- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് ബോംബുപൊട്ടി ഉണ്ടായ കൂറ്റൻ ദ്വാരത്തിലൂടെ ഒരു യാത്രക്കാരൻ ഭൂമിയിലേക്ക് പതിച്ചിട്ടും വിമാനം തകരാതെ താഴെ ഇറക്കിയത് എങ്ങനെ? ഗ്രീക്ക് വിമാനത്തിന്റെ പൈലറ്റ് അനുഭവം വിവരിക്കുമ്പോൾ
പതിനൊന്നായിരം അടി മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിൽ ശക്തമായ സ്‌ഫോടനമുണ്ടായത്. യാത്രക്കാർ ഇരിക്കുന്ന കാബിന്റെ ഒരു വശത്ത് വലിയൊരു ദ്വാരവും പ്രത്യക്ഷപ്പെട്ടു. വിമാനത്തിനുള്ളിലാകെ കനത്ത പുക നിറഞ്ഞു. ജീവിതം കഴിഞ്ഞുവെന്ന ആശങ്കയിൽ യാത്രക്കാർ പരിഭ്രാന്തരായിരിക്കെ, പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു! വ്യോമയാന ചരിത്രത്
പതിനൊന്നായിരം അടി മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിൽ ശക്തമായ സ്‌ഫോടനമുണ്ടായത്. യാത്രക്കാർ ഇരിക്കുന്ന കാബിന്റെ ഒരു വശത്ത് വലിയൊരു ദ്വാരവും പ്രത്യക്ഷപ്പെട്ടു. വിമാനത്തിനുള്ളിലാകെ കനത്ത പുക നിറഞ്ഞു. ജീവിതം കഴിഞ്ഞുവെന്ന ആശങ്കയിൽ യാത്രക്കാർ പരിഭ്രാന്തരായിരിക്കെ, പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു! വ്യോമയാന ചരിത്രത്തിലെ തന്നെ അത്ഭുതകരമായ ഈ സംഭവം നടന്നത് സോമാലിയയിലാണ്.
സെർബിയക്കാരനായ വളറ്റ്‌കോ വോഡോപിവച്ച് എന്ന പൈലറ്റിന്റെ മികവാണ് യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയത്. എന്നാൽ, എൻജിനുകൾക്ക് തകരാറില്ലാതിരുന്നതിനാൽ തന്റെ ജോലി എളുപ്പമായിരുന്നുവെന്നും യാത്രക്കാർ പരിഭ്രാന്തരാകാതെ നോക്കിയ തന്റെ സഹപ്രവർത്തകരുടെ ഇടപെടലാണ് കൂടുതൽ മഹത്തരമെന്നും അദ്ദേഹം പറയുന്നു.
വിമാനത്തിലുണ്ടായ ദ്വാരത്തിലൂടെ ഒരു യാത്രക്കാരൻ പുറത്തേയ്ക്ക് പോയെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സോമാലിയൻ വ്യോമയാന മന്ത്രാലയ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണമാണോ നടന്നതെന്നും വ്യക്തമല്ല.
മൊഗാദിഷുവിൽനിന്ന് ഗ്രീസിലേക്ക് പറന്ന ഹെർമെസ് എയർലൈൻസിന്റെ എയർബസ് 321 ജെറ്റ്‌ലൈനറാണ് അപകടത്തിൽപ്പെട്ടത്. വിമാനം 11,000 അടി മുകളിലെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. യൂറോപ്പിലെയും ആഫ്രിക്കയിലെയും നിരവധി വിമാനങ്ങൾ പറത്തിയിട്ടുള്ള പരിചയസമ്പന്നനായ പൈലറ്റ് 64-കാരനായ വോഡോപിവച്ചാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
സ്‌ഫോടനശബ്ദം കേട്ട് കോ-പൈലറ്റ് കോക്പിറ്റിൽനിന്ന് പുറത്തിറങ്ങി നോക്കുകയും പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് മൊഗാദിഷുവിൽ അടിയന്തിരമായി നിലത്തിറക്കാനുള്ള അനുവാദം വോഡോപിവച്ച് നേടിയിരുന്നു. വിമാനത്തിനുള്ളിൽ പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി.
കോ പൈലറ്റും മറ്റു വിമാനജീവനക്കാരും യാത്രക്കാർക്ക് ഓക്‌സിജൻ മാസ്‌കും മറ്റും നൽകി സമാധാനപ്പെടുത്തി. വിമാനത്തിന്റെ എൻജിനുകളും ഹൈഡ്രോളിക്‌സിനും തകരാർ സംഭവിച്ചിട്ടില്ലാത്തതിനാൽ, മൊഗാദിഷുവിൽ ഇറക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതായി വോഡോപിവച്ച് പറഞ്ഞു.
ഇറ്റലിക്കാരനായിരുന്നു വിമാനത്തിലെ കോ-പൈലറ്റ്. ഗ്രീസ്, കെനിയ, ബോസ്‌നിയ എന്നിവിടങ്ങിൡനിന്നുള്ളവരാണ് വിമാനജീവനക്കാർ. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരൻ പുറത്തേയ്ക്ക് തെറിച്ചുപോയതായി അഭ്യൂഹം പരന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വോഡോപിവച്ച് പറഞ്ഞു.
വലിയൊരു സ്‌ഫോടനശബ്ദത്തെതുടർന്ന് വിമാനത്തിൽ കനത്ത പുക നിറഞ്ഞതായി വിമാനത്തിൽ യാത്ര ചെയ്തിരുന്ന സോമാലിയയുടെ യു.എൻ.ഡപ്യൂട്ടി അംബാസഡർ അവാലെ കുല്ലാനെ പറഞ്ഞു. അവാലെ പകർത്തിയ വീഡിയോയിൽ വിമാനത്തിനുള്ളിലെ അവസ്ഥ വ്യക്തമായിരുന്നു.