- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ഇബ്രാഹിം കുഞ്ഞ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു വർഷം കൊണ്ട് 518 കോടിയും 95 കോടിയും അനുവദിച്ചെന്ന് പേരു പറയാതെ മന്ത്രിയുടെ പത്രക്കുറിപ്പ്: പ്രസ്താവന എത്തിയത് ഔദ്യോഗിക ഇ-മെയിൽ വഴി
പത്തനംതിട്ട: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു വർഷം കൊണ്ട് 518 കോടിയും ഈ വർഷം 95 കോടിയും അനുവദിച്ചെന്ന് മന്ത്രി പത്രക്കുറിപ്പ് ഇറക്കി. പ്രസ്താവന മാദ്ധ്യമങ്ങൾക്ക് എത്തിയത് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വഴിയാണ്. സംശയമുണ്ടെങ്കിൽ വിളിക്കുക എന്നു പറഞ്ഞത്
പത്തനംതിട്ട: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു വർഷം കൊണ്ട് 518 കോടിയും ഈ വർഷം 95 കോടിയും അനുവദിച്ചെന്ന് മന്ത്രി പത്രക്കുറിപ്പ് ഇറക്കി. പ്രസ്താവന മാദ്ധ്യമങ്ങൾക്ക് എത്തിയത് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വഴിയാണ്. സംശയമുണ്ടെങ്കിൽ വിളിക്കുക എന്നു പറഞ്ഞത് സജി ഡൊമിനിക് എന്നയാളുടെ ഫോൺ നമ്പരും ചേർത്തിട്ടുണ്ട്. ശബരിമല റോഡുകൾക്കായി ഈ സർക്കാർ ഇതുവരെ ചെലവഴിച്ച തുകയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുകയും വിശദമായി പ്രതിപാദിക്കുന്ന പത്രക്കുറിപ്പിൽ പക്ഷേ, മന്ത്രിയുടെ പേര് പരാമർശിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽനിന്നു വന്ന പത്രക്കുറിപ്പിൽ വാഗ്ദാനങ്ങളും വാരിക്കോരി നൽകിയിട്ടുണ്ട്. പത്രക്കുറിപ്പിന്റെ പൂർണരൂപം ചുവടെ:
ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കുംഅറ്റകുറ്റപ്പണികൾക്കുമായി ഈ വർഷം 95 കോടിരൂപ അനുവദിച്ചു. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ശബരിമല റോഡുകൾക്കായി ചെലവാക്കിയ തുക 518 കോടി രൂപയായി. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ശബരിമലയിലേക്കുള്ള 1600 കിലോമീറ്റർ റോഡുകളുടെ പ്രവൃത്തികൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ആകെ 679 പ്രവൃത്തികളാണ് ഇങ്ങനെ ഉടൻ തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരിക്കുത്. നവംബർ ആദ്യ വാരത്തിൽ ഈ പണികൾ പൂർത്തിയാക്കും.
ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലുമായി ഈ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവുംകൂടുതൽ പത്തനംതിട്ട ജില്ലയിലാണ്- 330 പ്രവൃത്തികൾ. ഇതിന് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി മൂന്നു വർഷ ഗ്യാരന്റിയോടെ 76 കോടി രൂപ ചെലവിൽ ഹെവിമെയിന്റനൻസ് നടത്തും. 115 കിലോമീറ്റർ റോഡുകൾ മണ്ഡല കാലത്തിന് മുമ്പ് ഗതാഗതയോഗ്യമാക്കും.
46 കോടിരൂപ ചെലവിലാണ് പത്തനംതിട്ടയിലെ റോഡുകളിൽ പണി നടത്തുത്. മറ്റ് ജില്ലകളിലെ പ്രവൃത്തികളും തുകയും.
കോട്ടയം - 226 പ്രവൃത്തികൾ (23 കോടിരൂപ), കൊല്ലം - 65 പ്രവൃത്തികൾ (12.5 കോടിരൂപ), ആലപ്പുഴ - 59 പ്രവൃത്തികൾ (5 കോടിരൂപ), ഇടുക്കി 15 (5 കോടി), എറണാകുളം 7 (2 കോടി).
ഇതിന് പുറമേയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള 11 ശബരിമല റോഡുകൾ മൂന്നു വർഷ ഗ്യാരന്റിയോടെ പുനരുദ്ധരിക്കുന്നത്. 115.35 കിലോമീറ്റർ റോഡുകളാണ് 76.55 കോടി രൂപ ചെലവിൽ പൂർത്തിയാക്കി വരുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ (16.5 കി.മി.), തിരുവല്ല - കുമ്പഴ സെക്കന്റ് സ്‌ട്രെച്ച് (16.5 കി.മി.), കോഴഞ്ചേരി - മേലുകര - റാന്നി (11 കി.മി), കടയ്ക്കാട് - കൈപ്പട്ടൂർ റോഡ് (9.2 കി.മി), കുമ്പഴ - കോന്നി (7.2 കി.മി).
കോട്ടയംജില്ലയിലെ പൂങ്കുന്നം - അഴീക്കൽ - കറുവാമൂഴി (12 കി.മി), കൊരട്ടി - കന്നിമലർറോഡ് - എരുമേലി - ടി.ബി. റോഡ് (5.9 കി.മി), മുക്കൂട്ടുതറ - എടകടത്തി - പമ്പാവാലി (8 കി.മി.), മുല്ലമ്പലം - നാഗമ്പടം - മദർതെരേസറോഡ്, കുര്യൻ ഉതുപ്പ്‌റോഡ് (2.8 കി.മി), മുണ്ടക്കയം - കോരുത്തോട് - പമ്പാവാലി (21.25 കി.മി), തിരുവഞ്ചൂർറോഡ് - ഏറ്റുമാനൂർ കണക്ടിങ്ങ്‌റോഡ് (4 കി.മി) എന്നീ 11 റോഡുകളാണ്മൂന്നു വർഷ ഗ്യാരന്റിയോടെ പുനരുദ്ധരിക്കുന്നത്. മണ്ഡലകാലത്തിന് മുമ്പായി ഇവയും പൂർത്തിയാക്കും.
വർഷാവർഷം കോടികൾ ചെലവിട്ട്അറ്റകുറ്റപ്പണികൾ നടത്തുന്നതിനു പകരം ഗാരന്റിയോടെ വർഷങ്ങളോളം നിലനിൽക്കുന്ന പണികൾ ശബരിമല റോഡുകളിൽ ചെയ്യാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. 5 വർഷ ഗ്യാരന്റിയോടെ നടപ്പാക്കിയ ഹെവിമെയിന്റനൻസും ഇപ്പോൾ പൂർത്തിയായി വരുന്നു. 3 വർഷ ഗ്യാരന്റിയുള്ള 11 റോഡുകളുംഇതിന്റെ ഭാഗമാണ്. കൂടുതൽ റോഡുകൾ ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു.