- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശത്തിലെ സിപിഐ(എം) നേട്ടത്തിൽ അദാനിക്ക് ആശങ്ക; തറക്കല്ലിടൽ ചടങ്ങിൽ മോദിയെ വിളിക്കാത്തതിലും അതൃപ്തി; സ്വപ്നപദ്ധതിയിൽ തുടക്കത്തിൽ തന്നെ കല്ലുകടി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെയും സംസ്ഥാനത്തിന്റെ തന്നെയും സ്വപ്‌നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖപദ്ധതി. കേന്ദ്രത്തിൽ തങ്ങളുടെ ഭരണം വന്നതിനെത്തുടർന്നാണ് തുറമുഖ പദ്ധതി കേരളത്തിന് ഇത്രവേഗം തുടങ്ങാൻ ആകുന്നതെന്നു ബിജെപിയും സംസ്ഥാന സർക്കാരിന്റെ ഇടപെടലിനാലാണ് വിഴിഞ്ഞം പ്രാവർത്തികമാകുന്നതെന്നു കോൺഗ്രസും വാദിക്കുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെയും സംസ്ഥാനത്തിന്റെ തന്നെയും സ്വപ്‌നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖപദ്ധതി. കേന്ദ്രത്തിൽ തങ്ങളുടെ ഭരണം വന്നതിനെത്തുടർന്നാണ് തുറമുഖ പദ്ധതി കേരളത്തിന് ഇത്രവേഗം തുടങ്ങാൻ ആകുന്നതെന്നു ബിജെപിയും സംസ്ഥാന സർക്കാരിന്റെ ഇടപെടലിനാലാണ് വിഴിഞ്ഞം പ്രാവർത്തികമാകുന്നതെന്നു കോൺഗ്രസും വാദിക്കുന്നുണ്ട്.
സംഗതി എന്തായാലും പുതിയൊരു പ്രതിസന്ധിയാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. സ്വപ്‌നപദ്ധതിയുടെ തുടക്കത്തിൽ തന്നെ കല്ലുകടിയുണ്ടായിരിക്കുന്ന അവസ്ഥയാണിപ്പോൾ.
രണ്ടുകാര്യങ്ങളിലാണ് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കു അതൃപ്തിയുള്ളത്. ഇതിലൊന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ നേട്ടമാണ്. മറ്റൊന്ന് ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാത്തതും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ നേട്ടമുണ്ടാക്കിയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെയും സൂചനയാണെന്ന വിലയിരുത്തൽ വന്നിരുന്നു. വിഴിഞ്ഞം പദ്ധതിക്കായി അദാനിയുമായി ഉണ്ടാക്കിയ കരാറുകൾ സുതാര്യമല്ലെന്ന് ഇടതുപക്ഷം നേരത്തെ ആരോപിച്ചിരുന്നതാണ്. കരാറിലെ എല്ലാ വ്യവസ്ഥകളും പരസ്യപ്പെടുത്തണമെന്നും ചിലരുടെ സ്വാർഥ താൽപര്യങ്ങൾ ഇതിനുള്ളിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ബലികഴിക്കുകയാണെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു.
ഇടതുപക്ഷം അടുത്തതവണ അധികാരത്തിലെത്തിയാൽ അദാനിയുമായുള്ള കരാറിൽ, നിലവിലെ സർക്കാർ വച്ച വ്യവസ്ഥകളിൽ പുനഃപരിശോധന നടത്താൻ ഇടയുണ്ട്. ഇക്കാര്യം അദാനിയെയും സംഘത്തെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒന്നാണ്.
മാത്രമല്ല, നിലവിലെ യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിലും അദാനിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചേക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളും പ്രധാനമന്ത്രി എത്തിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ചടങ്ങിൽ പ്രധാനമന്ത്രിയെ ക്ഷണിക്കേണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഡിസംബർ അഞ്ചിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകും ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ അഞ്ചിന് വൈകിട്ട് 4.30 ന് വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നടക്കുമെന്ന് അറിയിച്ച് ഫിഷറീസ് - തുറമുഖ മന്ത്രി കെ ബാബുവിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥി ആകുമെന്നും അദാനി പോർട്‌സ് ചെയർമാൻ ഗൗതം അദാനി ആമുഖ പ്രഭാഷണം നടത്തുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
മോദിയെ ചടങ്ങിനു ക്ഷണിക്കാത്തതിൽ കടുത്ത അമർഷമാണ് അദാനിക്കുള്ളതെന്നാണു റിപ്പോർട്ടുകൾ. കോൺഗ്രസിലും നേരത്തെ മോദിയെ ക്ഷണിക്കുന്നതിനെ ചൊല്ലി തർക്കം നടന്നിരുന്നു. തറക്കല്ലിടാൻ പ്രധാനമന്ത്രിയെ ക്ഷണിക്കരുതെന്ന നിലപാടിലായിരുന്നു കെപിസിസി നേതൃത്വം. എന്നാൽ അദാനി വിളിച്ചാൽ മോദി വരില്ലേ എന്ന വാദം മുഖ്യമന്ത്രിയും ഉയർത്തിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ഉദ്ഘാടനച്ചടങ്ങിലൂടെ സംസ്ഥാനത്തിന്റെ കൈയിലാണ് കടിഞ്ഞാൺ എന്ന സൂചനയാണു അദാനിക്കും നൽകുന്നത്. ഇതും അദാനിയെ ചൊടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.