- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ച; സർക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വൻ പ്രതിസന്ധിയിലെന്ന് കെ സുധാകൻ എംപി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വൻപ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യുഡിഎഫ് സർക്കാർ 2015 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത് നാലു വർഷം കൊണ്ട് 2019 ൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച വിഴിഞ്ഞം പദ്ധതിയെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് സുധാകരൻ പറയുന്നു.
സർക്കാർ നോക്കുകുത്തിയായിരുന്ന് ആറു വർഷം പാഴാക്കിയതിനെ തുടർന്ന് ഇപ്പോൾ അദാനി പോർട്ട് മൂന്നുവർഷത്തോളം നീട്ടിച്ചോദിച്ചിരിക്കുകയാണ്. ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇതിലേക്കു നയിച്ചത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സർക്കാർ ഒരുവിധത്തിലുള്ള മേൽനോട്ടവും വഹിക്കാതെ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
യുഡിഎഫ് ഏറ്റെടുത്തു നല്കിയ 90 ശതമാനം ഭൂമിയല്ലാതെ ഒരു സെന്റ് ഭൂമിപോലും ഇതുവരെ ഏറ്റെടുത്തില്ല. റിസോർട്ട് മാഫിയയുടെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. തുറമുഖത്തേക്കുള്ള റെയിൽ കണക്ടീവിറ്റിക്ക് ഇതുവരെ അനുമതി നേടിയെടുക്കാനായില്ല. കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട 800 കോടിയുടെ വയബിലി ഗ്യാപ് ഫണ്ടും ഇതുവരെ കിട്ടിയില്ല. അദാനി പോർട്ട് പാറ സംഭരിക്കുന്നതിൽ വീഴ്ച വരുത്തി.
സർക്കാരും അദാനിപോർട്ടും തമ്മിൽ യാതൊരുവിധ ഏകോപനവും ഇല്ലെന്നു ബന്ധപ്പെട്ടവർ പറയുന്നു. 2019ൽ തീരേണ്ട പദ്ധതി എന്നു പൂർത്തിയാകുമെന്നു യാതൊരു നിശ്ചയവുമില്ല. പലവട്ടം തീയതി മാറ്റി പ്രഖ്യാപനം ഉണ്ടായി. പദ്ധതി നീണ്ടാൽ കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. ഇതിനായി ആർബിട്രേഷന് വ്യവസ്ഥയുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി അദാനിപോർട്ടിന് നഷ്ടപരിഹാരം നല്കാതെ മുന്നോട്ടു പോകാൻ സാധിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു.
പിണറായി സർക്കാരിന് ഇതുവരെ സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനായിട്ടില്ല. യുഡിഎഫ് പൂർത്തിയാക്കിയ കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ ഉദ്ഘാടനം ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. ഒരു പദ്ധതി ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാരിന് കഴിവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നു സുധാകരൻ പറഞ്ഞു.