- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വികസന പദ്ധതി ചാപിള്ളയാകുമോ? കടലിൽ കല്ലിട്ടു കിട്ടുന്ന ലാഭവുമായി അദാനി കുളച്ചിലിലേക്ക് മുങ്ങുമെന്ന് സൂചന; ഇപ്പോൾ മുടക്കുന്നത് സംസ്ഥാനം നൽകിയ പണം മാത്രം; ലാഭകരമല്ലാത്ത വിഴിഞ്ഞം തെരഞ്ഞെടുപ്പ് കണ്ട് അദാനിയുടെ തലയിൽ കെട്ടി വച്ചതെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയോട് അദാനി ഗ്രൂപ്പിനുള്ള താൽപ്പര്യം കുറയുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ ഗൗതം അദാനി പദ്ദതി ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷകൾ മലയാളിക്ക് കൈവന്നിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതി നഷ്ടക്കച്ചവടമാകുമെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ. കുളച്ചൽ തുറമുഖ പദ്ധതിയുടെ സാധ്യതകൾ സജീവമാകുന്നതാണ് ഇതിന് കാരണം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക താൽപ്പര്യപ്രകാരം അദാനി കുളച്ചലിലേക്ക് മാറുമെന്നാണ് സൂചന. ഇതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകളും തീരും. കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. ഇപ്പോൾ വിഴിഞ്ഞത്തു നടക്കുന്നത് കുറെയേറെ കരിങ്കൽപ്പാളികൾ കൊണ്ട് കടൽ നികത്തുക മാത്രമാണ്. ഇവിടെയും തട്ടിപ്പാണ് നടക്കുന്നത്. ടണ്ണിന് 1,200 രൂപയാണ് സർക്കാരിനു നൽകിയ എസ്റ്റിമേറ്റിൽ കാട്ടിയിരുന്നത്. ക്വാറിക്കാർക്കു നൽകുന്നത് വെറും 440 രൂപ. 80 ലക്ഷം ടൺ കരിങ്കല്ലാണ് പദ്ധതിക്ക് ആവശ്യം. കടലിൽ കല്ലിട്ടാൽത്തന്നെ കോടികൾ തടയുമെന്നു വ്യക്തം. ഈ തുകയെല്ലാം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയോട് അദാനി ഗ്രൂപ്പിനുള്ള താൽപ്പര്യം കുറയുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ ഗൗതം അദാനി പദ്ദതി ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷകൾ മലയാളിക്ക് കൈവന്നിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതി നഷ്ടക്കച്ചവടമാകുമെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ. കുളച്ചൽ തുറമുഖ പദ്ധതിയുടെ സാധ്യതകൾ സജീവമാകുന്നതാണ് ഇതിന് കാരണം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക താൽപ്പര്യപ്രകാരം അദാനി കുളച്ചലിലേക്ക് മാറുമെന്നാണ് സൂചന. ഇതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകളും തീരും. കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്.
ഇപ്പോൾ വിഴിഞ്ഞത്തു നടക്കുന്നത് കുറെയേറെ കരിങ്കൽപ്പാളികൾ കൊണ്ട് കടൽ നികത്തുക മാത്രമാണ്. ഇവിടെയും തട്ടിപ്പാണ് നടക്കുന്നത്. ടണ്ണിന് 1,200 രൂപയാണ് സർക്കാരിനു നൽകിയ എസ്റ്റിമേറ്റിൽ കാട്ടിയിരുന്നത്. ക്വാറിക്കാർക്കു നൽകുന്നത് വെറും 440 രൂപ. 80 ലക്ഷം ടൺ കരിങ്കല്ലാണ് പദ്ധതിക്ക് ആവശ്യം. കടലിൽ കല്ലിട്ടാൽത്തന്നെ കോടികൾ തടയുമെന്നു വ്യക്തം. ഈ തുകയെല്ലാം സംസ്ഥാന വിഹിതത്തിൽ നിന്നാണ് ചെലവാക്കുന്നത്. എന്നാൽ കണക്കുകളിൽ കൃത്രിമം കാട്ടി വലിയ ലാഭം ഉണ്ടാക്കാൻ അദാനിക്ക് കഴിയുകയും ചെയ്യും. ഈ പണി കല്ലിടൽ പണി പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാരുമായി പല വിഷയങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കും. അതിന് ശേഷം പദ്ധതി ഉപേക്ഷിക്കാനാണ് തീരുമാനം.
അദാനി പോർട്‌സിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം തിരുവനന്തപുരം വിട്ടുകഴിഞ്ഞു. പതിയെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോർട്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് മോദിയും അദാനിയും ഉൾപ്പെടെയുള്ളവർ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നിരവധി സീറ്റുകളിൽ ജയിക്കാനാകുമെന്നും പ്രതീക്ഷിച്ചു. ഈ സാഹചര്യത്തിലായിരുന്നു വിഴിഞ്ഞത്തെ വികസന മുദ്രാവാക്യങ്ങളിൽ പ്രധാനമായി ബിജെപി ഉയർത്തിയത്. മോദിയുടെ സമ്മാനമാണ് വിഴിഞ്ഞം എന്നു പോലും പ്രചരിപ്പിച്ചു. പക്ഷേ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമൊന്നും ഉണ്ടായില്ല. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ ചാലക ശക്തിയായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും വിഴിഞ്ഞത്തെ ഉയർത്തിക്കാട്ടി. അതും ജനങ്ങളിൽ സ്വാധീവമുണ്ടാക്കിയില്ല. ഈ രാഷ്ട്രീയ സാഹചര്യങ്ങളും അദാനിയെ കുളച്ചലിലോട്ട് മാറ്റാൻ പ്രേരണാഘടകങ്ങളാണ്.
വിഴിഞ്ഞത്തിനു വേണ്ടി അദാനി കാര്യമായ തുകയൊന്നും ചെലവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 1,600 കോടി രൂപയിൽ നിന്നു നൽകിയ നൂറു കോടിയോളം രൂപ ചെലവിട്ടുള്ള ജോലികൾ മാത്രമാണു നടക്കുന്നത്. വിഴിഞ്ഞം പദ്ധതിയിൽ അദാനി മുടക്കുമെന്നു പറഞ്ഞിരുന്നത് 2,400 കോടിയാണ്. ഇതിൽ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ആയി 900 കോടി ലഭിക്കും. ശേഷിച്ച 1,300 കോടിയാണ് അദാനിക്കു ചെലവു വരുമായിരുന്നുള്ളൂ. കുറഞ്ഞ ചെലവിൽ പദ്ധതിയാകെ തട്ടിയെടുക്കാമെന്ന ലക്ഷ്യവുമായാണ് അദാനി വിഴിഞ്ഞത്തെത്തിയത്. എന്നാൽ വിഴിഞ്ഞത്ത് നിന്ന് പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്നാണ് അദാനിയുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. പോരാത്തതിന് ഹരിത ട്രിബ്യൂണലിൽ ഇപ്പോഴും കേസ് നിലനിൽക്കുകയും ചെയ്യുന്നു.
അതിനിടെ കേന്ദ്ര സർക്കാർ അദാനിക്ക് 36,000 കോടിയുടെ കുളച്ചൽ പദ്ധതി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. അദാനി വിഴിഞ്ഞത്തേക്കു വരുന്നതിനു മുമ്പുതന്നെ അതു സംബന്ധിച്ച് തീരുമാനമായിരുന്നു. എന്നാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളിക്ക് അദാനിയെ വിഴിഞ്ഞത്തുകൊണ്ടുവരികയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ എൻ.ഡി.എയിൽ പ്രവേശിപ്പിക്കാൻ ബിജെപി. ശ്രമം ആരംഭിച്ചിട്ട് ഏറെയായി. അതിനു ജയലളിത മുന്നോട്ടുവച്ച ഉപാധികളിൽ പ്രധാനം കുളച്ചലും മുല്ലപ്പെരിയാറുമാണ്. കുളച്ചൽ പദ്ധതി വരുന്നതോടെ വിഴിഞ്ഞം അട്ടിമറിക്കപ്പെടും. ഇത് വിഴിഞ്ഞത്തെ നഷ്ടക്കച്ചവടമാക്കും. ഇതാണ് അദാനിയെ പിന്മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പൽ വരെ നങ്കൂരമിടാൻ സാധിക്കുന്ന രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം. ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാൽ വലിയ കപ്പലുകൾക്കും (മദർഷിപ്പുകൾ) ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നതുകൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. എന്നാൽ കുളച്ചൽ എത്തിയാൽ ഇതെല്ലാം മാറി മറിയും. ജയലളിതയുടെ രാഷ്ട്രീയക്കരുത്തിൽ കുളച്ചൽ മുന്നോട്ട് പോയാൽ അത് വിഴിഞ്ഞത്തെ തളർത്തും. ഇത് മനസ്സിലാക്കിയാണ് അദാനി പതുകെ ചുവടുമാറുന്നതും.