വിഴിഞ്ഞം: അൻപതുകാരിയായ വിദേശ വനിതയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട്‌പേര വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന വിദേശ വനിത മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മുക്കോല കുഴിപ്പള്ളം എ.എം ഭവനിൽ അനു(21),കുഴിപ്പള്ളം സ്വദേശി ഒമ്പതാം ക്ലാസുകാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബൈക്ക് നമ്പരും മുഖചിത്രവും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത്.

ചൊവ്വര ക്ഷേത്രത്തിന് സമീപത്താണ് സംഭവം. മണൽതീരം റിസോർട്ടിനടുത്തുനിന്ന് ചൊവ്വരക്ഷേത്രം ഭാഗത്തേക്ക് നടന്നുവരികയായിരുന്നു വിദേശവനിതകൾ. എതിരെ ബൈക്കോടിച്ച് വരികയായിരുന്നു പ്രതികൾ. വനികൾക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനിടയിൽ പിൻ സീറ്റിലിരുക്കുകായായിരുന്ന ഒൻപതാം ക്ലാസുകാരൻ പെട്ടന്ന് അൻപത് കാരിയെ കടന്ന് പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദേശ വനിത മൊബൈലെടുത്തു പ്രതികളുടെ ചിത്രമെടുക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായി പതിഞ്ഞിരുന്നില്ല. പ്രതികളുടെ പിൻവശവമാണ് ചിത്രത്തിൽ പതിഞ്ഞിരുന്നത്. ബൈക്കിന്റ നമ്പരും പതിഞ്ഞിരുന്നില്ല.

എന്നാൽ അഞ്ച് മിനിറ്റ് കഴിഞ്ഞ് ബൈക്ക് വീണ്ടും തിരിച്ച് വരുന്ന ശബ്ദകേട്ട് വിദേശവനിത ക്യാമാറ ഓൺചെയ്ത് പ്രതികൾ അറിയാത്ത രീതിയിൽ അവർക്ക് നേരെ തിരിച്ച് പിടിക്കുകയായിരുന്നു. വിദേശികൾക്ക് സമീപമെത്തിയ പ്രതികൾ വീണ്ടും അവരെ കടന്നുപിടിച്ചു. അവർ ഒച്ചവച്ചതോടെ വേഗത്തിൽ ബൈക്കോടിച്ച് കടന്നുകളഞ്ഞു. തുടന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. യുവതി ക്യാമറയിൽ പകർത്തിയ ചിത്രങ്ങളും പൊലീസിന് കൈമാറി.ഹോട്ടൽ ജീവനക്കാർ വാട്‌സ് ആപ് വഴി പ്രതികളുടെ ചിത്രങ്ങൾ സമീപത്തെ ചിലസുഹൃത്തുക്കക്ക് അയച്ചുകൊടുത്തതും പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിക്കാൻ പൊലീസിനെ സഹായിച്ചു.