം തന്റെ ജീവിതവും സിനിമാ ജീവിതവും തകർന്നു. ആഷും തന്നെ ഉപേക്ഷിച്ചു പോയി. ബോളിവുഡിലെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് ആഷുമായി മുടിഞ്ഞ പ്രണയത്തിലായത്. സൽമാനുമായുള്ള പ്രണയം തകർന്ന് നിന്ന സമയത്താണ് വിവേക് ഐശ്വര്യയുടെ ജിവിതത്തിലേക്കെത്തിയത്.
2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. എന്നാൽ ഇതോടെ ഐശ്വര്യ വിവേകിൽ നിന്ന് അകലാൻ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ വിവേകിന് അഭിനയത്തിലുള്ള ശ്രദ്ധയും നഷ്ടമായി.
ഐശ്വര്യയുമായുള്ള പ്രണയം തകർന്നതും സൽമാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു സൽമാന്റെ ഭീഷണി. സിനിമയിൽ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി സിനിമാ ജീവിതത്തെ തകർക്കുകയായിരുന്നു. പല ഓഫറുകളും ഞാൻ തന്നെ വേണ്ടെന്ന് വെച്ചു. ആ സിനിമകളിൽ പലതും വമ്പൻ ഹിറ്റായി മാറി. മാത്രമല്ല എടുത്ത തീരുമാനങ്ങൾ പലതും തെറ്റായി പോയി. വൻ ഹിറ്റാകുമെന്ന് കരുതിയ ചെയ്ത സിനിമകൾ തീയറ്ററിൽ ദയനീയമായി തകർന്നടിയുകയും ചെയ്തു. സ്വയം പഴിച്ചും തെറ്റുകൾ തിരുത്തുമെന്നും പറയുന്ന താരം തിരിച്ചുവരവിനുള്ള പാതയിലാണ്.
ബോളിവുഡിൽ ആരും കൊതിക്കുന്ന തുടക്കം ലഭിച്ച നടനാണ് വിവേക് ഒബ്റോയി. വമ്പൻ താരനിരയുമായി റാം ഗോപാൽ വർമ ഒരുക്കി തരംഗമായി മാറിയ കമ്പനിയിലൂടെ അരങ്ങേറിയ ഒബ്റോയിക്ക് ബോളിവുഡിന്റെ പുതിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണം പോലും ലഭിച്ചിരുന്നു.
അജിത്തിനൊപ്പം വേഷമിട്ട വിവേഗം വൻ ഹിറ്റായി മാറുന്നത് വിവേക് ഒബ്റോയിക്ക് ആശ്വാസമാണ്. വിവേഗത്തിന്റെ വിജയമാഘോഷിക്കുന്ന വേളയിലാണ് താരം ദുരനുഭവങ്ങൾ വിവരിച്ചത്.