തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഇ.കെ നയനാരുടെയും മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയും സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന വിഎൻ മുരളീധരൻ നായർ അന്തരിച്ചു.

83 വയസായിരുന്നു ഇദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഡൽഹി, . തിരുവനന്തപുരം ദൂരദർശനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററികളിലും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പക്ഷാഘാതത്തെത്തുടർന്ന് അടുത്ത കാലത്തായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും . ഭവാനിയമ്മയാണ് ഭാര്യ. അപർണ്ണ , ആര്യ (പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ്) എന്നിവർ മക്കളാണ്. മൃതദേഹം കവടിയാർ കവടിയാർ ഗാർഡൻസ് B -32 ൽ പൊതു ദർശനത്തിന് വച്ചിട്ടുണ്ട്. മരുമക്കൾ: ബാലു ( ബിസിനസ്), പ്രതാപ് നായർ ( ന്യൂസ് ഹെഡ് , ചാനൽ ഉ ദുബായ്).